വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കുണ്ഠിതപ്പെട്ടിട്ട് കാര്യമില്ല വിജയേട്ടാ... വിഐപി ഗ്യാലറി അംബാനി കൊണ്ടുപോയീ...

ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണുന്നതിനു മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐഎം വിജയനു നല്‍കിയത് ഗ്യാലറി ടിക്കറ്റ്.

By Sreenath

കൊച്ചി: എൈഎസ്എല്‍ ഫൈനലിനു കേരളം ആവേശത്തോടെ തയാറെടുക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് കേള്‍ക്കുന്നത് അവഗണയുടെ വാര്‍ത്തയാണ്. കേരളത്തിന്റേയും ഇന്ത്യയുടേയും കറുത്ത മുത്ത് ഐ.എം. വിജയനാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്. ഐഎസ്എല്ലിന്റെ ഫൈനലിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനു നല്‍കിയിട്ടുള്ളത് ഗ്യാലറി ടിക്കറ്റ്.

കേരള ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നു ടിക്കറ്റ് ലഭിച്ച വിജയന്‍ ഞെട്ടി. തനിക്കു ഗ്യാലറിയിലിരുന്നു കളികാണാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും തന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നും വിജയന്‍ ചോദിക്കുന്നു. ഗ്യാലറിയിലിരുന്നു കളി കാണുന്നവരില്‍ മിക്കവര്‍ക്കും ഗ്രൗണ്ടില്‍ എന്താണ് നടക്കുന്നത് എന്നു പോലും അറിയാത്തവരാണ്.

എനിക്കു ഗ്യാലറിയില്‍ പ്രവേശിക്കാന്‍ പാസിന്റെ ആവശ്യമില്ല. പൊലീസ് സേനയുടെ ഭാഗമായ തന്നെ സ്റ്റേഡിയത്തില്‍ തടയില്ല. കൊല്‍ക്കത്തയിലായിരുന്നെങ്കില്‍ തന്നെ വിഐപി ഗ്യാലറിയിലേക്കു സ്വീകരിച്ചാനയിച്ചേനേ എന്നും കേരളത്തിന്റെ സ്വന്തം വിജയന്‍ പറഞ്ഞു.

വിജയേട്ടന്‍ പറഞ്ഞതു കാര്യം... പക്ഷേ....

എന്നാല്‍ സംഗതിയുടെ സത്യാവസ്ഥ മറ്റൊന്നാണ്. വിജയേട്ടന്റെ ആരോപണം ശരിയാണെങ്കിലും വിജയേട്ടനോടു മറുപടിയായി ഇത്രേയേ പറയാനുള്ളൂ. കുണ്ഠിതപ്പെട്ടിട്ടു കാര്യമില്ല വിജയേട്ടാ.. വിഐപി ഗ്യാലറി അംബാനി കൊണ്ടുപോയീ... കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷന്‍ അനില്‍കുമാറിന്റെ മറുപടിയുടെ സാരം ഇതാണ്. ടീം ഉടമകളുടെയും ഐഎസ്എല്‍ സംഘാടകരുടേയും റിലയന്‍സിന്റേയും അതിഥികള്‍ കഴിഞ്ഞേ ഐഎസ്എല്ലില്‍ വിജയനുപോലും സ്ഥാനമുള്ളൂ. ടിക്കറ്റ് വില്‍പന നിയന്ത്രിക്കുന്നത് ഐഎസ്എല്ലും റിലയന്‍സുമാണെന്നാണു പറയപ്പെടുന്നത്.

പച്ചയായ യാഥാര്‍ഥ്യം

യാഥാര്‍ഥ്യം ഇതാണ്. സ്‌റ്റേഡിയത്തില്‍ ഗ്യാലറിയുടെ ഒരു ഭാഗമാണ് കെഎഫ്എയ്ക്ക് അനുവദിച്ചു നല്‍കിയിട്ടുള്ളത്. വിഐപി ഗ്യാലറിയുടെ സമീപത്തേക്കു പോലും കെഎഫ്എ ചെല്ലേണ്ടെന്നു സാരം. കെഎഫ്എയ്ക്കു നല്‍കിയ ഇടത്തില്‍ ഏറ്റവും മാന്യമായ ഇടം തന്നെ ഐ.എം. വിജയനു നല്‍കിയിട്ടുണ്ട് എന്നാണു കെഎഫ്എയുടെ വിശദീകരണം.

 ടിക്കറ്റിനായി നെട്ടോട്ടം

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ മുഴുന്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ ടിക്കറ്റ് ലഭിച്ചവരേക്കാള്‍ കൂടുതല്‍ ടിക്കറ്റ ലഭിക്കാത്തവരാണ് എന്നതാണു സത്യം. ഏതെങ്കിലും തരത്തില്‍ ടിക്കറ്റ് ലഭിക്കുമോ എന്നറിയാനുളള നെട്ടോട്ടത്തിലാണ് ആരാധകര്‍

ഒരു രക്ഷേമില്ലെന്ന് കെഎഫ്എ

ഇനി ടിക്കറ്റ് ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നു കെഎഫ്എ വ്യക്തമാക്കിക്കഴിഞ്ഞു. കെഎഫ്എയ്ക്ക് അനുവദിച്ച ടിക്കറ്റ് മുഴുവന്‍ തീര്‍ന്നു. സംഘാടകര്‍ ഇനി ടിക്കറ്റ് തരുമെന്നു പ്രതീക്ഷിക്കേണ്ട്... ടിക്കറ്റ് കിട്ടാത്തവരോടു മമ്മൂട്ടി സ്‌റ്റൈലില്‍ മടങ്ങിപ്പോ മക്കളേ എന്നു പറയാനേ കെഎഫ്എക്ക്‌ നിര്‍വാഹമുള്ളൂ.

ഫാന്‍സ് സോണുകളും ബിഗ് സ്‌ക്രീനുകളും

ടിക്കറ്റ് കിട്ടാതെ നിരാശരായ ആരാധകര്‍ക്കായി കൊച്ചിയുടെ വിവിധയിടങ്ങളില്‍ ഫാന്‍സ് സോണുകള്‍ ക്രമീകരിച്ചു വലിയ സ്‌ക്രീനുകളില്‍ കളി കാണാന്‍ സൗകര്യമൊരുക്കുമെന്ന് ഐഎസ്എല്‍ അധികൃതര്‍ പറയുന്നു. ദര്‍ബാര്‍ ഹാള്‍ പരിസരത്തും ഫോര്‍ട്ട് കൊച്ചിയിലും ഇത്തരത്തില്‍ സ്‌ക്രീനുകള്‍ ഒരുക്കുന്നുണ്ടത്രേ

അങ്ങനെയാണെങ്കില്‍ വീട്ടിലിരുന്നാല്‍ പോരെ

സ്റ്റേഡിയത്തിനകത്തു കടക്കാന്‍ സാധിക്കാതെ പുറത്തു വലിയ സ്‌ക്രീനില്‍ കളി കാണാനായിരുന്നെങ്കില്‍ വീട്ടിലിരുന്നു കണ്ടാല്‍ മതിയായിരുന്നല്ലോ എന്നാണ് ആരാധകരുടെ ചോദ്യം. വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ് മുതലുള്ള ജില്ലകളില്‍ നിന്നു തലേദിവസം തന്നെ കൊച്ചിയിലെത്തിയ ആരാധകരാണ് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നത്.

കൊല്‍ക്കത്തയില്‍ വിജയന്‍ രാജാവ്

വീണ്ടും വിഷയത്തിലേക്കു വരാം.. വിജയന്‍ പറഞ്ഞു സത്യമാണ്. കൊല്‍ക്കത്തയില്‍ വിജയനു രാജകീയ സ്വീകരണം തന്നെ ലഭിക്കും. മോഹന്‍ ബഗാന്‍റേയും ഈസ്റ്റ് ബംഗാളിന്‍റേയും താരമായിരുന്ന വിജയന്‍ ബംഗാളിലെ ഫുട്ബോള്‍ ഹീറോ തന്നെയാണ്.

ബംഗ്ലാദേശിലും ഹീറോ

ബംഗാളില്‍ മാത്രമല്ല ബംഗ്ലാദേശിലും നമ്മുടെ വിജയേട്ടന്‍ ഹീറോ തന്നെയാണ്. കഴിഞ്ഞ സാഫ് കപ്പ് ഫുട്ബോളിനിടെ ഈ ലേഖകന്‍റെ അനുഭവമാണിത്. ബംഗ്ലാദേശില്‍ നിന്നും സാഫ് കപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന് കേരളത്തില്‍ സാധിക്കേണ്ടത് രണ്ടേ രണ്ടു കാര്യങ്ങള്‍. ഒന്ന് പിടി ഉഷയെക്കുറിച്ച് ഒരു വാര്‍ത്ത ചെയ്യണം. രണ്ട് ഐഎം വിജയനെ ഒന്നു കാണണം. വിജയനെ അറിയാമെന്നും നമ്പര്‍ കയ്യിലുണ്ടെന്നും പറഞ്ഞപ്പോള്‍ ആശാന്‍റെ ബഹുമാനം ഒന്നു കാണണമായിരുന്നു.

Story first published: Sunday, December 18, 2016, 13:12 [IST]
Other articles published on Dec 18, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X