ഗ്രീസ്മാൻ ബാഴ്‌സയിലേക്കില്ല.. മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷ

Posted By: JOBIN JOY

അത്ലറ്റിക്കോ മാഡ്രിഡിന്റെ കൗശലക്കാരനായ സ്‌ട്രൈക്കർ അന്റോണിയോ ഗ്രീസ്മാൻ ബാഴ്‌സലോണയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് ഇനി വിട.ഈ സീസൺ തുടക്കം മുതലേ താരം ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ പരന്നിരുന്നു.എന്നാൽ കഴിഞ്ഞ ദിവസത്തിൽ നടന്ന ഒരു അഭിമുഖത്തിൽ താരം ഈ വാർത്തകളെല്ലാം നിഷേധിച്ചു.എനിക്കറിയില്ല നിങ്ങൾക്കെവിടെനിന്നാണ് ഇത്തരം വാർത്തകൾ കിട്ടുന്നത്,എവിടെനിന്നായാലും ഇതൊക്കെ വെറും കള്ളങ്ങളാണെന്നും ഗ്രീസ്മാൻ വെളിപ്പെടുത്തി.എന്നാൽ ലോകകപ്പിന് മുൻപുതന്നെ താൻ ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് താരം പറഞ്ഞു.എല്ലാ അഭ്യൂഹങ്ങളും നിർത്തലാക്കി പൂർണ്ണ ആത്മവിശ്വാസത്തോടെ ലോകകപ്പിൽ കളിക്കാനാണ് ആഗ്രഹമെന്ന് ഗ്രീസ്മാൻ പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസ്; സൈനയും സംഘവും ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം സമ്മാനിച്ചു


എന്നാൽ ഈ വാർത്ത മാഞ്ചസ്റ്റർ യൂണൈറ്റഡിനാണ് പ്രതീക്ഷനൽകുന്നത്.സീസൺ തുടക്കം മുതലേ ബാഴ്‌സലോണയും യൂണൈറ്റഡുമായിരുന്നു താരത്തിനായി ചരടുവലി നടത്തിയത്.എന്നാൽ ബാർസിലോണ താരത്തിനായി പിടിമുറുക്കിയതോടെ യുണൈറ്റഡ് അതിൽ നിന്ന് പിന്മാറുകയായിരുന്നു.ഒരു മികച്ച സ്‌ട്രൈക്കറിന്റെ അഭാവത്തിൽ കളിക്കുന്ന യുണൈറ്റഡിന് ഗ്രീസ്മൻ ടീമിലെത്തിയാൽ അത് പരിഹരിക്കാൻ പറ്റിയേക്കും.

manchester-united

മെക്കോൺ എന്ന ഫ്രഞ്ച് പ്രാദേശിക ക്ലബ്ബിനായി പന്തുതട്ടിത്തുടങ്ങിയ ഗ്രീസ്മൻ 2009 ൽ സ്‌പാനിഷ്‌ ക്ലബ്ബായ റയൽ സോസിഡാഡിലേക്കെത്തി.അവിടെ 180 മത്സരങ്ങളിൽ നിന്ന് 46 ഗോളുകൾ നേടി ഫുട്ബോൾ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി.അവിടുന്ന് 2014 ൽ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറി.അത്ലറ്റിക്കോയ്ക്ക് വേണ്ടി ആ വർഷത്തിലെ മികച്ച പ്രകടനം താരത്തെ ദേശീയ ടീമിലേക്കെത്തിച്ചു.ഫ്രാൻസിനുവേണ്ടി 51 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളും അത്ലറ്റിക്കോയ്ക്കായി ഇതുവരെ 138 മത്സരങ്ങളിൽ നിന്ന് 78 ഗോളുകളും ഗ്രീസ്മൻ നേടിട്ടുണ്ട്.

Story first published: Tuesday, April 10, 2018, 8:17 [IST]
Other articles published on Apr 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍