ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ, ബയേണ്‍, ചെല്‍സി, പി എസ് ജി ഗംഭീരമാക്കി, യുവെന്റസ് വീണു

Posted By: കാശ്വിന്‍

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സീസണിന് കിക്കോഫ്. ബാഴ്‌സലോണ, ചെല്‍സി, ബയേണ്‍ മ്യൂണിക്, പി എസ് ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ്ബുകള്‍ കരുത്തറിയിച്ചു കൊണ്ട് വിജയത്തുടക്കമിട്ടു.


ഗ്രൂപ്പ് ഡി : മെസി ഡബിളില്‍ ബാഴ്‌സ..

ഗ്രൂപ്പ് ഡി : മെസി ഡബിളില്‍ ബാഴ്‌സ..

ഗ്രൂപ്പ് റൗണ്ടിലെ ആദ്യമത്സരത്തില്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസിനെ തകര്‍ത്തു. ലാ ലിഗയില്‍ എസ്പാനിയോളിനെതിരെ ഹാട്രിക്ക് നേടയതിന് പിന്നാലെയാണ് മെസിയുടെ മറ്റൊരു ഗംഭീര പ്രകടനം. ആദ്യ പകുതിയില്‍ ബാഴ്‌സ 1-0ന് മുന്നില്‍. 45, 69 മിനുട്ടുകളിലാണ് മെസിയുടെ സ്‌കോറിംഗ്. അമ്പത്താറാം മിനുട്ടില്‍ റാകിറ്റിചും സ്‌കോര്‍ ചെയ്തു.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍ 3-2ന് ഒളിമ്പ്യാകോസിനെ കീഴടക്കി. എവേ മാച്ചിലാണ് സ്‌പോര്‍ട്ടിംഗിന്റെ ജയം.

പോയിന്റ് നില : ബാഴ്‌സലോണ (3), സ്‌പോര്‍ട്ടിംഗ് (3), ഒളിമ്പ്യാകോസ് (0), യുവെന്റസ് (0).

ഗ്രൂപ്പ് സി : ചെല്‍സിക്ക് ആറ് ഗോള്‍ ജയം..

ഗ്രൂപ്പ് സി : ചെല്‍സിക്ക് ആറ് ഗോള്‍ ജയം..

ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ചെല്‍സി എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റക്കാരായ അസര്‍ബൈജാന്‍ ക്ലബ്ബ് എഫ് കെ ക്വുറാബാഗിനെ തരിപ്പണമാക്കി. പെഡ്രോ റോഡ്രിഗസ് (5), സപകോസ്റ്റ (30), അസ്പിലിക്യൂട (55), ബകയോകോ (71), ബാഷുയി (76), മെദ്വെദേവ് (82, സെല്‍ഫ് ഗോള്‍).

ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയുടെ റെക്കോര്‍ഡ് വിജയം ആവര്‍ത്തിക്കലായി ഇത്. ഇതിന് മുമ്പും ഇതേ മാര്‍ജിനില്‍ ജയിച്ചിട്ടുണ്ട്.

ഒരു സീസണിന്റെ ഇടവേളക്ക് ശേഷമാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗിലേക്ക് തിരിച്ചെത്തുന്നത്. അതാകട്ടെ അവിസ്മരണീയമാക്കുകയും ചെയ്തു. ഫസ്റ്റ് ടീമിലെ നിരവധി സ്ഥിരം മുഖങ്ങളെ മാറ്റി നിര്‍ത്തിയാണ് കോച്ച് അന്റോണിയോ കോന്റെ ക്വുറാബാഗിനെതിരെ ടീമിനെ ഇറക്കിയത്. എന്നിട്ടും ചെല്‍സിക്ക് വലിയ പ്രയാസമുണ്ടായില്ല.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റോമയും ഗോളടിക്കാതെ പിരിഞ്ഞു.

പോയിന്റ് നില : ചെല്‍സി (3), അത്‌ലറ്റിക്കോ മാഡ്രിഡ് (1), റോമ (1), എഫ് കെ ക്വുറാബാഗ് (0).

ഗ്രൂപ്പ് ബി : അഞ്ചടിച്ച് പി എസ് ജി..

ഗ്രൂപ്പ് ബി : അഞ്ചടിച്ച് പി എസ് ജി..

സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്കിന്റെ വലയില്‍ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി നിക്ഷേപിച്ചത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍. എഡിന്‍സന്‍ കവാനി ഡബിളടിച്ചു. നെയ്മര്‍, എംബാപ്പെ എന്നിവരും സ്‌കോര്‍ ചെയ്തു. ഒരുഗോള്‍ സെല്‍ഫ്് ആയിരുന്നു. ഗോളടിച്ചും എംബാപ്പെക്ക് ഗോളൊരുക്കിയും നെയ്മര്‍ തകര്‍ത്താടി.

ബയേണ്‍ മ്യൂണിക് 3-0ന് ആന്‍ഡര്‍ലെറ്റിനെ പരാജയപ്പെടുത്തി. ലെവന്‍ഡോസ്‌കി, തിയഗോ അല്‍കന്റാര, കിമിച് ഗോളുകള്‍ നേടി.

പോയിന്റ് നില : പി എസ് ജി (3), ബയേണ്‍ (3), ആന്‍ഡര്‍ലെറ്റ് (0), സെല്‍റ്റിക്ക് (0).

ഗ്രൂപ്പ് എ : മൂന്ന് ഗോള്‍ ജയവുമായി മാഞ്ചസ്റ്റര്‍...

ഗ്രൂപ്പ് എ : മൂന്ന് ഗോള്‍ ജയവുമായി മാഞ്ചസ്റ്റര്‍...

ഹോം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എഫ് സി ബാസലിനെ കീഴടക്കി. ഫെലെയ്‌നിയും ലുകാകുവും റാഷ്‌ഫോഡും ഇംഗ്ലീഷ് ക്ലബ്ബിനായി ലക്ഷ്യം കണ്ടു.

പോള്‍ പോഗ്ബക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ആദ്യ ഇലവനില്‍ ഇടം പിടിച്ച ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ ഫെലെയ്‌നിയുടെ ഹെഡര്‍ ഗോളാണ് ആദ്യപകുതിയില്‍ യുനൈറ്റഡിന് ലീഡൊരുക്കിയത്.

റഷ്യന്‍ ക്ലബ്ബ് സി എസ്‌കെ മോസ്‌കോ 2-1ന് പോര്‍ച്ചുഗല്‍ കരുത്തരായ ബെന്‍ഫിക്കയെ വീഴ്ത്തി.

പോയിന്റ് നില : മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (3), സി എസ് കെ (3), ബെന്‍ഫിക്ക (0), ബാസല്‍ (0).

ഗോള്‍ നില...

ബെന്‍ഫിക്ക 1-2 സി എസ് കെ എ മോസ്‌കോ

മ.യുനൈറ്റഡ് 3-0 എഫ് സി ബാസല്‍

സെല്‍റ്റിക് 0-5 പി എസ് ജി

ബയേണ്‍ മ്യൂണിക് 3-0 ആന്‍ഡെര്‍ലെറ്റ്

ചെല്‍സി 6-0 എഫ് കെ ക്വുറാബാഗ്

റോമ 0-0 അ. മാഡ്രിഡ്

ബാഴ്‌സലോണ 3-0 യുവെന്റസ്

ഒളിമ്പ്യാകോസ് 2-3 സ്‌പോര്‍ട്ടിംഗ് ലിസ്ബന്‍

Story first published: Wednesday, September 13, 2017, 9:10 [IST]
Other articles published on Sep 13, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍