For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റോക്സിനേക്കാള്‍ നല്ല നായകനല്ല രോഹിത്! ഇന്ത്യ ജയിക്കാന്‍ ഈ കാരണം, തുറന്നടിച്ച് മുന്‍ താരം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ടീം 4-1നു സ്വന്തമാക്കിയെങ്കിലും ഇതിന്റെ ക്രെഡിറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പൂര്‍ണമായി നല്‍കാന്‍ മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍ തയ്യാറല്ല. ഈ പരമ്പരയില്‍ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സ്റ്റോക്‌സിനു മുകളിലായിരുന്നു രോഹിത്തെന്നു പറയാന്‍ സാധിക്കില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങിയ ശേഷമാണ് അടുത്ത നാലു ടെസ്റ്റുകളിലും ജയിച്ച് ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ടീം നിഷ്പ്രഭരാക്കിയത്.

വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തിലും യുവതാരങ്ങളെ വച്ച് ഇന്ത്യക്കു മിന്നുന്ന വിജയം നേടിത്തരാന്‍ രോഹിത്തിനു സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. കോലി പരമ്പരയില്‍ നിന്നും പൂര്‍ണമായി പിന്‍മാറിയപ്പോള്‍ രാഹുലിന് ആദ്യ ടെസ്റ്റില്‍ മാത്രമേ കളിക്കാനായുള്ളൂ.

ROHIT-STOKES

രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ ടെസ്റ്റുകളില്‍ കളിച്ചതുമില്ല. സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍, ദേവ്ദത്ത് പടിക്കല്‍, ആകാശ് ദീപ് തുടങ്ങിയ പുതുമുഖങ്ങള്‍ പരമ്പരയില്‍ ഇന്ത്യയുടെ കണ്ടെത്തലുകളായി മാറുകയും ചെയ്തിരുന്നു. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയം കൊയ്യാന്‍ സഹായിച്ചത് രോഹിത്തിന്റെ ഗംഭീര ക്യാപ്റ്റന്‍സിയൊന്നുമല്ലെന്നും മികച്ച ബൗളര്‍മാരുടെ സാന്നിധ്യമാണ് അവര്‍ക്കു മുതല്‍ക്കൂട്ടായതെന്നും ഗ്രേയം സ്വാന്‍ അഭിപ്രായപ്പെട്ടു.

രോഹിത് ശര്‍മയാണ് ഈ പരമ്പരയില്‍ മുന്‍തൂക്കമുള്ള ക്യാപ്റ്റനെന്നു ഞാന്‍ കരുതുന്നില്ല. കാരണം ബൗളര്‍മാരാണ് അദ്ദേഹത്തെ ഈ പരമ്പരയില്‍ വിജയം കൊയ്യാന്‍ സഹായിച്ചത്. സ്റ്റോക്സിനെ അപേക്ഷിച്ചു ആവനാഴിയില്‍ കൂടുതല്‍ ആയുധങ്ങളുണ്ടായിരുന്നത് രോഹിത്തിനാണെന്നു താന്‍ കരുതുന്നതായും സ്വാന്‍ പിടിഐയോടു പറഞ്ഞു.

രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ നന്നായിരുന്നു, എന്റെ വാക്കുകളെ തെറ്റായി എടുക്കരുത്. പക്ഷെ ബെന്‍ സ്റ്റോക്‌സ് മോശമായിട്ടാണ് ഇഗ്ലണ്ടിനെ നയിച്ചതെന്നു ഞാന്‍ കരുതുന്നില്ല. അവിടെ തെറ്റായ മരത്തിലേക്കാണ് നിങ്ങള്‍ കുരയ്ക്കുന്നതെന്നു ഞാന്‍ കരുതുന്നു.

രോഹിത് ശര്‍മയുടെ ബൗളര്‍മാര്‍ അദ്ദേഹത്തെ പരമ്പരയിലുടനീളം നന്നായി സഹായിച്ചിട്ടുണ്ട്. അതു രോഹിത്തിനു മുതല്‍ക്കൂട്ടായി വരികയും ചെയ്തു. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനം മികച്ചതായിരുന്നില്ല. പക്ഷെ അവസാനത്തെ നാലു ടെസ്റ്റുകളിലും ബൗളര്‍മാര്‍ ഇന്ത്യക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്തതായും സ്വാന്‍ നിരീക്ഷിച്ചു.

INDIA

അഗ്രസീവ് ശൈലിയായ ബാസ് ബോള്‍ പരാജയപ്പെട്ടതാണ് ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് കൈവിടാന്‍ കാരണമെന്നു തനിക്കു തോന്നുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങളടക്കം പലരും ബാസ് ബോളിനെ രൂക്ഷമായി വിമര്‍ശിക്കവെയാണ് തികച്ചും വ്യത്യസ്തമായ അഭിപ്രായ പ്രകടനം സ്വാന്‍ നടത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട് ടീമിന്റെ ഈ ഇന്ത്യന്‍ പര്യടനത്തില്‍ ബാസ് ബോള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഈ ടെസ്റ്റ് പരമ്പരയിലെ ഒരിന്നിങ്‌സില്‍ മാത്രമാണ് ബാസ് ബോള്‍ ശൈലി നമ്മള്‍ കണ്ടത്. ഓലി പോപ്പ് 190 നേടിയ ടെസ്റ്റിലായിരുന്നു ഇത് (ഹൈദരാബാദിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്). ബാസ് ബോള്‍ എന്താണെന്നതിന്റെ ശരിക്കുള്ള നിര്‍വചനം അതാണ്.

ഈ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ടീം ഇത്രയും ഫ്‌ളാറ്റായി വീഴാനുള്ള കാരണമായി എനിക്കു തോന്നുന്നത് ധൈര്യക്കുറവാണ്. നിങ്ങള്‍ മീഡിയയെല്ലാം വിളിക്കുന്ന ബാസ് ബോള്‍ ഈ പരമ്പരയില്‍ കളിക്കാന്‍ അവര്‍ക്കു സാധിച്ചതായി എനിക്കു തോന്നുന്നില്ല. ഇംഗ്ലണ്ട് ടീമിനു അതിനു കഴിഞ്ഞിരുന്നെങ്കില്‍ ഈ ടെസ്റ്റ് പരമ്പര കൂടുതല്‍ ഇഞ്ചോടിഞ്ചായി മാറുമായിരുന്നെന്നും താന്‍ വിശ്വസിക്കുന്നതായി ഗ്രേയം സ്വാന്‍ വ്യക്തമാക്കി.

Story first published: Sunday, March 10, 2024, 22:01 [IST]
Other articles published on Mar 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+