For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: നാലിലേക്ക് എത്തിയില്ല, വെറും 3 ദിവസം, ഇംഗ്ലണ്ട് തീര്‍ന്നു! ഇന്ത്യക്കു ഇന്നിങ്‌സ് ജയം

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയവുമായി ടീം ഇന്ത്യ കരുത്തുകാട്ടി. കഴിഞ്ഞ നാലു ടെസ്റ്റുകളും നാലു ദിവസം കൊണ്ടാണ് തീര്‍ന്നതെങ്കില്‍ ഇത്തവണ ഇന്ത്യക്കു മൂന്നു ദിവസം മാത്രമേ ഇംഗ്ലണ്ടിനെ തീര്‍ക്കാന്‍ വേണ്ടിവന്നുള്ളൂ. ടീബ്രേക്കിനു മുമ്പ് തന്നെ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 64 റണ്‍സിനും ഇന്ത്യ തകര്‍ത്തുവിടുകയായിരുന്നു. 259 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് വെറും 195 റണ്‍സിനു കൂടാരം കയറി. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കുകയും ചെയ്തു.

രണ്ടിന്നിങ്‌സില്‍ ഇംഗ്ലീഷ് നിരയില്‍ ജോ റൂട്ടൊഴികെ മറ്റാരും പിടിച്ചു നിന്നില്ല. 84 റണ്‍സുമായി അദ്ദേഹം ടീമിന്റെ മാനംകാക്കുകയായിരുന്നു. 128 ബോളുകള്‍ നേരിട്ട റൂട്ട് 12 ഫോറുകളടിച്ചു. ജോണി ബെയര്‍സ്‌റ്റോ 39ഉം വാലറ്റത്ത് ടോം ഹാര്‍ട്ട്‌ലി 20ഉം റണ്‍സ് നേടി. സാക്ക് ക്രോളി (0), ബെന്‍ ഡക്കെറ്റ് (2), ഓലി പോപ്പ് (19), നായകന്‍ ബെന്‍ സ്‌റ്റോക്‌സ് (2), ബെന്‍ ഫോക്‌സ് (8), മാര്‍ക്ക് വുഡ് (0), ഷുഐബ് ബഷീര്‍ (13), ജെയിംസ് ആന്‍ഡേഴ്‌സന്‍ (0*) എന്നിവരെല്ലാം തികഞ്ഞ പരാജയമായി മാറി.

INDIA

കരിയറിലെ 100ാം ടെസ്റ്റ് കളിച്ച സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. അഞ്ചു വിക്കറ്റുകളുമായി അദ്ദേഹം ഇംഗ്ലീഷ് ബാറ്റിങ് നിരയെ തീര്‍ക്കുകയായിരുന്നു. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകളും അശ്വിന്‍ വീഴ്ത്തിയിരുന്നു. അശ്വിനെക്കൂടാതെ രണ്ടാമിന്നിങ്‌സില്‍ ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. പരിക്കു കാരണം രോഹിത് ഇന്ത്യക്കായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയില്ല. തുടര്‍ന്ന് ബുംറയാണ് ടീമിനെ നയിച്ചത്.

നേരത്തേ എട്ടു വിക്കറ്റിനു 473 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിനം കളി പുനരാരംഭിച്ചത്. പക്ഷെ ടീം സ്‌കോറിലേക്കു നാലു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച രണ്ടു വിക്കറ്റുകള്‍ കൈവിട്ട് ഇന്ത്യ 477ന് ഓള്‍ഔട്ടാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ ടോട്ടല്‍ 450 റണ്‍സ് കടക്കുമോയെന്ന് സംശയമായിരുന്നു.

കാരണം തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ കൈവിട്ടപ്പോള്‍ ഇന്ത്യ എട്ടിനു 428 റണ്‍സിലേക്കു വീണിരുന്നു. പക്ഷെ കുല്‍ദീപ്- ബുംറ ജോടി മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു.

KULDEEP YADAV

രണ്ടാം ദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യയെ വലിയ ടോട്ടലിലെത്തിച്ചത്. ഗില്‍ 110 റണ്‍സ് നേടി പുറത്തായപ്പോള്‍ രോഹിത് 103 റണ്‍സും നേടി. 150 ബോളുകള്‍ നേിട്ട ഗില്‍ 12 ഫോറും അഞ്ചു സിക്‌സറുമടിച്ചു. 162 ബോളുകള്‍ നേരിട്ട രോഹിത്തിന്റെ ഇന്നിങ്‌സില്‍ 13 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

അരങ്ങേറ്റ മല്‍സരം കളിച്ച മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഫിഫ്റ്റിയുമായി വരവറിയിച്ചു. 65 റണ്‍സാണ് നാലാമനായി ഇറങ്ങിയ താരം സ്‌കോര്‍ ചെയ്തത്. 103 ബോളുകള്‍ നേരിട്ട ദേവ്ദത്ത് 10 ഫോറും ഒരു സിക്‌സറും നേടി. സര്‍ഫറാസ് ഖാന്‍ പരമ്പരയിലെ മൂന്നാമത്തെ ഫിഫ്റ്റിയും ഈ ടെസ്റ്റില്‍ കണ്ടെത്തി. 60 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറേല്‍ (15), ആര്‍ അശ്വിന്‍ (0) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 218 റണ്‍സില്‍ അവസാനിച്ചിരുന്നു. 79 റണ്‍സെടുത്ത ക്രോളിയൊഴികെ മറ്റാരും ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്നില്ല. അഞ്ചു വിക്കറ്റുകളെടുത്ത കുല്‍ദീപ് യാദവും നാലു പേരെ പുറത്താക്കിയ അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

Story first published: Saturday, March 9, 2024, 8:35 [IST]
Other articles published on Mar 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+