സൂപ്പര്‍ കപ്പ്: പൂനെയ്ക്കു ലജോങിന്റെ ഷോക്ക്... ഗംഭീര തിരിച്ചുവരവ്, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍

Written By:

ഭുവനേശ്വര്‍: ഐ ലീഗ് ടീമിന്റെ കരുത്തില്‍ മറ്റൊരു ഐഎസ്എല്‍ ടീമിന്റെ കൂടി ചീട്ട് കീറി. കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകള്‍ കൂടിയായ പൂനെ സിറ്റിയാണ് ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായത്. പ്രീക്വാര്‍ട്ടറില്‍ ഐ ലീഗില്‍ നിന്നുള്ള ഷില്ലോങ് ലജോങ് പൂനെയെ ഞെട്ടിക്കുകയായിരുന്നു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ലജോങിന്റെ ത്രസിപ്പിക്കുന്ന വിജയം.

1

ഒരു ഘട്ടത്തില്‍ പൂനെ 2-0ന്റെ അനായാസ ലീഡുമായി കുതിച്ചെങ്കിലും മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് ലജോങ് അവിശ്വസനീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. അവസാന അര മണിക്കൂറിനിടെയാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ലജോങ് 3-2ന്റെ ത്രസിപ്പിക്കുന്ന ജയം നേടിയത്. വിജയഗോള്‍ പിറന്നത് ഇഞ്ചുറടൈമിലായിരുന്നു. 17ാം മിനിറ്റില്‍ ജൊനാതന്‍ ലൂക്കയിലൂടെയാണ് പൂനെ അക്കൗണ്ട് തുറക്കുന്നത്. നാലു മിനിറ്റിനുള്ളില്‍ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോ സ്‌കോര്‍ 2-0 ആക്കി. 29ാം മിനിറ്റില്‍ അബ്ദുല്ലെ കോഫി ലജോങിന്റെ ആദദ്യഗോള്‍ മടക്കി. 62ാം മിനിറ്റില്‍ രാകേഷ് പ്രധാന്റെ ഗോളില്‍ ലജോറങ് സ്‌കോര്‍ 2-2നു തുല്യമാക്കി. മല്‍സരം അധികസമയത്തേക്കും എക്‌സ്ട്രാടൈമിലേക്കും നീങ്ങുമെന്നിരിക്കെയാണ് ഇഞ്ചുറിടൈമില്‍ ലജോങിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. കോഫിയെ വിശാല്‍ കെയ്ത്ത് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്്. സാമുവല്‍ ലാല്‍മുവാന്‍പുയ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ലജോങ് 3-2ന്റെ വിജയവുമായി ക്വാര്‍ട്ടറിലേക്കു മാര്‍ച്ച് ചെയ്യുകയായിരുന്നു.

ഐപിഎല്‍; കോലിയുടെ ആദ്യ ശമ്പളം എത്രയെന്നറിയുമോ?; ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രതിഫലം

അഫ്രീദിയോ, ആരാണവന്‍?; പാക് താരത്തിന് ചുട്ട മറുപടിയുമായി കോഹ്‌ലിയും, കപിലും, റെയ്‌നയും

ഈ തോല്‍വിക്ക് സ്വയം പഴിക്കുകയല്ലാതെ പൂനെയ്ക്ക് മറ്റൊന്നും ചെയ്യാനില്ല. കാരണം, കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ പൂനെയ്ക്ക് നിരവധി തുറന്ന ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ക്വാര്‍ട്ടറില്‍ ഐ ലീഗിലെ മറ്റൊരു ക്ലബ്ബായ മോഹന്‍ ബഗാനുമായാണ് ഷില്ലോങ് ഇനി ഏറ്റുമുട്ടുക.

Story first published: Thursday, April 5, 2018, 9:12 [IST]
Other articles published on Apr 5, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍