വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌റ്റോക്ക് കോലിയെപ്പോലെ; ഇരുവരും തമ്മിലുള്ള സാമ്യത വെളിപ്പെടുത്തി ജോ റൂട്ട്

ലണ്ടന്‍: ഓള്‍റൗണ്ടറെന്ന നിലയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് ബെന്‍ സ്‌റ്റോക്‌സ്. ക്രിക്കറ്റിന്റെ പിതാക്കന്‍മാരായ ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് കിരീടം 2019ല്‍ നേടിയപ്പോള്‍ നിര്‍ണ്ണായകമായത് സ്‌റ്റോക്‌സായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ശോഭിക്കുന്ന സ്‌റ്റോക്‌സ് കോലിയെപ്പോലെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട്. ഇരുവരും തമ്മിലുള്ള സാമ്യതയും റൂട്ട് ചൂണ്ടിക്കാട്ടി.

വിരാട് കോലി

വിരാട് കോലിയുടെ പ്രകടനം നോക്കുക. ടീമിനെ മുന്നില്‍നിന്ന് നയിക്കുന്ന രീതിയാണ് കോലിയുടേത്. സമാനമായ രീതിയിലാണ് സ്‌റ്റോക്‌സും. ടീമിനെ മുന്നില്‍ നിന്ന് അദ്ദേഹം നയിക്കും. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള താരാണ് സ്റ്റോക്‌സ്. എല്ലാവരേക്കാളും മികച്ച താരമാണ് സ്‌റ്റോക്‌സ്. വളരെയേറെ ഗുണങ്ങളുള്ള താരമാണ് അദ്ദേഹം. വൈസ് ക്യാപ്റ്റനെന്ന നിലയില്‍ ടീമിനുള്ളില്‍ വലിയ പ്രചോദനമാണ് സ്‌റ്റോക്‌സ്. അദ്ദേഹത്തോട് വളരെ വലിയ ബഹുമാനമുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ മികച്ച നേട്ടങ്ങള്‍ അദ്ദേഹത്തെ കാത്തിരിപ്പുണ്ട്- റൂട്ട് പറഞ്ഞു.

കൊവിഡ് 19

കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി പന്തില്‍ തുപ്പല്‍ തേക്കുന്ന രീതി ഒഴിവാക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ബൗളര്‍മാരുടെ സ്വിങ്ങിനെ ബാധിക്കുമെന്ന തരത്തിലുള്ള ആരോപണങ്ങളോടും റൂട്ട് പ്രതികരിച്ചു. ഈ മാറ്റം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ കാര്യമായി ബാധിക്കുമെന്ന് കരുതുന്നില്ല. സ്വിങ് മൈതാനത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുമെന്നും റൂട്ട് പറഞ്ഞു. അതേ സമയം ഈ നിയമം ബാറ്റ്‌സ്മാന്‍മാര്‍ക്ക് അല്‍പ്പം മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിലെ വേഗമേറിയ ബൗളറാവാന്‍ സച്ചിന്‍ ആഗ്രഹിച്ചു! പരിശീലനവും നടത്തി- അജയ് ജഡേജ

വിക്കറ്റ്

വിക്കറ്റ് വീഴ്ത്താന്‍ തുപ്പല്‍ തേച്ച് പന്തെറിയുന്ന രീതി മാത്രമല്ല ഉള്ളത്. രണ്ടാം ഇന്നിങ്‌സിലാവും ഇതിന്റെ പ്രതിഫലനം ഉണ്ടാകയെന്നും റൂട്ട് കൂട്ടിച്ചേര്‍ത്തു. 29കാരനായ റൂട്ട് അലെസ്റ്റര്‍ കുക്കിന് ശേഷമാണ് ഇംഗ്ലണ്ട് ടെസ്റ്റ് നായകനാവുന്നത്. ഇംഗ്ലണ്ട് ജഴ്‌സിയില്‍ 92 ടെസ്റ്റ് കളിച്ച റൂട്ട് 7599 റണ്‍സും 146 ഏകദിനത്തില്‍ നിന്ന് 5922 റണ്‍സും 32 ടി20യില്‍ നിന്ന് 893 റണ്‍സും നേടിയിട്ടുണ്ട്.

ത്രിപുരയുടെ കൗമാര ക്രിക്കറ്റര്‍ മരിച്ച നിലയില്‍! അണ്ടര്‍ 19 ടീമില്‍ അംഗം

സ്റ്റോക്‌സ്

29കാരനായ സ്റ്റോക്‌സ് 63 ടെസ്റ്റില്‍ നിന്ന് 4056 റണ്‍സും 147 വിക്കറ്റും 95 ഏകദിനത്തില്‍ നിന്ന് 2682 റണ്‍സും 79 വിക്കറ്റും 26 ടി20യില്‍ നിന്ന് 305 റണ്‍സും 14 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ 34 മത്സരം കളിച്ച അദ്ദേഹം 635 റണ്‍സും 26 വിക്കറ്റും അക്കൗണ്ടിലാക്കി. കൊവിഡിനെത്തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് വീണ്ടും ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കാനൊരുങ്ങുകയാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. കൊവിഡിന് ശേഷം നടക്കുന്ന ആദ്യ ക്രിക്കറ്റ് പരമ്പരയാവും ഇത്. നേരത്തെ ഇന്ത്യ ജൂണില്‍ നടക്കേണ്ട ശ്രീലങ്കന്‍ പര്യടനം റദ്ദാക്കിയിരുന്നു.

Story first published: Thursday, June 18, 2020, 17:16 [IST]
Other articles published on Jun 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X