Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ത്രിപുരയുടെ കൗമാര ക്രിക്കറ്റര്‍ മരിച്ച നിലയില്‍! അണ്ടര്‍ 19 ടീമില്‍ അംഗം

ഉദയ്പൂര്‍: പ്രമുഖ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പൂതിന്റെ വിയോഗത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് ക്രിക്കറ്റിലും അപ്രതീക്ഷിത മരണം. ത്രിപുരയുടെ അണ്ടര്‍ 19 ടീമില്‍ അംഗമായ വനിതാ ക്രിക്കറ്റര്‍ അയാന്തി റിയാങിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സീലിങ് ഫാനിലാണ് 16 കാരിയായ താരത്തിന്റെ മൃതദേഹം കാണപ്പെട്ടത്. മരണ കാരണം എന്താണെന്നതിനെക്കുറിച്ച് ഇനിയും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. നാലു സഹോദരങ്ങളില്‍ ഏറ്റവും ഇളയതാണ് അയാന്തി. കഴിഞ്ഞ ഒരു വര്‍ഷമായി ത്രിപുരയുടെ അണ്ടര്‍ 19 ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം. അണ്ടര്‍ 23 തലത്തില്‍ സംസ്ഥാനത്തിനു വേണ്ടി ഒരു ടി20 ടൂര്‍ണമെന്റിലും അയാന്തി കളിച്ചിരുന്നു.

1

അയാന്തിയുടെ മരണത്തില്‍ ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടിമിര്‍ ചന്ദ അനുശോചിച്ചു. വളര്‍ന്നു വരുന്ന ഒരു പ്രതിഭയെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. അണ്ടര്‍ 16 തലം മുതല്‍ ത്രിപുര ടീമിനൊപ്പം അയാന്തിയുണ്ട്. വളരെ പ്രതീക്ഷ നല്‍കിയ താരമായിരുന്നു അവള്‍. അയാന്തിയുടെ മരണവാര്‍ത്ത ഷോക്കായിരുന്നുവെന്നും അദ്ദേഹം പിടിഐയോട് പ്രതികരിച്ചു.

ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശനങ്ങള്‍ അയാന്തിയെ അലട്ടിയിരുന്നോയെന്നതിനെക്കുറിച്ച് അറിയില്ല. കഴിഞ്ഞ സീസണ്‍ വരെ നല്ല പ്രകടനമായിരുന്നു അവള്‍ കാഴ്ചവച്ചത്. അതിനിടെയാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എല്ലാം നിന്നുപോയത്. താരങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ചില ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അയാന്തിക്കു കുടുംബപരമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നും ചന്ദ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, June 18, 2020, 15:44 [IST]
Other articles published on Jun 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+