ഐപിഎല്‍; ചെന്നൈ ടീമിന് കനത്ത തിരിച്ചടിയായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ പുറത്ത്

Posted By: rajesh mc

ചെന്നൈ: ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായി ഓള്‍റൗണ്ടര്‍ കേദാര്‍ ജാവിന് പരിക്ക്. പരിക്ക് സാരമുള്ളതാകയാല്‍ സീസണ്‍ മുഴുവന്‍ ജാദിവിന് പുറത്തിരിക്കേണ്ടിവരും. ജാദവിന്റെ പരിക്ക് ടീമിന് വലിയ നഷ്ടമാണെന്ന് ബാറ്റിങ് കോച്ച് മൈക്ക് ഹസി പറഞ്ഞു. പരിക്കില്‍നിന്നും മോചിതനായി തിരിച്ചുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തിന് വീണ്ടും പരിക്കേറ്റത്.

ബുംമ്രയുടേത് മോശം പ്രകടനം; മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്ത് ചെയ്യും?

മുംബൈയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ചെന്നൈയുടെ വിജയത്തില്‍ ജാദവ് നിര്‍ണായക പങ്കു വഹിച്ചിരുന്നു. മത്സരത്തില്‍ ഓട്ടത്തിനിടെ വീണ്ടും വേദന തിരിച്ചെത്തിയതാണ് ജാദവിന് വിനയായത്. പരിക്കേറ്റ് പിന്മാറിയ ജാദവ് അവസാന ഓവറില്‍ തിരിച്ചെത്തിയാണ് ചെന്നൈയെ വിജയതീരത്തെത്തിച്ചത്.

ipl

ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ സ്ഥാനമുറപ്പിച്ച ജാദവിനെ 7.8 കോടി രൂപ നല്‍കിയാണ് ചെന്നൈ സ്വന്തമാക്കിയത്. നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ഓള്‍റൗണ്ടറെന്ന നിലയില്‍ ധോണിയുടെ ടീമിന് വലിയ നഷ്ടമായിരിക്കും ജാദവിന്റെ പുറത്താകല്‍.

ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലസിസും, ഇന്ത്യന്‍ താരം മുരളി വിജയിയും പരിക്കിന്റെ പിടിയിലാണ്. ഇതിനിടയിലാണ് ജാദവിന്റെ പുറത്താകല്‍ എന്നത് ചെന്നൈയുടെ പ്രതീക്ഷ തകര്‍ക്കുന്നതാണ്. മുരളി വിജയ് തിരിച്ചെത്തിയാല്‍ ഓപ്പണറായി കളിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മധ്യനിരയില്‍ ജാദവിന്റെ കുറവു നികത്താന്‍ അമ്പാട്ടി റായിഡുവിന് കഴിഞ്ഞേക്കും.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 10, 2018, 8:20 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍