വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിക്കു പിന്നാലെ റെയ്‌നയെയും പ്രശംസിച്ച് നരേന്ദ്ര മോദി, നന്ദി അറിയിച്ച് റെയ്‌ന

ആഗസ്റ്റ് 15നായിരുന്നു 33 കാരനായ റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചത്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകളുടെ പേരില്‍ അടുത്തിടെ വിരമിച്ച മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ കത്തിലൂടെ പ്രശംസിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു പേജുള്ള കത്തിലാണ് റെയ്‌ന അദ്ദേഹം പ്രശംസ കൊണ്ട് മൂടിയത്. കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ട റെയ്‌ന നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെയും പ്രധാനമന്ത്രി കത്തിലൂടെ പ്രശംസിച്ചിരുന്നു.

ധോണിയും റെയ്‌നയും ആഗസ്റ്റ് 15നായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിമരിക്കുന്നതായി പ്രഖ്യാപിച്ചത്. ആദ്യം ധോണിയാണ് കളി മതിയാക്കുന്നതായി ഇന്‍സ്റ്റഗ്രാം പേജിലൂടെ ലോകതത്തെ അറിയിച്ചതെങ്കില്‍ മിനിറ്റുകളൂടെ വ്യത്യാസത്തില്‍ റെയ്‌നയും വിരമിക്കുന്നതായി അറിയിച്ചു.

1

പ്രധാനമന്ത്രിയുടെ കത്തിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു-

പ്രിയപ്പെട്ട സുരേഷ്,

ആഗസ്റ്റ് 15ന് നിങ്ങള്‍ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ തീരുമാനങ്ങളിലൊന്നാണ് എടുത്തത്. വിരമിക്കല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നിങ്ങള്‍ വളരെ ചെറുപ്പവും ഊര്‍ജസ്വലനുമാണ്. ക്രിക്കറ്റ് ഫീല്‍ഡിലെ വളരെ വിജയകരമായ ഇന്നിങ്‌സിനു ശേഷം നിങ്ങള്‍ ജീവിതത്തിലെ അടുത്ത ഇന്നിങ്‌സിന് പാഡണിയുകയാണ്.
നിങ്ങള്‍ ക്രിക്കറ്റില്‍ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്തു. ക്രിക്കറ്റിനോടുള്ള നിങ്ങളുടെ താല്‍പ്പര്യം ജീവിതത്തിന്റെ തുടക്കകാലം മുതല്‍ തന്നെയുണ്ടായിരുന്നു. മുറാദ്‌നഗറിലെ തെരുവുകളില്‍ നിന്നും തുടങ്ങിയ കളി വൈകാതെ ലഖ്‌നൗവിലെ ഗ്രൗണ്ടുകള്‍ വരെയെത്തി. അതു മുതല്‍ എത്ര സംഭവബഹുലമായ യാത്രയായിരുന്നു അത്. നിങ്ങള്‍ അഗാധമായി ഇഷ്ടപ്പെടുന്ന സ്വന്തം രാജ്യത്തെ മൂന്നു ഫോര്‍മാറ്റുകളിലും പ്രതിനിധീകരിക്കാന്‍ കഴിഞ്ഞു.

സാഹചര്യം ആവശ്യപ്പെടുമ്പോള്‍ ക്യാപ്റ്റന് ആശ്രയിക്കാവുന്ന ബൗളറെന്ന നിലയിലും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലും തലമുറകള്‍ നിങ്ങളെ ഓര്‍മിക്കും. നിങ്ങളുടെ ഫീല്‍ഡിങ് മാതൃകാപരവും പ്രചോദനം നല്‍കുന്നതുമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില ചില ക്യാച്ചുകള്‍ നിങ്ങളുടെ സവിശേഷ മുദ്രയുള്ളതായിരുന്നു. ഫീല്‍ഡിലെ ജാഗ്രത കാരണം നിങ്ങള്‍ രക്ഷപ്പെടുത്തിയ റണ്‍സ് എത്രയെന്നു എണ്ണി തിട്ടപ്പെടുത്താന്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവരും.

ബാറ്റ്‌സ്മാനെന്ന നിലയില്‍ നിങ്ങളുടെ പ്രകടനം പ്രത്യേകിച്ചും പുതിയ ഫോര്‍മാറ്റായ ടി20യില്‍ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്താവുതാണ്. ഇത് എളുപ്പമുള്ള ഫോര്‍മാറ്റല്ല. സമയത്തിന് അനുസരിച്ച് വളരെ പെട്ടെന്നു കളിയില്‍ മാറ്റം ആവശ്യപ്പെടുന്ന കളിയാണിത്. 2011ലെ ലോകകപ്പില്‍, പ്രത്യേകിച്ചും അവസാന ഘട്ടങ്ങളില്‍ നിങ്ങളുടെ സംഭാവനകള്‍ ഇന്ത്യ ഒരിക്കലും മറക്കില്ല. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിങ്ങളുടെ പ്രകടനം ഞാന്‍ നേരിട്ടു കണ്ടിരുന്നു. നമ്മുടെ ടീമിന്റെ വിജയത്തില്‍ നിങ്ങളുടെ ഇന്നിങ്‌സിന്റെ സംഭാവന വളരെ വലുതായിരുന്നു. അന്ന് ഞാന്‍ ലൈവായി കണ്ട നിങ്ങളുടെ കവര്‍ ഡ്രൈവുകള്‍ ഇനി കാണാനാവില്ലെന്നത് ഭൂരിഭാഗം ആരാധകരെയും നിരാശപ്പെടുത്തുമെന്ന് ഉറച്ച വിശ്വാസത്തോടെ തന്നെ പറയാന്‍ കഴിയും.

2

കായിക താരങ്ങള്‍ കളിക്കളത്തിലെ പ്രകടനത്തിന്റെ പേരില്‍ മാത്രമല്ല പുറത്തേയും പെരുമാറ്റത്തിന്റെ പേരിലാണ് ആരാധിക്കപ്പെടുന്നത്. നിങ്ങളുടെ പോരാട്ടവീര്യം നിരവധി യുവതലമുറയെ പ്രചോദിപ്പിക്കും. ക്രിക്കറ്റ് കരിയറില്‍ നിങ്ങള്‍ക്കു ഇടയ്ക്കു പരിക്കുള്‍പ്പെടെയുള്ള ചില തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഓരോ തവണയും ഈ വെല്ലുവിളികളെ അതിജീവിച്ച് നിങ്ങള്‍ മടങ്ങിവന്നു.

എല്ലായ്‌പ്പോഴും ടീം സ്പിരിറ്റിന്റെ പര്യായങ്ങളിലൊന്ന് കൂടിയായിരുന്നു സുരേഷ് റെയ്‌ന. നിങ്ങള്‍ വ്യക്തിപരമായ വിജയത്തിനു വേണ്ടിയല്ല, മറിച്ച് ടീമിന്റെ വിജയത്തിനു വേണ്ടിയാണ് കളിച്ചത്. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തോടുള്ള നിങ്ങളുടെ സഹാനുഭൂതി തന്നെയാണ് കാണിക്കുന്നത്. വനിതാ ശാക്തീകരണം, സ്വച്ഛ് ഭാരത് എന്നിവയടക്കം ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങള്‍ സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്. ഭാവിയില്‍ എന്താണോ നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതില്‍ വിജയിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ അവസരം പ്രിയങ്ക, ഗ്രാസിയ, റിയോ എന്നിവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയെ കായികരംഗത്തെ ലീഡറാക്കാന്‍ നിങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തതിലും യുവമനസുകളെ നിരന്തരം പ്രചോദിപ്പിക്കുകയും ചെയ്തതിനും നന്ദി.

പ്രധാനമന്ത്രിയുടെ പ്രശംസയ്ക്കു റെയ്‌ന നന്ദി അറിയിച്ചു. ഞങ്ങള്‍ കളിക്കുമ്പോള്‍ രാജ്യത്തിന് രക്തവും വിയര്‍പ്പും നല്‍കുകയാണ്. ഈ രാജ്യത്തെ ജനങ്ങളാലും പ്രധാനമന്ത്രിയാലും ഇഷ്ടപ്പെടുന്നതിനേക്കാള്‍ വലിയൊരു അഭിനന്ദനം ലഭിക്കാനില്ല. നിങ്ങളുടെ പ്രശംസയ്ക്കും ആശംസകള്‍ക്കും നന്ദി പ്രധാനമന്ത്രി. നന്ദിയോടെ ഇതു സ്വീകരിക്കുകയാണെന്നും റെയ്‌ന കത്തിനൊപ്പം ട്വീറ്റ് ചെയ്തു.

Story first published: Friday, August 21, 2020, 10:54 [IST]
Other articles published on Aug 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X