വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരാട് കോലിയെയും നടി തമന്നയെയും അറസ്റ്റ് ചെയ്യണം! മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ഓണ്‍ലൈന്‍ ചൂതാട്ടം ഇരുവരും പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെയും പ്രശസ്ത നടി തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ ഒരു അഭിഭാഷകനാണ് ഓണ്‍ലൈന്‍ ചൂതാട്ട ആപ്ലിക്കേഷനുകള്‍ വിലക്കണമെന്നും ഇവയെ പ്രോമോട്ട് ചെയ്യുന്ന കോലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. യുവതലമുറ ഈ തരത്തിലുള്ള ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്കു അടിമകളാവുന്നതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

1

ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ യുവതലമുറയെ ആകര്‍ഷിക്കുന്നതിനു വേണ്ടി വിരാട് കോലി, തമന്ന ഭാട്ടിയ എന്നിവരെപ്പോലെയുള്ള സ്റ്റാറുകളെ ഉപയോഗിക്കുകയാണ്. ഈ കമ്പനികള്‍ക്കു കൂട്ടുനിന്നതിന് കോലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തിനു വേണ്ടി പണം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒരു യുവാവ് ആത്മഹത്യ ചെയ്തുവെന്ന കാര്യവും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹര്‍ജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്.

അതേസമയം, കൊവിഡ് ബേക്ക് കഴിഞ്ഞ് ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ് കോലി. സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ റോയല്‍ ചാഞ്ചേഴ്‌സിനെ നയിച്ചായിരിക്കും അദ്ദേഹത്തിന്റെ തിരിച്ചുവരവ്. 12 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ആര്‍സിബിക്കു ഇത്തവണ കന്നിക്കിരീടം നേടിക്കൊടുക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

മാര്‍ച്ച് ആദ്യവാരം സമാപിച്ച ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് കോലി അവസാനമായി കളിച്ചത്. അതിനു ശേഷം കൊവിഡ് കളി മുടക്കിയതോടൈ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ് അദ്ദേഹം. ഐപിഎല്ലിനു മുമ്പ് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപില്‍ കോലി പങ്കെടുക്കും.

2

ദേശീയ ടീമിനൊപ്പം ഇനി കോലിയെ കാണുക ഡിസംബറിലായിരിക്കും. ഗസാസ്‌കര്‍-ബോര്‍ഡര്‍ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയക്കെതിരേയാണ് അവരുടെ നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നത്. ഒരു ഡേ നൈറ്റ് ടെസ്റ്റുള്‍പ്പെടെ നാലു ടെസ്റ്റുകളായിരിക്കും പരമ്പരയിലുണ്ടാവുക. അതിനു ശേഷം മൂന്നു ഏകദിനങ്ങള്‍ കൂടി കളിച്ച് 2021 ജനുവരി മൂന്നാം വാരത്തോടെയായിരിക്കും കോലിയും സംഘവും നാട്ടില്‍ തിരിച്ചെത്തുക.

Story first published: Friday, July 31, 2020, 16:36 [IST]
Other articles published on Jul 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X