വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടു 'ഫൈനലില്‍' മിന്നിച്ചു, സ്‌ട്രൈക്ക് റേറ്റ് 200! ത്രിപാഠി അടുത്ത സൂര്യയാവുമോ?

മികച്ച ഫോമിലാണ് താരം

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റിങിലെ പുതിയ തുറുപ്പുചീട്ടായി വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ് രാഹുല്‍ ത്രിപാഠി. ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് അദ്ദേഹം അത്ര അപരിചിതമല്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് ത്രിപാഠി. അല്‍പ്പം വൈകിയാണ് ഇന്ത്യന്‍ ടീമിലേക്കു വന്നതെങ്കിലും ലഭിച്ച അവസരങ്ങള്‍ മോശമല്ലാത്ത രീതിയില്‍ വിനിയോഗിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

ടി20 ഫോര്‍മാറ്റിനു വളരെയധികം യോജിച്ച പ്ലെയറാണ് ത്രിപാഠിയെന്നത് സംശയമില്ലാതെ തന്നെ പറയാം. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ ഒരിക്കലും ശാന്തനായി നില്‍ക്കുന്ന ത്രിപാഠിയെ നമുക്ക് കാണാന്‍ കഴിയില്ല. എല്ലായ്‌പ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന, എല്ലായ്‌പ്പോഴും ബിസിയായി കാണപ്പെടുന്ന ബാറ്ററാണ് അദ്ദേഹം.

Also Read: IND vs AUS: അരങ്ങേറാന്‍ മൂന്ന് പേര്‍, ശ്രേയസിന്റെ പകരക്കാരന്‍ ആരാവും? നോക്കാംAlso Read: IND vs AUS: അരങ്ങേറാന്‍ മൂന്ന് പേര്‍, ശ്രേയസിന്റെ പകരക്കാരന്‍ ആരാവും? നോക്കാം

വളരെ ചുരുങ്ങിയ മല്‍സരങ്ങളിലൂടെ തന്നെ ത്രിപാഠി ടി20യില്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകാണ്. ഇതിഹസ താരം വിരാട് കോലിയുടെ പൊസിഷനായ മൂന്നാം നമ്പറിലാണ് ത്രിപാഠി കളിച്ചുകൊണ്ടിരിക്കുന്നത്. കോലി ഇനി ടി20യില്‍ മടങ്ങിയെത്തുന്ന കാര്യം സംശയമായതിനാല്‍ ഈ സ്ഥാനം ത്രിപാഠി ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നിര്‍ണായക മല്‍സരങ്ങളില്‍ മിന്നിച്ചു

നിര്‍ണായക മല്‍സരങ്ങളില്‍ മിന്നിച്ചു

നിര്‍ണായക മല്‍സരങ്ങളില്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തു കളിക്കാന്‍ സാധിക്കുന്നുവെന്നതാണ് രാഹുല്‍ ത്രിപാഠിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

ഫൈനലിനു തുല്യമായ രണ്ട് ടി20കളിലാണ് അദ്ദേഹം ഈ വര്‍ഷം കളിച്ചത്. ആദ്യത്തേത് ശ്രീലങ്കയ്‌ക്കെതിര കഴിഞ്ഞ മാസം നടന്ന മൂന്നാം ടി20യായിരുന്നു. ഇരുടീമുകളും പരമ്പരയില്‍ 1-1ന് ഒപ്പമായതിനാല്‍ അവസാന മല്‍സരം നിര്‍ണായകമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 228 റണ്‍സെന്ന കൂറ്റന് സ്‌കോറിലെത്തിക്കുന്നതില്‍ ത്രിപാഠി നിര്‍ണായക പങ്കുവഹിച്ചിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 16 ബോളില്‍ അടിച്ചെടുത്തത് 35 റണ്‍സാണ്. രണ്ടു സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെടെയായിരുന്നു ഇത്. സ്‌ട്രൈക്ക് റേറ്റ് 218.7 ആയിരുന്നു.

Also Read: സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ

ന്യൂസിലാന്‍ഡിനെതിരേയും കസറി

ന്യൂസിലാന്‍ഡിനെതിരേയും കസറി

ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയിലും രാഹുല്‍ ത്രിപാഠി വീണ്ടുമൊരു സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ചു. ഇത്തവണ കന്നി ഫിഫ്റ്റി ഒരു സിക്‌സര്‍ മാത്രമകലെയാണ് താരത്തിനു നഷ്ടമായത്.

മൂന്നാമനായെത്തിയ ത്രിപാഠി 22 ബോളില്‍ അടിച്ചെടുത്തത് 44 റണ്‍സായിരുന്നു. നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളുമുള്‍പ്പെടെയായിരുന്നു ഇത്. ശുഭ്മന്‍ ഗില്‍ (126*) കഴിഞ്ഞാല്‍ ഇന്ത്യക്കായി കൂടുതല്‍ റണ്ണെടുത്തതും ത്രിപാഠി തന്നെ. 200 ആയിരുന്നു ആ കളിയില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

Also Read: World Cup 2023: ന്യൂസിലാന്‍ഡല്ല പാകിസ്താന്‍, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന്‍ പാക് താരം

അടുത്ത സൂര്യയാവുമോ?

അടുത്ത സൂര്യയാവുമോ?

ടി20യില്‍ നിലവില്‍ ഇന്ത്യയുടെ ടെര്‍മിനേറ്റര്‍ എന്നു വിശേഷിപ്പിക്കുന്നയാള്‍ സൂര്യകുമാര്‍ യാദവാണ്. ബൗളര്‍മാര്‍ക്കു ഒരു ബഹുമാനവും കൊടുക്കാതെ ആദ്യ ബോള്‍ തന്നെ സിക്‌സറിലേക്കു പായിക്കാന്‍ ഭയമില്ലാത്ത സൂര്യയുടെ പിന്‍ഗാമിയായി രാഹുല്‍ ത്രിപാഠി മാരുമെന്നാണ് ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ.

മധ്യനിരയില്‍ സൂര്യയും ത്രിപാഠിയും ടോപ് ഗിയറിലേക്കു കയറിയാല്‍ എന്തു സംഭവിക്കുമെന്ന് ഊഹിക്കാന്‍ പോലുമാവില്ല. അത്ര മാത്രം വിനാശകാരകളാണ് രണ്ടുപേരും. ത്രിപാഠി എന്തായാലും ടി20യില്‍ തുടര്‍ന്നും ടീമില്‍ തന്നെയുണ്ടാവുമെന്നാണ് അടുത്തിടെ കളിച്ച ഇന്നിങ്‌സുകള്‍ തെളിയിക്കുന്നത്.

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലില്‍ 2000 റണ്‍സെന്ന നാഴികക്കല്ലിലേക്കു അടുത്തു കൊണ്ടിരിക്കുകയാണ് രാഹുല്‍ ത്രിപാഠി. അടുത്ത സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പം അദ്ദേഹം അതു നേടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവില്‍ 74 ഇന്നിങ്‌സുകളാണ് ത്രിപാഠി ഐപിഎല്ലില്‍ കളിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും 140.8 സ്‌ട്രൈക്ക് റേറ്റില്‍ 1798 റണ്‍സ് നേടിക്കഴിഞ്ഞു. 10 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 93 റണ്‍സാണ്. 176 ബൗണ്ടറികളും 68 സിക്‌സറുകളും ത്രിപാഠി അടിച്ചുകൂട്ടിയിട്ടുണ്ട്.

Story first published: Thursday, February 2, 2023, 20:31 [IST]
Other articles published on Feb 2, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X