ബുംമ്രയുടേത് മോശം പ്രകടനം; മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്ത് ചെയ്യും?

Posted By: rajesh mc

മുംബൈ: പതിനൊന്നാം ഐപിഎല്ലിന്റെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ബൗളര്‍ ജസ്പ്രീത് ബുംമ്ര കാഴ്ചവെച്ചത് നിരാശാജനകമായ പ്രകടനം. ഇന്ത്യയ്ക്കുവേണ്ടി മിന്നുന്ന ഫോമില്‍ കളിക്കുന്നുണ്ടെങ്കിലും ഐപിഎല്ലില്‍ ബുംമ്രയ്ക്ക് കാലിടറിത് മുംബൈയുടെ തോല്‍വിക്ക് പ്രധാന കാരണമാവുകയും ചെയ്തു.

ഗ്രീസ്മാൻ ബാഴ്‌സയിലേക്കില്ല.. മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷ

ചെന്നൈയ്‌ക്കെതിരായ മത്സരത്തിന്റെ പത്തൊമ്പൊതാം ഓവറില്‍ 20 റണ്‍സാണ് ബ്രാവോ അടിച്ചുകൂട്ടിയത്. ബുംമ്രയ്‌ക്കെതിരെ മൂന്നു സിക്‌സര്‍ ഉള്‍പ്പെടെ പറത്തിയതോടെ ചെന്നൈ ജയത്തോട് അടുക്കുകയും ചെയ്തു. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന ഇന്ത്യന്‍ താരത്തിന് ആദ്യ മത്സരത്തില്‍ തന്നെ കാലിടറിയത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

rohithsharma

എന്നാല്‍, ബുംമ്രയെ കൈവിടാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തയ്യാറല്ല. ഒരു കളിയിലെ പ്രകടനത്തില്‍ ബുംമ്രയെ വിലയിരുത്തേണ്ടെന്ന് രോഹിത് പറഞ്ഞു. ശക്തമായി തിരിച്ചുവരാന്‍ കഴിവുള്ള താരമാണ് ബുംമ്ര. കളിയെ വിലയിരുത്താനും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പന്തെറിയാനും ഇന്ത്യന്‍ താരത്തിന് കഴിയുമെന്നും രോഹിത് വിലയിരുത്തി.

ചെന്നൈയ്‌ക്കെതിരായ തോല്‍വിയില്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. അവസാന മൂന്ന് ഓവറുകള്‍ വരെ തങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ 17ാം ഓവര്‍ മുതല്‍ കളി കൈവിട്ടുപോയി. സ്‌റ്റേഡിയത്തിലെ മഞ്ഞുവീഴ്ചയും ഇതിന് കാരണമായി. തോല്‍വിക്ക് മറ്റു കാരണങ്ങള്‍ നിരത്തുന്നില്‍ അര്‍ഥമില്ല. ബുംമ്ര അടുത്ത മത്സരത്തില്‍ ശക്തമായി തിരിച്ചുവരുമെന്നും രോഹിത് വ്യക്തമാക്കി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 10, 2018, 8:17 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍