വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: 11 മില്ല്യണ്‍ പേരും മെസ്സിയെ അംഗീകരിക്കുന്നില്ല! അവര്‍ വീട്ടിലിരുന്നു, പരിഹാസം

പിയേഴ്‌സ് മോര്‍ഗന്റേതാണ് വിമര്‍ശനം

messi

36 വര്‍ഷം നീണ്ട കാത്തിരിപ്പിന് അറുതിയിട്ട് വീണ്ടുമൊരു വിശ്വകിരീടം സ്വന്തമാക്കിയതിന്റ ആവേശം അര്‍ജന്റീനയില്‍ അലയടിക്കുകയാണ്. നാടും നഗരവുമെല്ലാം ആവേശത്തിലാറാടവെ ഇതിഹാസം ലയണല്‍ മെസ്സിയും സംഘവും രാജ്യം വനോളം വാഴ്ത്തുകയാണ്. മുന്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്കു ശേഷം വീണ്ടുമൊരു ലോക കിരീടം രാജ്യത്തിനു സമ്മാനിക്കാന്‍ പിന്‍ഗാമിയായ മെസ്സി തന്നെ വേണ്ടി വന്നു.

ലോകകപ്പ് വിജയത്തോടെ ആധുനിക ഫുട്‌ബോളിലെ ഏറ്റവും കേമന്‍ താന്‍ തന്നെയെന്നു അടിവരയിടുകയും ചെയ്തിരിക്കുകയാണ്. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് മെസ്സി ഗോട്ട് (Goat) പദവി തന്റെ പേരിലാക്കിയത്.

Also Read: FIFA World Cup: മെസ്സിയും ഡിമരിയയുമില്ല, 2026ലെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമില്‍ ആരൊക്കെ?Also Read: FIFA World Cup: മെസ്സിയും ഡിമരിയയുമില്ല, 2026ലെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമില്‍ ആരൊക്കെ?

പക്ഷെ ചിലര്‍ക്കു ഇതു അപ്പോഴും അംഗീക്കാന്‍ ബുദ്ധിമുട്ടാണെന്നതാണ് സത്യം. അത്തരത്തിലൊരാളാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ പിയേഴ്‌സ് മോര്‍ഗന്‍. സോഷ്യല്‍ മീഡിയയിലൂടെ മെസ്സിയെ പരിഹസിക്കുന്ന തരത്തില്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

തെരുവുകളില്‍ ആഘോഷം

തെരുവുകളില്‍ ആഘോഷം

അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടം ആഘോഷിക്കാന്‍ തെരുവുകളില്‍ ലക്ഷക്കണക്കണിനു പേര്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. വിശ്വജേതാക്കളായ അര്‍ജന്റൈന്‍ ടീമിലെ കളിക്കാര്‍ കിരീടവുമായി തുറന്ന ബസില്‍ ഇവരെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം പുറത്തുവന്നിരുന്നു. ഏകദേശം നാലു മില്ല്യണ്‍ ജനങ്ങളാണ് മെസ്സിക്കും സംഘത്തിനും അഭിവാദ്യമര്‍പ്പിക്കാന്‍ തെരുവിലിറങ്ങിയത്. ഏകദേശം 15 മില്ല്യണാണ് ബ്യൂനസ് അയേഴ്‌സിലെ ജനസംഖ്യ. ബാക്കിയുള്ള 11 മില്ല്യണ്‍ ജനങ്ങള്‍ എവിടെപ്പോയെന്നാണ് പിയേഴ്‌സ് മോര്‍ഗന്‍ പരിഹാസത്തോടെ ചോദിച്ചിരിക്കുന്നത്.

മെസ്സിക്കൊപ്പം നാലു മില്ല്യണ്‍ മാത്രം

മെസ്സിക്കൊപ്പം നാലു മില്ല്യണ്‍ മാത്രം

ബ്യൂനസ് അയേഴ്‌സ് നഗരത്തിലെ ആകെ ജനസംഖ്യ 15 മില്ല്യണ്‍ ആണ്. ഇതില്‍ നാലു മില്ല്യമോളം പേരാണ് ലയണല്‍ മെസ്സിക്കും സംഘത്തിനും അഭിവാദ്യമര്‍പ്പിക്കാനും ആഹ്ലാദം പങ്കുവയ്ക്കാനും തെുരുവിലിറങ്ങറിയത്.

ബാക്കിയുള്ള 11 മില്ല്യണ്‍ പേര്‍ വീടിനകത്തു തന്നെയിരുന്നോ? എന്നെപ്പോലെ ഡീഗോ മറഡോണയാണ് അര്‍ജന്റൈന്‍ ഗോട്ടെന്നു അവരും കരുതുന്നതാണോ കാരണമെന്നും പിയേഴ്‌സ് മോര്‍ഗന്‍ ട്വിറ്ററില്‍ കുറിച്ചു.

Also Read: FIFA World Cup 2022: നന്ദി വറാന്‍, നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ അര്‍ജന്റീന കപ്പടിക്കില്ല!

റൊണാള്‍ഡോ ഫാന്‍

റൊണാള്‍ഡോ ഫാന്‍

ലയണല്‍ മെസ്സിയെ പരോക്ഷമായി കളിയാക്കുന്ന തരത്തിലുള്ള പിയേഴ്‌സ് മോര്‍ഗന്റെ ഈ ട്വീറ്റില്‍ വലിയ അദ്ഭുതമൊന്നുമില്ല. കാരണം, ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനായ അദ്ദേഹം നേരത്തെയും മെസ്സിക്കെതിരേ രംഗത്തു വന്നിരുന്നു.

ഫൈനലില്‍ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് അര്‍ജന്റീന ജേതാക്കളായപ്പോള്‍ മോര്‍ഗന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- അതെ, ആ സംവാദം ഒരിക്കല്‍ക്കൂടി, എന്നെന്നേക്കുമായി തീര്‍ന്നിരിക്കുകയാണെന്നു ഞാന്‍ സമ്മതിക്കുന്നു... ക്രിസ്റ്റിയാനോയാണ് ഗോട്ട്.

വിജയത്തെക്കുറിച്ച് മെസ്സി

വിജയത്തെക്കുറിച്ച് മെസ്സി

ലോകകപ്പ് വിജയത്തിനു ശേഷം ലയണല്‍ മെസ്സി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു- അവസാനം കഠിനമായിരുന്നുവെങ്കിലും ഞങ്ങള്‍ ഇതു അര്‍ഹിക്കുന്നു. ഞങ്ങളെ സ്വര്‍ഗത്തിലിരുന്ന് പ്രോല്‍സാഹിപ്പിച്ച ഡീഗോയ്ക്കു കൂടിയുള്ളതാണ് ഇത്.

ഫലത്തെക്കുറിച്ച് ചിന്തിക്കാതെ എല്ലായ്‌പ്പോഴും ദേശീയ ടീമില്‍ ബെഞ്ചില്‍ ഇരിക്കേണ്ടി വന്നവര്‍ക്കും ഇത് അര്‍ഹതപ്പെട്ടതാണ്. ആഗ്രഹിച്ചതു പോലെ കാര്യങ്ങള്‍ നടക്കാതിരുന്നപ്പോഴും ആഗ്രഹം എല്ലായ്‌പ്പോളും ഞങ്ങളുടെയുള്ളില്‍ ഉണ്ടായിരുന്നു.

Also Read: FIFA World Cup 2022: മെസ്സിയുടെ ഗോള്‍ നിയമ വിരുദ്ധം! തെളിവും പുറത്ത്, എങ്ങനെ അനുവദിച്ചു?

പങ്കുവച്ച് മറഡോണയുടെ മകനും

പങ്കുവച്ച് മറഡോണയുടെ മകനും

ലയണല്‍ മെസ്സിയുടെ ഈ പോസ്റ്റ് ഡീഗോ മറഡോണയുടെ മകന്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയും മെസ്സിയെയും സംഘത്തെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അര്‍ജന്റീന ലോക ചാംപ്യന്‍മാരായിരിക്കുകയാണ്. ലിയോ മെസ്സി, നിങ്ങളെഓര്‍ത്ത് വളരെയധികം സന്തോഷിക്കുന്നു. കാരണം ഈ കപ്പ് നിങ്ങളേക്കാള്‍ അര്‍ഹിക്കുന്നയാളില്ല.

എന്റെ നാട്ടുകാരെയും രാജ്യത്തെയും കുറിച്ച് ഏറെ സന്തോഷം തോന്നുന്നു. നിങ്ങളുടെ ആത്മാവ് അര്‍ജന്റീനയാണെന്നു എല്ലായ്‌പ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. എന്റെ അച്ഛന്‍ അവിടെ ഇത് ആഘോഷിക്കുന്നുണ്ടാവും. നിങ്ങളെ ആശ്ലേഷിക്കാന്‍ ഞാന്‍ എത്ര മാത്രം ആഗ്രഹിക്കുന്നുവെന്നു നിങ്ങള്‍ക്കു അറിയില്ലെന്നായിരുന്നു ഡീഗോ മറഡോണ ജൂനിയര്‍ കുറിച്ചത്.

Story first published: Wednesday, December 21, 2022, 15:21 [IST]
Other articles published on Dec 21, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X