വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിന്‍സണ്‍ ഇന്ത്യയുടെ ഗോള്‍ഡന്‍ ജോണ്‍സണ്‍... വെങ്കല വിജയവുമായി ചിത്ര

രണ്ടു മെഡലുകളാണ് ജിന്‍സണ്‍ ഇന്ത്യക്കായി കൊയ്തത്

കോഴിക്കോട്: ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മിന്നും പ്രകടനം നടത്തി തലയുയര്‍ത്തിയാണ് ഇന്ത്യ മടങ്ങിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്താണ് ഇന്ത്യ ഇത്തവണ നടത്തിയത്. മലയാളി അത്‌ലറ്റികളുടെ മികച്ച പ്രകടനവും ഇന്ത്യന്‍ കുതിപ്പിന് വേഗം കൂട്ടി. അത്‌ലറ്റിക്‌സില്‍ പങ്കെടുത്ത രണ്ടു വ്യക്തിഗത ഇനത്തിലും മെഡല്‍ നേടിയ ജിന്‍സണ്‍ ജോണ്‍സണാണ് കേരളത്തിന്റെ ഹീറോ.ഓരോ സ്വര്‍ണവും വെള്ളിയുമായാണ് താരം ഇന്ത്യക്കു സമ്മാനിച്ചത്.

1

ഇത്തവണ ജക്കാര്‍ത്തയില്‍ 800 മീറ്ററില്‍ വെള്ളി മെഡലുമായി തുടങ്ങിയ താരം തൊട്ടുപിന്നാലെ 1500 മീറ്ററില്‍ സ്വര്‍ണവും കരസ്ഥമാക്കുകയായിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ കുളച്ചല്‍ ജോണ്‍സണ്‍- ഷൈലജ ദമ്പതികളുട മകനാണ് ജിന്‍സണ്‍. 56 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജിന്‍സണിലൂടെ 1500 മീറ്ററില്‍ ഇന്ത്യ പൊന്നണിഞ്ഞത്. നിലവില്‍ 800 മീറ്റര്‍, 1500 മീറ്റര്‍ എന്നിവയില്‍ ദേശീയ റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 2015ല്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ജിന്‍സണ്‍ ഇന്ത്യക്കു വെള്ളി സമ്മാനിച്ചിരുന്നു. അന്ന് 800 മീറ്ററിലായിരുന്നു താരത്തിന്റെ മെഡല്‍നേട്ടം. ഇതേ വര്‍ഷം ഏഷ്യന്‍ ഗ്രാന്റ്പ്രീയില്‍ മൂന്നു സ്വര്‍ണമെഡലുകളും ജിന്‍സണ്‍ കൈക്കലാക്കി.

2

പൊന്‍തിളക്കവുമായി ജിന്‍സണും വിസ്മയയും... മെഡല്‍ക്കൊയ്ത്തിന് കരുത്തുപകര്‍ന്ന് കേരളം, അഭിമാനനേട്ടംപൊന്‍തിളക്കവുമായി ജിന്‍സണും വിസ്മയയും... മെഡല്‍ക്കൊയ്ത്തിന് കരുത്തുപകര്‍ന്ന് കേരളം, അഭിമാനനേട്ടം

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ റണ്‍മെഷീന്‍സ്... കിങ് സച്ചിന്‍, ഇപ്പോഴത്തെ സംഘത്തില്‍ ഒരാള്‍ മാത്രം!! ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ റണ്‍മെഷീന്‍സ്... കിങ് സച്ചിന്‍, ഇപ്പോഴത്തെ സംഘത്തില്‍ ഒരാള്‍ മാത്രം!!

അതേസമയം, സംസ്ഥാന സ്‌കൂള്‍ ഗെയിംസിലൂടെ കേരളം കണ്ടെത്തിയ സുവര്‍ണ താരമായ പിയു ചിത്ര ജക്കാര്‍ത്തയില്‍ 1500 മീറ്ററില്‍ വെങ്കലം നേടിയത് കേരളത്തിന് ഏറെ അഭിമാനം നല്‍കുന്നു. സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ളതാണ് ചിത്രയുടെ ഈ നേട്ടമെന്നാണ് മലയാളികള്‍ വിശേഷിപ്പിക്കുന്നത്. കാരണം, താഴേത്തട്ടില്‍ നിന്നും നിരവധി വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യന്‍ കായിക ഭൂപടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്ത താരമാണ് ചിത്ര. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും മെഡലുകള്‍ നേടുന്നത് ശീലമാക്കി മാറ്റിയ 23 കാരി പല റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നും ചിത്ര തഴയപ്പെട്ടത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. കേരള ഹൈക്കോടതി താരത്തെ ടീമിലുള്‍പ്പെടുത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അപ്പോഴേക്കും ലിസ്റ്റ് സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചിരുന്നു.

Story first published: Monday, September 3, 2018, 16:44 [IST]
Other articles published on Sep 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X