For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ഇംഗ്ലണ്ടിന് ഇന്ത്യയെ തകര്‍ക്കാം! എന്തൊക്കെയാണെന്ന് അറിയാം

ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം നാളെ ധരംശാലയില്‍ നടക്കാന്‍ പോവുകയാണ്. ഇതിനോടകം പരമ്പര ഉറപ്പിച്ച ഇന്ത്യ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് നാണംകെടുത്തി മടക്കി അയക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേ സമയം ആദ്യ മത്സരത്തിലെ വിജയം അവസാന മത്സരത്തിലും ആവര്‍ത്തിച്ച് ആശ്വാസത്തോടെ നാട്ടിലേക്ക് മടങ്ങാനാവും ഇംഗ്ലണ്ട് ആഗ്രഹിക്കുക.

ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലി തുടരുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഒലി റോബിന്‍സന് പകരം മാര്‍ക്ക് വുഡിനെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് പ്ലേയിങ് 11ല്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. അഞ്ചാം മത്സരം ഇംഗ്ലണ്ടിനെ സംബന്ധിച്ച് അഭിമാനത്തിന്റെ പ്രശ്‌നമാണ്. അവസാന ടെസ്റ്റ് ജയിക്കാന്‍ ഇംഗ്ലണ്ട് എന്താണ് ചെയ്യേണ്ടത്?. മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇന്ത്യയുടെ യുവനിരയെ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചേക്കും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ന്യൂബോളിലെ പ്രകടനമാണ്. രണ്ട് വിക്കറ്റുകൂടി വീഴ്ത്തിയാല്‍ 700 വിക്കറ്റ് ക്ലബ്ബിലേക്കുയരാന്‍ കാത്തിരിക്കുകയാണ് ആന്‍ഡേഴ്‌സന്‍. സീനിയര്‍ പേസറായ ആന്‍ഡേഴ്‌സന് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തം നിറവേറ്റാന്‍ ആന്‍ഡേഴ്‌സനായിട്ടില്ല. അത് ഇന്ത്യയുടെ ഓപ്പണര്‍മാരെ പുറത്താക്കുകയെന്നതാണ്. ഇന്ത്യയുടെ നട്ടെല്ല് ഓപ്പണിങ് കൂട്ടുകെട്ടാണ്.

രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും പെട്ടെന്ന് പുറത്തായാല്‍ ഇന്ത്യ പതറുമെന്നുറപ്പാണ്. ജയ്‌സ്വാളാണ് ഈ പരമ്പരയില്‍ ഏറ്റവും മികവ് കാട്ടിയ ബാറ്റ്‌സ്മാന്‍. രണ്ട് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ 655 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. യുവതാരമായ ജയ്‌സ്വാള്‍ ഇംഗ്ലണ്ടിന് വലിയ ഭീഷണിയാകവെ താരത്തെ പുറത്താക്കുകയെന്ന ഉത്തരവാദിത്തം ആന്‍ഡേഴ്‌സന് ഏറ്റെടുക്കാനാവണം. തുടക്കത്തിലേ ജയ്‌സ്വാള്‍ മടങ്ങിയാല്‍ ഇന്ത്യയുടെ സ്‌കോറിനെ അത് കാര്യമായി ബാധിക്കും.

england

ന്യൂബോളിലെ സ്വിങ് ആന്‍ഡേഴ്‌സന്‍ വേണ്ടവിധം മുതലാക്കേണ്ടതായുണ്ട്. അതിന് ആന്‍ഡേഴ്‌സന് സാധിച്ചാല്‍ ഇംഗ്ലണ്ടിന്റെ വിജയ സാധ്യത അതുയര്‍ത്തും. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇംഗ്ലണ്ടിന്റെ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനമാണ്. ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ഇംഗ്ലണ്ട് നിരയിലെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍. മൂന്ന് പേര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. ജോ റൂട്ട് ഒരു സെഞ്ച്വറി നേടിയെങ്കിലും സ്ഥിരതയില്ല.

ഇന്ത്യയിലെ പിച്ചില്‍ വലിയ അനുഭവസമ്പത്ത് ഈ മൂന്ന് താരങ്ങള്‍ക്കുമുണ്ട്. ഇത് മുതലാക്കുന്ന ബാറ്റിങ് ഇവരില്‍ നിന്ന് ഉണ്ടാകുന്നില്ല. ഇവര്‍ ഫോമിലേക്കെത്തിയാല്‍ ഇംഗ്ലണ്ടിന്റെ വിജയ സാധ്യത അതുയര്‍ത്തും. ഇംഗ്ലണ്ടിന്റെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും മധ്യനിര അവസരത്തിനൊത്തുയരാത്തതാണ് പ്രശ്‌നം. ഇംഗ്ലണ്ടിന്റെ മധ്യനിര ഫോമിലേക്കെത്തേണ്ടത് അഞ്ചാം ടെസ്റ്റ് ജയിക്കാന്‍ നിര്‍ണ്ണായകമാണ്.

മൂന്നാമത്തെ കാര്യം സ്പിന്നര്‍മാരുടെ പ്രകടനമാണ്. ഇംഗ്ലണ്ടിന്റെ സ്പിന്‍ നിര മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അഞ്ചാം ടെസ്റ്റിലും ഈ മികവ് ആവര്‍ത്തിക്കേണ്ടതായുണ്ട്. ഷൊയ്ബ് ബഷീറാണ് ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ട്. താരത്തെ വേണ്ടവിധം ഉപയോഗിക്കാന്‍ നായകന്‍ സ്‌റ്റോക്‌സിന് സാധിക്കണം. ഇംഗ്ലണ്ട് പിന്നോട്ട് പോകുന്നതില്‍ സ്റ്റോക്‌സിന്റെ മോശം ക്യാപ്റ്റന്‍സിയും ഒരു കാരണമാണ്. അഞ്ചാം ടെസ്റ്റിലെ ക്യാപ്റ്റന്‍സിയും വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയെ സംബന്ധിച്ച് യുവതാരങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള മറ്റൊരു അവസരമാണ് അഞ്ചാം ടെസ്റ്റ്. ദ്രുവ് ജുറേല്‍ ഇപ്പോള്‍ സൂപ്പര്‍ ഹീറോയായിരിക്കുകയാണ്. എന്നാല്‍ ഇതേ മികവ് വരുന്ന മത്സരത്തിലും ആവര്‍ത്തിക്കാന്‍ താരത്തിനാവുമോയെന്നത് കണ്ടറിയണം. നാലാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയ സര്‍ഫറാസ് ഖാനും അഞ്ചാം ടെസ്റ്റ് വളരെ പ്രധാനപ്പെട്ടതാണ്. ദേവ്ദത്ത് പടിക്കലിന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയാം.

Story first published: Wednesday, March 6, 2024, 21:26 [IST]
Other articles published on Mar 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+