For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലിയും രാഹുലുമില്ലാത്തത് ഭാഗ്യം! ഇംഗ്ലണ്ട് എന്തുകൊണ്ട് തകര്‍ന്നു? ഇതാ കാരണം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ടീമിന്റെ ദയനീയ പരാജയത്തിന്റെ യഥാര്‍ഥ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ബാറ്റിങ് ഇതിഹാസം ജെഫ്രി ബോയ്‌കോട്ട്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ രോഹിത് ശര്‍മയും സംഘവും 4-1നാണ് ബെന്‍ സ്‌റ്റോക്‌സിനെയും കൂട്ടരെയും കെട്ടുകെട്ടിച്ചത്. ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച് ഇംഗ്ലണ്ട് ഗംഭീരമായി തന്നെ തുടങ്ങിയെങ്കിലും അടുത്ത നാലു ടെസ്റ്റുകളിലും ഇംഗ്ലീഷുകാരെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു. ടെസ്റ്റില്‍ ബാസ് ബോള്‍ ശൈലി സ്വീകരിച്ച ശേഷം ഇംഗ്ലണ്ട് പരാജയപ്പെട്ട ആദ്യത്തെ പരമ്പര കൂടിയാണിത്.

അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പും അനുഭവസമ്പത്തില്ലാത്ത ഇംഗ്ലീഷ് സ്പിന്‍ ബൗളിങ് നിരയും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് പരമ്പരയില്‍ കണ്ടത്. അതില്‍ ഇന്ത്യന്‍ ബാറ്റിങ് നിര വിജയം കൊയ്യുകയും ചെയ്തു. ടോം ഹാര്‍ട്‌ലി, ഷുഐബ് ബഷീര്‍ എന്നീ ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ അരങ്ങേറിയ പരമ്പര കൂടിയാണിത്.

ENGLAND

ഇന്ത്യയുടെ ബാറ്റിങ്, ബൗളിങ് മിടുക്കിനെയല്ല പരമ്പര വിജയത്തില്‍ ബോയ്‌കോട്ട് പ്രശംസിച്ചിരിക്കുന്നത്. മറിച്ച് ഇംഗ്ലണ്ടിന്റെ ദുര്‍ബലമായ ബൗളിങ് ആക്രമണമാണ് ഇന്ത്യ പരമ്പര നേടാന്‍ കാരണമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇംഗ്ലീഷ് ടീമിന്റെ ഈ ബൗളിങ് ആക്രമണം ആരെയും ഭയപ്പെടുത്തില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വളരെ കുറച്ച് മാത്രം കളിച്ച ടോം ഹാര്‍ട്‌ലി, ഷുഐബ് ബഷീര്‍ എന്നിവരാണ് സിപ്ന്‍ നിരയിലുണ്ടായിരുന്നത്.

വളരെ കുറച്ച് മൂവ്‌മെന്റ് സൃഷ്ടിച്ച മാര്‍ക്ക് വുഡ് ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കിയില്ല. കരിയറിന്റെ അവസാനത്തില്‍ എത്തിനില്‍ക്കുന്നതിനാല്‍ തന്നെ മഹാനായ സീമര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ വളരെ കുറച്ചു മാത്രമേ ഉപയോഗിച്ചുള്ളൂ. അവസാന ടെസ്റ്റ് വരെ ബൗള്‍ ചെയ്യാന്‍ ഫിറ്റല്ലാതിരുന്ന ബെന്‍ സ്റ്റോക്‌സ് എന്നിവരുള്‍പ്പെട്ടതായിരുന്നു ഇംഗ്ലണ്ടിന്റെ ബൗളിങ് ആക്രമണം. ഇംഗ്ലണ്ട് 1-4നു പരമ്പര കൈവിട്ടതില്‍ യാതൊരു അദ്ഭുതവുമില്ലെന്നും ദി ടെലഗ്രാഫിലെ കോളത്തില്‍ ബോയ്‌കോട്ട് എഴുതി.

പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരെയെടുത്താല്‍ ടോപ്പ് ഫൈവില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ആധിപത്യമാണുള്ളത്. അഞ്ചില്‍ നാലും ഇന്ത്യന്‍ ബൗളര്‍മാരാണ്. ഇംഗ്ലണ്ടിന്റെ ഒരാള്‍ മാത്രമേ ആദ്യ അഞ്ചിലെത്തിയുള്ളൂ. ഹാര്‍ട്‌ലിയാണ് ഇംഗ്ലണ്ടിനു വേണ്ടി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകള്‍ പിഴുതത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 22 വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്.

ROHIT STOKES

വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്നത് ഇംഗ്ലണ്ടിന്റെ ഭാഗ്യമാണെന്നും ബോയ്‌കോട്ട് ചൂണ്ടിക്കാട്ടി. ഭാര്യയുടെ പ്രസവത്തെതുടര്‍ന്ന് പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളില്‍ നിന്നും കോലി പിന്‍മാറുകയായിരുന്നു. രാഹുലാവട്ടെ ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നെങ്കിലും പിന്നീട് പരിക്കു കാരണം ശേഷിച്ച ടെസ്റ്റുകളില്‍ നിന്നും വിട്ടുനിന്നു.

പരിചയസമ്പന്നരായ ഇന്ത്യന്‍ സ്പിന്നര്‍മാരെ ഇന്ത്യയില്‍ വച്ച് മറികടക്കാന്‍ അനുഭവസമ്പത്തില്ലാത്ത താരങ്ങള്‍ക്കു ഒരിക്കലും സാധിക്കില്ല. ഇനി അങ്ങനെ ആരെങ്കിലും കരുതിയിരുന്നെങ്കില്‍ അത് വിഡ്ഢിത്തവും നടക്കാത്ത സ്വപ്‌നവുമാണ്. വിരാട് കോലി പരമ്പരയിലുടനീളം കളിക്കാതിരുന്നത് ഇംഗ്ലണ്ടിന്റെ ഭാഗ്യമാണ്. കെഎല്‍ രാഹുല്‍ ഒരു ടെസ്റ്റില്‍ മാത്രം കളിച്ചതും ഭാഗ്യമായിട്ടാണ് ഇംഗ്ലണ്ട് ടീം കാണേണ്ടതെന്നും ജെഫ്രി ബോയ്‌കോട്ട് നിരീക്ഷിച്ചു.

പരമ്പര വിജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ക്കു കനത്ത തിരിച്ചടി നേരിട്ടു. പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് ഇപ്പോള്‍ ഇംഗ്ലണ്ടുള്ളത്. ആകെ കളിച്ച 10 ടെസ്റ്റുകളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ ഇംഗ്ലണ്ടിനു വിജയിക്കാനായിട്ടുള്ളൂ.

Story first published: Tuesday, March 12, 2024, 10:47 [IST]
Other articles published on Mar 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+