Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒന്നും തീര്‍ന്നിട്ടില്ല, പരമ്പര ഇംഗ്ലണ്ട് 3-2നു നേടും! കാരണം പറഞ്ഞ് സ്റ്റോക്‌സ്

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാക്ക് ഫൂട്ടിലായെങ്കിലും ഇംഗ്ലണ്ട് ടീം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സ്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ കനത്ത പരാജയമാണ് ഇംഗ്ലീഷ് ടീമിനു ഏറ്റുവാങ്ങേണ്ടി വന്നത്. പക്ഷെ ഇതുകൊണ്ടൊന്നും ഇംഗ്ലണ്ടിന്റെ പോരാട്ടവീര്യം അവസാനിച്ചിട്ടില്ലെന്നാണ് സ്‌റ്റോക്‌സ് പറയുന്നത്.

മാത്രമല്ല പരമ്പര സ്വന്തമാക്കി നാട്ടിലേക്കു മടങ്ങാന്‍ ഇനിയും തങ്ങള്‍ക്കു സാധിക്കുമെന്നും ഇന്ത്യക്കു അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. ഒന്നാം ടെസ്റ്റില്‍ വിജയം കൊയ്ത ശേഷമാണ് തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും പരാജയമേറ്റു വാങ്ങി ഇംഗ്ലണ്ട് ഇപ്പോള്‍ 1-2നു പിന്നിലായിരിക്കുന്നത്. നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍ റാഞ്ചിയില്‍ നടക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായാണ് ഇന്ത്യന്‍ ടീമിനു സ്‌റ്റോക്‌സിന്റെ മുന്നറിയിപ്പ്.

BEN STOKES

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പരാജയത്തിനു പ്രധാന കാരണങ്ങളിലൊന്ന് തങ്ങള്‍ക്കു എതിരായി വന്ന മൂന്ന് അംപയര്‍ കോളുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രാജ്‌കോട്ട് ടെസ്റ്റിലെ പരാജയത്തിനു ശേഷം സംസാരിക്കവെയായിരുന്നു ഇനിയുള്ള രണ്ടു ടെസ്റ്റുകളിലും ജയിച്ച് ഇംഗ്ലണ്ടിനു പരമ്പര കൈക്കലാക്കാന്‍ സാധിക്കുമെന്നു സ്റ്റോക്‌സ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

എല്ലാവര്‍ക്കും കാര്യങ്ങളെക്കുറിച്ച് ധാരണയും അഭിപ്രായവുമെല്ലാമുണ്ട്. പക്ഷെ ഡ്രസിങ് റൂമിലുള്ള ആളുകളുടെ അഭിപ്രായങ്ങള്‍ തങ്ങള്‍ക്കു വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ തന്നെ എല്ലായ്‌പ്പോഴും കാര്യങ്ങള്‍ നടക്കില്ലെന്നതു ഞങ്ങള്‍ക്കുമറിയാം.

2-1നു പരമ്പരയില്‍ ഞങ്ങള്‍ പിറകിലാണ്. പക്ഷെ രണ്ടു ടെസ്റ്റുകള്‍ ഇനിയും ശേഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ 3-2ന്റെ വിജയത്തോടെ ട്രോഫിയുമായി ഞങ്ങള്‍ക്കു ഇനിയും നാട്ടിലേക്കു മടങ്ങാന്‍ മികച്ച അവസരമുണ്ട്. മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നതെന്നു ഞങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഇനിയെന്താണ് മുന്നിലെന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. കാരണം മല്‍സരങ്ങള്‍ ചിലപ്പോള്‍ ജയിക്കുകയും ചിലപ്പോള്‍ തോല്‍ക്കുകയും ചെയ്യും. എല്ലാ വികാരങ്ങളും നിരാശയും ഞങ്ങള്‍ ഈയാഴ്ച ഒഴിവാക്കുകയാണ്. എല്ലാം മറന്ന് അടുത്ത മല്‍സരത്തില്‍ മാത്രമാണ് ഇംഗ്ലീഷ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സ്‌റ്റോക്‌സ് വിശദമാക്കി.

രാജ്‌കോട്ട് ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ വിറപ്പിക്കുന്ന ബാറ്റിങായിരുന്നു ഇംഗ്ലണ്ട് പുറത്തെടുത്തത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 445 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് 319 റണ്‍സിനു പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ 500ന് മുകളില്‍ റണ്‍സ് ഇംഗ്ലണ്ട് വാരിക്കൂട്ടുമെന്നായിരുന്നു കരുതിയത്.

ROHIT - STOKES

ഓപ്പണര്‍ ബെന്‍ ഡക്കെറ്റിന്റെ (153) തീപ്പൊരി ഇന്നിങ്‌സ് ഇന്ത്യയെ ശരിക്കും ഭയപ്പെടുത്തിയിരുന്നു. 23 ഫോറുകളും രണ്ടു സിക്‌സറുമടിച്ച താരം ടി20 ശൈലിയിലായിരുന്നു റണ്‍സ് വാരിക്കൂട്ടിയത്. പക്ഷെ ഡക്കെറ്റിനു മികച്ച പിന്തുണ നല്‍കാന്‍ ഇംഗ്ലീഷ് നിരയില്‍ മറ്റാര്‍ക്കും സാധിച്ചില്ല.

രണ്ടിനു 224 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. വെറും 95 റണ്‍സിനിടെയാണ് അവര്‍ എട്ടു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് 319 റണ്‍സിനു ഓള്‍ഔട്ടായത്. ആദ്യ ഇന്നിങ്‌സില്‍ 41 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്. അദ്ദേഹത്തെ രവീന്ദ്ര ജഡേജ പുറത്താക്കിയതിനു പിന്നാലെ ഇംഗ്ലീഷ് ടീമിനു കൂട്ടത്തകര്‍ച്ചയും നേരിടുകയായിരുന്നു.

20 റണ്‍സിനിടെ അഞ്ചു വിക്കറ്റുകളാണ് ഇംഗ്ലണ്ട് കൈവിട്ടത്. ഇതോടെ 126 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് അവര്‍ക്കു വഴങ്ങേണ്ടിയും വന്നു. രണ്ടാമിന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാളിന്റെ (214*) ഡബിള്‍ സെഞ്ച്വറിയേറി ഇന്ത്യ 557 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയതോടെ മല്‍സരം ഇംഗ്ലണ്ടില്‍ നിന്നും പൂര്‍ണമായി വഴുതിപ്പോവുകയായിരുന്നു.

Story first published: Monday, February 19, 2024, 13:12 [IST]
Other articles published on Feb 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+