ഞാൻ അത്ലറ്റിക്കോയിൽ തന്നെ തുടരും.. നയം വ്യക്തമാക്കി ഡീഗോ സിമിയോണി

Posted By: JOBIN JOY

തോൽവിയിൽ ടീമിനെ കളഞ്ഞിട്ടു പോകുന്നവനല്ല യഥാർത്ഥ പരിശീലകനെന്ന് തെളിച്ചിരിക്കുകയാണ് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി.കഴിഞ്ഞ ദിവസത്തെ മാഡ്രിഡ് ഡെർബി സമനിലയിൽ അവസാനിച്ചതിനു പിന്നാലെ ഇനി ഈ ടീമിനെ നയിക്കാൻ സിമിയോണി കണില്ലായെന്ന വാർത്തകൾ വന്നിരുന്നു.ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് തന്നെ പുറത്തായതോടെയാണ് ഈ രീതിയിലുള്ള വാർത്തകൾ പരന്നുതുടങ്ങിയത്.എന്നാൽ ആരാധകരെ ഒട്ടാകെ ആവേശത്തിലാഴ്ത്തി കൊണ്ടാണ് ആ വർത്തയെത്തിയത് താൻ ഇനിയും അത്ലറ്റിക്കോയുടെ പരിശീലകന്റെ വേഷത്തിലുണ്ടാകുമെന്നും ഈ ടീമിനുവേണ്ടി ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്‌തു തീർക്കുവാനുണ്ടെന്നു സിമിയോണി പറഞ്ഞു.

ഐപിഎല്‍; ചെന്നൈ ടീമിന് കനത്ത തിരിച്ചടിയായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ പുറത്ത്

ഇപ്പോഴത്തെ മികച്ച പരിശീലകരിൽ മുൻ പന്തിലാണ് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി.അദ്ദേഹത്തിന്റെ കിഴിൽ നിന്ന് ഒട്ടേറെ മികച്ച താരങ്ങൾ പിറവിയെടുത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ മികച്ച കണ്ടെത്തലായ ഗ്രീസ്മൻ,ഒബ്ലക്ക്,കോസ്റ്റ എന്നിവരെല്ലാം സിമിയോണി കിഴിൽ ലോകമറിഞ്ഞു.2011ലാണ് സിമിയോണിഅത്ലറ്റിക്കോയുടെ പരിശീലകനായി ചുമതലയേറ്റത്.ആ സീസണിൽ തന്നെ ചെൽസീയെ വീഴ്ത്തി സൂപ്പർ കപ്പും സിമിയോണി സ്വന്തമാക്കി.

diegosimeone

പരിശീലകനായി മാത്രമല്ല മികച്ച മിഡ്‌ഫീൽഡറായും പേരെടുത്ത താരം കൂടിയാണ് ഡീഗോ സിമിയോണി.വെലെസ് എന്ന അർജന്റൈൻ പ്രാദേശിക ക്ലബ്ബിനായി കളിച്ചുതുടങ്ങിയ സിമിയോണി 1994 ൽ അത്ലറ്റികോ മാഡ്രിഡിലേക്കെത്തി.പിന്നെ ഇൻറ്റർ മിലൻ ,ലാസിയോ എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും സിമിയോണി പന്തുതട്ടി.513 ക്ലബ് മത്സരങ്ങളിൽ നിന്ന് 84 ഗോളുകളും ദേശീയ ടീമായ അർജറ്റിനയ്ക്കുവേണ്ടി 106 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും സിമിയോണി നേടിട്ടുണ്ട്.

Story first published: Tuesday, April 10, 2018, 8:33 [IST]
Other articles published on Apr 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍