വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം

ഏകദിനത്തില്‍ മിന്നുന്ന ഫോമിലാണ് താരം

gill

ഏകദിന ക്രിക്കറ്റില്‍ അവിസ്മരണീയ പ്രകടനമാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇതിനകം ആറ് ഏകദിനങ്ങളില്‍ മാത്രമേ ഗില്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 550 റണ്‍സിനു മുകളിലാണ് താരം വാരിക്കൂട്ടിയത്. ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും ഗില്ലിന്റെ സമ്പാദ്യം 360 റണ്‍സായിരുന്നു. ഇത് ലോക റെക്കോര്‍ഡ് കൂടിയായിരുന്നു. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഗില്‍ എത്തിയത്.

ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ ഓരോ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും കുറിക്കാന്‍ താരത്തിനായിരുന്നു. ഈ പ്രകടനത്തോടെ ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മയുടെ സ്ഥിരം ഓപ്പണിങ് പങ്കാളിയുടെ റോളും ഗില്‍ തന്റെ പേരില്‍ ഭദ്രമാക്കിയിരുന്നു.

Also Read: IPL 2023: ഈ സീസണോടെ തലവര മാറും, റോയല്‍സിന്‍റെ ഹീറോയാവും- ഇതാ 3 പേര്‍Also Read: IPL 2023: ഈ സീസണോടെ തലവര മാറും, റോയല്‍സിന്‍റെ ഹീറോയാവും- ഇതാ 3 പേര്‍

മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും ബാറ്റിങിലെ തന്റെ മാജിക്കല്‍ ടച്ച് ആവര്‍ത്തിക്കാനായിരിക്കും ഗില്ലിന്റെ ശ്രമം. ഐപിഎല്ലിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ വൈറ്റ് ബോള്‍ പരമ്പര കൂടിയായിരിക്കും ഇത്. അതിനിടെ ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു വമ്പന്‍ ലോക റെക്കോര്‍ഡ് ഗില്‍ തകര്‍ക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതിനെക്കുറിച്ച് അറിയാം.

കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സ്

കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സ്

ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ റണ്‍സെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ഭദ്രമാണ്. 1998ലായിരുന്നു സച്ചിന്‍ ഏകദിനത്തില്‍ റണ്‍മഴ പെയ്യിച്ചത്. അന്നു അദ്ദേഹം 35 മല്‍സരങ്ങളില്‍ നിന്നും 65.31 ശരാശരിയില്‍ വാരിക്കൂട്ടിയത് 1894 റണ്‍സായിരുന്നു.

ഒമ്പതു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളുമടക്കമായിരുന്നു സച്ചിന്‍ അന്നു ഇത്രയും റണ്‍സെടുത്തത്. 1996ല്‍ താന്‍ തന്നെ കുറിച്ച 1611 റണ്‍സെന്ന ലോക റെക്കോര്‍ഡ് സച്ചിന്‍ പഴങ്കഥയാക്കുകയായിരുന്നു.

Also Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

ദാദയും ദ്രാവിഡും അരികിലെത്തി

ദാദയും ദ്രാവിഡും അരികിലെത്തി

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡ് തകര്‍ക്കുന്നതിന് തൊട്ടരികെ വരെ ഇന്ത്യയുടെ രണ്ടു പേര്‍ എത്തിയിരുന്നു. ഒരാള്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലിയായിരുന്നെങ്കില്‍ മറ്റൊരാള്‍ ഇതിഹാസ ബാറ്റര്‍ രാഹുല്‍ ദ്രാവിഡായിരുന്നു.

1999ലായിരുന്നു ദാദയും ദ്രാവിഡും ഏകദിനത്തില്‍ പരസ്പരം മല്‍സരിച്ച് റണ്‍സ് വാരിക്കൂട്ടിയത്. അന്നു ഗാംഗുലി 1767 റണ്‍സുമായി ഒന്നാമതെത്തിയപ്പോള്‍ ദ്രാവിഡ് 1761 റണ്‍സെടുത്ത് രണ്ടാംസ്ഥാനത്തുമെത്തി.

അതിനു ശേഷം രോഹിത് ശര്‍മ 2019ല്‍ 1490 റണ്‍സും വിരാട് കോലി 2017ല്‍ 1460ഉം റണ്‍സെടുത്തിരുന്നു. സച്ചിനേക്കാള്‍ മികച്ച ശരാശരിയായിരുന്നു അന്ന് കോലിയുടേത് (76.84).

Also Read: കരിയര്‍ നന്നായി തുടങ്ങി, പിന്നെ ഇവരെ ഇന്ത്യക്കൊപ്പം കണ്ടില്ല! ഇതാ അഞ്ചു പേര്‍

ഗില്‍ എത്തുമോ?

ഗില്‍ എത്തുമോ?

2023ല്‍ ശുഭ്മാന്‍ ഗില്ലിനു ഏകദിനത്തില്‍ സ്വപ്‌നതുല്യമായ തുടക്കമാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. നിലവില്‍ വെറും ആറ് ഇന്നിങ്‌സുകളില്‍ നിന്നും 567 റണ്‍സ് താരം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. 113.40 എന്ന അവിശ്വസനീയ ശരാശരിയോടെയാണിത്.

സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി ഗില്ലിനു വേണ്ടത് 1328 റണ്‍സാണ്. ഇതേ ശരാശരിയില്‍ താരം സ്‌കോറിങ് തുടര്‍ന്നാല്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വെറും 12 ഇന്നിങ്‌സുകള്‍ മാത്രം മതി. പക്ഷെ ഇതേ ഫോം ഗില്‍ തുടരുമോയെന്ന കാര്യം സംശയമാണ്.

എങ്കിലും ഫിറ്റാണെങ്കില്‍ ഈ വര്‍ഷം 22കാരനായ ഗില്‍ പരമാവധി 26 ഏകദിനങ്ങള്‍ വരെ കളിക്കാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ ഫൈനലിലെത്തുകയാണെങ്കിലാണ് ഇതു സംഭവിക്കുക. അങ്ങനെയെങ്കില്‍ ഒരിന്നിങ്‌സില്‍ 51 റണ്‍സ് വീതമെടുത്താല്‍ സച്ചിന്റെ റെക്കോര്‍ഡ് തിരുത്താന്‍ ഗില്ലിനു കഴിയും.

ഇന്ത്യക്കു ഏഷ്യാ കപ്പിലും ലോകകപ്പിലും നോക്കൗട്ട് റൗണ്ടിലെത്താന്‍ കഴിയാതെ വന്നാല്‍ ഇന്ത്യക്കു ഈ വര്‍ഷമുണ്ടാവുക 23 ഏകദിനങ്ങളായിരിക്കും. അങ്ങനെയെങ്കില്‍ സച്ചിനെ പിന്നിലാക്കാന്‍ ഒരിന്നിങ്‌സില്‍ 58 റണ്‍സ് വീതം ഗില്‍ നേടേണ്ടതുണ്ട്.

Story first published: Saturday, January 28, 2023, 22:27 [IST]
Other articles published on Jan 28, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X