ലോകകപ്പിനു മുമ്പ് കോപ്പയിലും പന്ത് തട്ടാന്‍ ഖത്തര്‍... പച്ചക്കൊടി കിട്ടിയാല്‍ ബ്രസീലില്‍ കളിക്കും

Written By:

ദോഹ: 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേരായ ഖത്തര്‍ മറ്റൊരു ചരിത്രനേട്ടത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചു. 2019ല്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഖത്തര്‍. ഇതു സംബന്ധിച്ച് നീക്കങ്ങളും ഖത്തര്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ ചരിത്രത്തിലാദ്യമായി ഖത്തറും കോപ്പയില്‍ പന്ത് തട്ടും. നാലു വര്‍ഷം കൂടുമ്പോള്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ സംഘടനയായ കോണ്‍മെബോള്‍ സംഘടിപ്പിക്കുന്ന കോപ്പയിലേക്ക് തങ്ങളുടെ സംഘനയില്‍ പെടാത്ത മറ്റു രാജ്യങ്ങളെയും അതിഥികളായി ക്ഷണിക്കാറുണ്ട്. ഈ അവസരം മുതലെടുത്ത് കോപ്പയ്ക്കു ടിക്കറ്റെടുക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം.

1

2019ലെ കോപ്പയില്‍ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ടൂര്‍ണമെന്റിലാണ് ഇത്രയും ടീമുകള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കുന്നത്. കോണ്‍മെബോളിലെ 10 ടീമുകള്‍ക്കൊപ്പം ആറു ടീമുകളെ അതിഥികളിലായി ക്ഷണിക്കുകയും ചെയ്യും. ഖത്തറിനെ കൂടാതെ ഏഷ്യയില്‍ നിന്നും ജപ്പാന്‍, ചൈന ടീമുകളും അതിഥികളായി കോപ്പയില്‍ കളിക്കാന്‍ സാധ്യതയുണ്ട്.

ആര്‍ യു റെഡി... ലെസ്റ്റ്‌സ് പ്ലേ, ഇനി പൂരനാളുകള്‍, തുടക്കം മുംബൈ x ചെന്നൈ

യൂറോപ്പ ലീഗ്: നാലടിച്ച് ആഴ്‌സനലും ലാസിയോയും... സെമി തൊട്ടരികെ, അത്‌ലറ്റികോയ്ക്കും ജയം

കോപ്പയിലേക്ക് അവസരം ലഭിച്ചാല്‍ ലാറ്റിനമേരിക്കയിലെ ഗ്ലാമര്‍ ടീമുകളായ ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വേ, ചിലി എന്നിവര്‍ക്കെതിരേ കളിക്കാനുള്ള സുവര്‍ണാവസരമാണ് ഖത്തറിനെ കാത്തിരിക്കുന്നത്. ബ്രസീല്‍, അര്‍ജന്റീന പോലുള്ള ടീമുകളുമായി ഇതുവരെ ഏറ്റുമുട്ടിയില്ലാത്ത ഖത്തറിന് അതിനുള്ള അവസരമായിരിക്കും കോപ്പ നല്‍കുകയെന്ന് ആസ്പയര്‍ അക്കാഡമി ഡയറക്ടര്‍ ഇവാന്‍ ബ്രാവോ പറഞ്ഞു. നേരത്തേ ഖത്തര്‍ കോപ്പയില്‍ കളിക്കുമെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. കോപ്പയില്‍ പങ്കെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും ലഭിക്കുമെന്ന് തന്നൊണ് പ്രതീക്ഷയെന്നും ബ്രാവോ വിശദമാക്കി. കായിക താരങ്ങളെ വാര്‍ത്തെടുക്കാനായി ഖത്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അക്കാഡമിയാണ് ആസ്പയര്‍. ഫുട്‌ബോളിലും അത്‌ലറ്റിക്‌സിലുമെല്ലാം നിരവധി താരങ്ങളെ ആസ്പയര്‍ അക്കാഡമി സംഭാവന ചെയ്തിട്ടുണ്ട്.

Story first published: Friday, April 6, 2018, 13:00 [IST]
Other articles published on Apr 6, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍