Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജഡ്ഡു വന്നാല്‍ സ്‌റ്റോക്‌സ് വീഴും, വീണ്ടും കുടുക്കി- വമ്പന്‍ നേട്ടം

റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിന് 112 റണ്‍സിനിടെ അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. ഇംഗ്ലണ്ടിന്റെ ടോപ് ഓഡറിലെ ആര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല. ഉച്ച ഭക്ഷണത്തിന് പിരിയേണ്ട സമയത്തിന് തൊട്ടുമുമ്പാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ രവീന്ദ്ര ജഡേജ പുറത്താക്കിയത്. 6 പന്ത് മാത്രം നേരിട്ട സ്റ്റോക്‌സിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

വളരെ താഴ്ന്നുവന്ന പന്ത് സ്റ്റോക്‌സിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് പാഡില്‍ തട്ടുകയായിരുന്നു. അംപയറുടെ വിധിക്ക് പോലും കാത്തുനില്‍ക്കാതെയാണ് സ്‌റ്റോക്‌സ് ക്രീസ് വിട്ടതെന്ന് പറയാം. സ്റ്റോക്‌സിന്റെ കരിയറില്‍ ഏറ്റവും പ്രയാസപ്പെടുത്തിയ ബൗളര്‍മാരിലൊരാള്‍ ജഡേജയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 225 പന്ത് നേരിട്ട് 122 റണ്‍സാണ് ജഡേജക്കെതിരേ സ്റ്റോക്‌സ് നേടിയത്. ആറ് തവണ പുറത്താക്കുകയും ചെയ്തു. ജഡേജയുടെ പന്തുകള്‍ക്ക് അല്‍പ്പം വേഗം കൂടുതലാണ്.

അതുകൊണ്ടുതന്നെ പന്തിന്റെ ദിശ കൃത്യമായി മനസിലാക്കുക പ്രയാസമാണ്. കൂടുതല്‍ തവണയും ജഡേജക്ക് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് സ്റ്റോക്‌സ് പുറത്തായത്. ജഡേജ സ്ഥിരത കാട്ടുന്നത് ഇന്ത്യക്കും കരുത്തുപകരുന്നു. മൂന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യയുടെ ജയത്തിന് അടിത്തറ പാകാന്‍ ജഡേജക്കായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയ ജഡേജയാണ് മൂന്നാം ടെസ്റ്റിലെ താരമായത്.

നാലാം ടെസ്റ്റിലും ജഡേജയുടെ ബൗളിങ് ഇന്ത്യക്ക് കരുത്താവുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചത് അരങ്ങേറ്റക്കാരന്‍ ആകാശ് ദീപാണ്. ജസ്പ്രീത് ബുംറക്ക് പകരം പ്ലേയിങ് 11ലെത്തിയ ആകാശ് ഇംഗ്ലണ്ടിന്റെ ടോപ് ഓഡറിലെ മൂന്ന് വിക്കറ്റുകളാണ് ഉച്ച ഭക്ഷണത്തിന് മുമ്പ് വീഴ്ത്തിയത്. അപകടകാരിയാ ബെന്‍ ഡക്കെറ്റിനെ (11) ആകാശ് ദീപ് വിക്കറ്റ് കീപ്പര്‍ ദ്രുവ് ജുറേലിന്റെ കൈയിലെത്തിച്ചു. മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറിയോടെ ഇംഗ്ലണ്ടിനായി കരുത്തുകാട്ടിയ താരമാണ് ഡക്കെറ്റ്.

ben stokes

അപകടകാരിയായ ഒലി പോപ്പിനെ (0) ആകാശ് ദീപ് എല്‍ബിയില്‍ കുടുക്കിയപ്പോള്‍ സാക്ക് ക്രോളിയെ ക്ലീന്‍ബൗള്‍ഡും ചെയ്തു. ജോണി ബെയര്‍സ്‌റ്റോയെ (38) ആര്‍ അശ്വിന്‍ എല്‍ബിയിലും കുടുക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ലെന്നതാണ് വസ്തുത. ആദ് മത്സരങ്ങളിലെ അതേ ആക്രമണോത്സകത കാട്ടാന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും ആകാശിന്റെ ബൗളിങ് കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു.

ജോ റൂട്ട് പ്രതീക്ഷ നല്‍കി ക്രീസില്‍ തുടരുന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നു. മൂന്ന് മത്സരത്തില്‍ രണ്ടിലും ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. നാലാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാവും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇംഗ്ലണ്ടിന് നാലാം ടെസ്റ്റില്‍ ജയിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയില്ലാതിരുന്നിട്ടും മുതലാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കാതെ പോയി.

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ യുവതാരങ്ങള്‍ തിളങ്ങുന്നതാണ് ടീമിന് കരുത്താകുന്നത്. യശ്വസി ജയ്‌സ്വാള്‍ പരമ്പരയില്‍ രണ്ട് ഇരട്ട സെഞ്ച്വറി പ്രകടനമടക്കം നടത്ത മികവ് കാട്ടുമ്പോള്‍ ശുബ്മാന്‍ ഗില്ലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നായകന്‍ രോഹിത് ശര്‍മക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.

നാലാം ടെസ്റ്റിലും ഇന്ത്യയുടെ യുവനിരയുടെ ബാറ്റിങ് മികവിലാണ് ടീമിന്റെ പ്രതീക്ഷ. പിച്ചില്‍ പേസിന് ഭേദപ്പെട്ട പിന്തുണ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്.

Story first published: Friday, February 23, 2024, 13:33 [IST]
Other articles published on Feb 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+