For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സ്‌റ്റോക്‌സിനെ പഞ്ഞിക്കിട്ട് ഓസീസ്! തോറ്റതിന് പറഞ്ഞ കാരണം വൈറല്‍, വന്‍ പരിഹാസം

രാജ്‌കോട്ട്: ഇന്ത്യയുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ദയനീയ പരാജയത്തിനു പിന്നാലെ ഡിആര്‍എസ് നിയമത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമേറ്റു വാങ്ങുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. 434 റണ്‍സിന്റെ കനത്ത പരാജയമാണ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു നേരിട്ടത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണിത്.

മല്‍സരശേഷം സംസാരിക്കവെയാണ് അംപയറുടെ കോളിനെതിരേ സ്‌റ്റോക്‌സ് തുറന്നടിച്ചത്. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രോളിയുടെ സംശയാസ്പദമായ പുറത്താവലടക്കം അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സ്റ്റോക്‌സിനും ഇംഗ്ലണ്ടിനുമെതിരേ ഉയരുന്നത്.

BEN STOKES

കളിക്കളത്തില്‍ ഇംഗ്ലണ്ടിന്റെ ബദ്ധവൈരികളായ ഓസ്‌ട്രേലിയയും സ്റ്റോക്‌സിന്റെ ന്യായീകരണത്തെ കളിയാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് ക്രിക്കറ്റാണ് ഇംഗ്ലീഷ് ടീമിനെ ട്രോളിയത്. ബാസ്‌ബോളിലെ ആദ്യത്തെ നിയമം? 434 റണ്‍സിനു പരാജയപ്പെടുകയാണെങ്കില്‍ ഡിആര്‍എസിനെ ലക്ഷ്യമിടുക എന്നായിരുന്നു ബെന്‍ സ്റ്റോക്‌സിന്റെ ഫോട്ടോയ്‌ക്കൊപ്പം ഫോക്‌സ് സ്‌പോര്‍ട്ട് എക്‌സില്‍ കുറിച്ചത്.

ഫോക്‌സ് സ്‌പോര്‍ട്ടിന്‍റെ ഈ പോസ്റ്റിനു താഴെ നിരവധി ഇന്ത്യന്‍ ആരാധകരും ഇംഗ്ലണ്ടിനെ ട്രോളിയിട്ടുണ്ട്. അന്നു പിച്ചിനെ കുറ്റം പറഞ്ഞായിരുന്നു ഇംഗ്ലീഷ് ടീം കരഞ്ഞു കൊണ്ടിരുന്നത്. ഇപ്പോള്‍ ഡിആര്‍എസിനെക്കുറിച്ച് പറഞ്ഞ് കരയുകയാണ്. പൊതുവായ കാര്യമെന്നത് ഇംഗ്ലണ്ട് എല്ലായ്‌പ്പോഴും കരയുന്ന കുട്ടികളാണെന്നതാണെന്നും ഫാന്‍സ് പരിഹസിക്കുന്നു.

ഈ ബ്രിട്ടീഷുകാരാണ് ബാസ് ബോളിനെ കണ്ടുപിടിച്ചത്. ഇപ്പോള്‍ തങ്ങളുടെ ഈ കണ്ടുപിടുത്തം ടീമിനെ ജയിപ്പിക്കാത്തത് അവരെ അലോസരപ്പെടുത്തുകയാണ്. ഈ കാരണത്താലാണ് മുടന്തന്‍ ന്യായങ്ങള്‍ ബെന്‍ സ്റ്റോക്‌സ് നിരത്തുന്നതെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

അംപയറുടെ കോളില്‍ തീരുമാനം സ്വന്തം ടീമിനു അനുകൂലമായി വരുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് സന്തോഷവാനായിരിക്കും. പക്ഷെ അതു തങ്ങള്‍ക്കു എതിരായി വരുമ്പോള്‍ നിയമം എടുത്തു കളയണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എല്ലാ കാര്യത്തിലും ഇങ്ങനെ തന്നെയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ട് ടീം ഒരിക്കലും സ്വന്തം പിഴവുകള്‍ കൊണ്ടു ഒരു മല്‍സരം തോല്‍ക്കാറില്ല. എല്ലായ്‌പ്പോഴും അവര്‍ക്കു എന്തെങ്കിലുമൊക്കെ ഒഴികഴിവുകളുണ്ടായിരിക്കും. ഇപ്പോള്‍ അംപയറുടെ കോളാണ് തോല്‍വിക്കു പ്രധാന കാരണമെന്നും അതു എടുത്തു കളയണമെന്നുമാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ആവശ്യം. ഈ തരത്തിലുള്ള മുടന്തന്‍ ന്യായങ്ങള്‍ നിരത്താന്‍ ഇംഗ്ലണ്ടിനു നാണമില്ലേ? ഇനിയെങ്കിലും പരാജയത്തെ അംഗീകരിക്കാന്‍ പഠിക്കണമെന്നും ആരാധകര്‍ പറയുന്നു.

ROHIT- STOKES

അതേസമയം, രാജ്‌കോട്ട് ടെസ്റ്റില്‍ മൂന്നു അംപയര്‍ കോളുകളാണ് ഇംഗ്ലീഷ് ടീമിനു എതിരായി വന്നതെന്നാണ് മല്‍സരശേഷം ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞത്. ഈ ഗെയിമില്‍ മൂന്നു അംപയര്‍ കോളുകളിലാണ് ഞങ്ങള്‍ തെറ്റായ ഭാഗത്ത് ആയിപ്പോയത്. ഇതു ഡിആര്‍എസിന്റെ ഭാഗവുമാണ്.

നിങ്ങള്‍ ഒന്നുകില്‍ ശരിയായ ഭാഗത്തായിരിക്കും, അല്ലെങ്കില്‍ തെറ്റായ ഭാഗത്തായിരിക്കും. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ തെറ്റായ ഭാഗത്തായി പോവുകയായിരുന്നു. അംപയര്‍മാരുടെ ജോലി വളരെ കഠിനമാണ്, പ്രത്യേകിച്ചും ഇന്ത്യയില്‍ ബോള്‍ സ്പിന്‍ ചെയ്യുമ്പോള്‍ തീരുമാനമെടുക്കുക ബുദ്ധിമുട്ടാണെന്നും സ്റ്റോക്‌സ് വിശദമാക്കുന്നു.

എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍ ബോള്‍ വിക്കറ്റില്‍ പതിക്കുന്നുണ്ടെങ്കില്‍ അതു വിക്കറ്റില്‍ പതിക്കുക തന്നെ ചെയ്യും. സത്യസന്ധമായി ഞാന്‍ പറയുകയാണെങ്കില്‍ അംപയറുടെ കോള്‍ എടുത്തു കളയണം. ഞാന്‍ അതിലേക്കു കൂടുതലായി പോവാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ടെസ്റ്റ് മല്‍സരം തോറ്റതിനു ഇതാണ് കാരണമെന്നു ഞങ്ങള്‍ വിലപിക്കുന്നതു പോലെയാവും അതെന്നും സ്‌റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, February 19, 2024, 10:28 [IST]
Other articles published on Feb 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+