ജര്‍മനി സൂക്ഷിച്ചോ... കലിപ്പടക്കാന്‍ ബ്രസീല്‍ റെഡി, ഇത്തവണയും നെയ്മറില്ല, ടീം പ്രഖ്യാപിച്ചു

Written By:

റിയോ ഡി ജനീറോ: ഫുട്‌ബോള്‍ പ്രേമികള്‍ ഏറെക്കാലം ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസം അടുത്തുകൊണ്ടിരിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജാക്കന്‍മാരായ ബ്രസീലും യൂറോപ്യന്‍ പവര്‍ഹൗസുകളായ ജര്‍മനിയും തമ്മിലുള്ള ക്ലാസിക് പോരാട്ടം വീണ്ടും വരുന്നു. ജൂണില്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനു മുന്നോടിയായാണ് ഇരുടീമും സൗഹൃദ മല്‍സരത്തില്‍ മുഖാമുഖം വരുന്നത്.

2014ലെ ലോകകപ്പിന്റെ സെമി ഫൈനലിനു ശേഷം ഇതാദ്യമായി ബ്രസീലും ജര്‍മനിയും കൊമ്പുകോര്‍ക്കുന്ന പോരാട്ടം കൂടിയാണിത്. അന്നു മഞ്ഞപ്പടയെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ജര്‍മനി 1-7നു നാണംകെടുത്തിയിരുന്നു. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ കറുത്ത ദിനമായി ഇതു മാറുകയും ചെയ്തു. ജര്‍മനിക്കെതിരായ സൗഹൃദ മല്‍സരത്തിനുള്ള ബ്രസീല്‍ ടീമിനെ കോച്ച് ടിറ്റെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

നെയ്മര്‍ ഇത്തവണയും പുറത്ത് തന്നെ

നെയ്മര്‍ ഇത്തവണയും പുറത്ത് തന്നെ

പരിക്കിനെ തുടര്‍ന്ന് 2014ല്‍ ജര്‍മനിക്കെതിരായ സെമി ഫൈനല്‍ നഷ്ടമയാ സൂപ്പര്‍ താരം നെയ്മര്‍ക്ക് ഇത്തവണയും അവര്‍ക്കെതിരേ കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. തന്റെ ക്ലബ്ബായ പിഎസ്ജിക്കു വേണ്ടി കളിക്കുന്നതിനിടെ കാല്‍പ്പാദനത്തിനു പൊട്ടലേറ്റതിനെ തുടര്ന്ന് ശസ്ത്രക്രിയക്കു വിധേയനായ നെയ്മര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.
ജൂണ്‍ ആരംഭിക്കുന്ന ലോകകപ്പില്‍ ബ്രസീല്‍ ടീമിനൊപ്പം ചേരാനാവുമെന്ന ആത്മവവിശ്വാസത്തിലാണ് നെയ്മര്‍. 2014 ലോകകപ്പിലെ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ തയ്യാറെടുക്കുന്ന ബ്രസീലിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് നെയ്മറുടെ അഭാവം. ഫ്രഞ്ച് ലീഗില്‍ മാഴ്‌സെയ്‌ക്കെതിരേ കളിക്കുന്നതിനിടെയാണ് നെയ്മര്‍ പരിക്കേറ്റു വീണത്.
തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പരിക്ക് ഗൗരവമുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു.

പുതുമുഖങ്ങള്‍ ടീമില്‍

പുതുമുഖങ്ങള്‍ ടീമില്‍

മാര്‍ച്ച് 23ന് റഷ്യക്കും 27ന് ജര്‍മനിക്കുമെതിരേ നടക്കുന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെയാണ് കോച്ച് ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു പുതുമുഖ താരങ്ങളെ അദ്ദേഹം ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. റയല്‍ സോസിഡാഡ് സ്‌ട്രൈക്കര്‍ വില്ല്യന്‍ ജോസ്, ബെസിക്റ്റസ് മിഡ്ഫീല്‍ഡര്‍ ആന്‍ഡേഴ്‌സന്‍ ടാലിസ്‌ക, വലന്‍സിയുടെ വെറ്ററന്‍ ഗോള്‍കീപ്പര്‍ നെറ്റോ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
വില്ല്യന്‍ ജോസും ടാലിസ്‌കയും പ്രതിഭാശാലികളായ താരങ്ങളാണെന്ന് കോച്ച് ടിറ്റെ അഭിപ്രാപ്പെട്ടു. സോസിഡാഡിനൊപ്പം കഴിഞ്ഞ രണ്ടു സീസണുളിലും വില്ല്യന്‍ തിളങ്ങിയിരുന്നു. പ്രകടനം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഹൈ ബോളുകള്‍ അനായാസം സ്വീകരിച്ച് കളിക്കാന്‍ മിടുക്കനായ താരമാണ് ടാലിസ്‌കയെന്നും കോച്ച് ചൂണ്ടിക്കാട്ടി.

ടിറ്റെയ്ക്കു കീഴില്‍ മികച്ച പ്രകടനം

ടിറ്റെയ്ക്കു കീഴില്‍ മികച്ച പ്രകടനം

ടിറ്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം മിന്നുന്ന പ്രകടനമാണ ബ്രസീല്‍ കാഴ്ചവയ്ക്കുന്നത്. ടിറ്റെയ്ക്ക് കീഴില്‍ കളിച്ച 17 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ബ്രസീല്‍ തോറ്റിട്ടുള്ളൂ. ഓസ്‌ട്രേലിയയില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ ചിരവൈരികളായ അര്‍ജന്റീനയ്‌ക്കെതിരേയായിരുന്നു ഇത്. അന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ വീഴ്ത്തിയത്.
ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ബ്രസീല്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇത്തവണ നടത്തിയത്. ഏറ്റവുമാദ്യം ലോകകപ്പിനു യോഗ്യത നേടിയ ടീമും ബ്രസീലായിരുന്നു.
ടിറ്റെ കോച്ചായ ശേഷമുള്ള ബ്രസീലിന്റെ ഏറ്റവും നിര്‍ണായക പോരാട്ട കൂടിയാണ് ജര്‍മനിക്കെതിരേയുള്ളത്. 2014ലെ ലോകകപ്പ് ദുരന്തത്തിനു ശേഷം ഇരുടീമും നേര്‍ക്കുനേര്‍ വന്നിട്ടില്ല.

ജര്‍മനിയെ നേരിടുന്ന ബ്രസീല്‍ ടീം

ജര്‍മനിയെ നേരിടുന്ന ബ്രസീല്‍ ടീം

ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍ (എഎസ് റോമ), നെറ്റോ (വലന്‍സിയ), എഡേഴ്‌സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി)
ഡിഫന്‍ഡര്‍മാര്‍: മിറാന്‍ഡ (ഇന്റര്‍മിലാന്‍), മാര്‍ക്വിഞ്ഞോസ്, തിയാഗോ സില്‍വ, ഡാനി ആല്‍വസ് (മൂന്നു പേരും പിഎസ്ജി), മാര്‍സലോ (റയല്‍ മാഡ്രിഡ്), റോഡ്രിഗോ കെയോ (സാവോപോളോ), ഫിലിപ്പെ ലൂയിസ് (അത്‌ലറ്റികോ മാഡ്രിഡ്), ഫാഗ്‌നര്‍ (കൊറിന്ത്യന്‍സ്), പെഡ്രോ ജെറോമെല്‍ (ഗ്രെമിയോ).
മിഡ്ഫീല്‍ഡര്‍മാര്‍: കസേമിറോ (റയല്‍ മാഡ്രിഡ്), ഫെര്‍ണാണ്ടീഞ്ഞോ (മാഞ്ചസ്റ്റര്‍ സിറ്റി), പൗലിഞ്ഞോ (ബാഴ്‌സലോണ), റെനറ്റോ അഗസ്‌റ്റോ (ബെയ്ജിങ് ഗൊവാന്‍), ഫിലിപ്പെ കുട്ടീഞ്ഞോ (ബാഴ്‌സലോണ), വില്ല്യന്‍ (ചെല്‍സി), ഫ്രെഡ് (ഷക്തര്‍ ഡൊണെസ്‌ക്), ആന്‍ഡേഴ്‌സന്‍ ടാലിസ്‌ക (ബെസിക്റ്റസ്)
സ്‌ട്രൈക്കര്‍മാര്‍: ഗബ്രിയേല്‍ ജീസസ് (മാഞ്ചസ്റ്റര്‍ സിറ്റി), റോബര്‍ട്ടോ ഫര്‍മിനോ (ലിവര്‍പൂള്‍), ഡഗ്ലസ് കോസ്റ്റ (യുവന്റസ്), ടെയ്‌സണ്‍ (ഷക്തര്‍ ഡൊണെസ്‌ക്), വില്ല്യന്‍ ജോസ് (റയല്‍ സോസിഡാഡ്).

ജയത്തിലും നാണക്കേടായി രാഹുലിന്റെ റെക്കോര്‍ഡ്!! വിക്കറ്റ് ദാനം ചെയ്ത ആദ്യ ഇന്ത്യന്‍ താരം...

പ്രീമിയര്‍ ലീഗ് കിരീടം ഇനി ആരും സ്വപ്‌നം കാണേണ്ട... 26ാം ജയം, കപ്പിന് തൊട്ടരികെ സിറ്റി

Story first published: Tuesday, March 13, 2018, 12:26 [IST]
Other articles published on Mar 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍