For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ

ഐപിഎല്ലിലൂടെയാവും സഞ്ജുവിന്റെ മടങ്ങിവരവ്

sanju

പരിക്കില്‍ നിന്നു മോചിതനായി ഫിറ്റ്‌നസ് ടെസ്റ്റും വിജയിച്ച് ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലേക്കു തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഈ പരമ്പരയില്‍ നിന്നും തഴയപ്പെട്ടാല്‍ പിന്നീട് ഐപിഎല്ലിനു ശേഷം മാത്രമേ സഞ്ജുവിനെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ.

അതിനിടെ സോഷ്യല്‍ മീഡിയയില്‍ സഞ്ജു പങ്കുവച്ച ഒരു ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ ഫോട്ടോ വൈറലായി മാറുവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സഞ്ജുവിനെ കളിയാക്കിക്കൊണ്ട് രാജസ്ഥാന്‍ റോയല്‍സിലെ ടീമംഗം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ കമന്റ് ചെയ്തിരുന്നു. ഇതിനു രസകരമായ മറുപടിയാണ് സഞ്ജു നല്‍കിയത്. ഇതോടെ ഫോട്ടോയും ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു.

സ്‌പോര്‍ട്‌സ് ബൈക്കിനൊപ്പം സഞ്ജു

സ്‌പോര്‍ട്‌സ് ബൈക്കിനൊപ്പം സഞ്ജു

കറുപ്പ് ജാക്കറ്റണിഞ്ഞ് സ്‌പോര്‍ട്‌സ് ബൈക്കിന് അരികില്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ സഞ്ജു സാംസണ്‍ പങ്കുവച്ചത്. ഇതിനു താഴെയായിരുന്നു വെസ്റ്റ് ഇന്‍ഡീസ് താരം കൂടിയായ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ ട്രോള്‍.

ലുക്ക് അത്ര മോശമില്ല. ആ മെഷീനൊപ്പം എന്തു ചെയ്യണമെന്നു നിനക്ക് അറിയുമെന്നു വിശ്വസിക്കുന്നുവെന്നായിരുന്നു ഹെറ്റ്‌മെയറുടെ പരിഹാസം.

പിന്നാലെ സഞ്ജുവിന്റെ മറുപടിയും വന്നു. ഹഹ, ഹെറ്റി... അടുത്ത തവണ നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ നിന്നെ എന്ത് ചെയ്യണമെന്നു എനിക്കറിയാം എന്നാണ് കൈമുഷ്ടി ചുരുട്ടി ഇടിക്കുന്ന ഇമോജിയൊപ്പം സഞ്ജു കുറിച്ചത്.

Also Read:World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

ഒരു മല്‍സരം മാത്രം

ഒരു മല്‍സരം മാത്രം

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരേയൊരു മല്‍സരത്തില്‍ മാത്രമേ സഞ്ജു സാംസണ്‍ കളിച്ചിട്ടുള്ളൂ. കഴിഞ്ഞ മാസമാദ്യം നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തിലായിരുന്നു ഇത്.

ഈ കളിയില്‍ ഫീല്‍ഡ് ചെയ്യവെ ബൗണ്ടറി ലൈനിന് അരികില്‍ വച്ച് സഞ്ജുവിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ശേഷിച്ച രണ്ടു മല്‍സരങ്ങളും നഷ്ടമാവുകയും ചെയ്തു.

പരിക്കില്‍ നിന്നു മോചിതനാവാന്‍ വൈകിയതിനാല്‍ ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയിലേക്കും ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലേക്കും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. ഇനി ഐപിഎല്ലിനു മുമ്പ് ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ മാത്രമേ ഇന്ത്യ കളിക്കുന്നുള്ളൂ.

Also Read:IND vs NZ: ഹാര്‍ദിക് 'ബോസ്' കളിക്കുന്നോ? ഇങ്ങനെ പോയാല്‍ ഇന്ത്യ തകരും! അറിയാം

ഐപിഎല്‍ കിരീടം

ഐപിഎല്‍ കിരീടം

വരാനിരിക്കുന്ന ഐപിഎല്ലില്‍ വളരെ സന്തുലിതമായ, കെട്ടുറപ്പുള്ള സംഘത്തെയാണ് സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഇറക്കുന്നത്. ഇത്തവണ രണ്ടാം കിരീടം ഉയര്‍ത്താമെന്ന പ്രതീക്ഷയില്‍ തന്നെയാണ് റോയല്‍സ്.

കഴിഞ്ഞ തവണ സഞ്ജുവും സംഘവും കിരീടത്തിനു കൈയെത്തുംദൂരത്ത് വരെ എത്തിയിരുന്നു. ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു റോയല്‍സ് പരാജയപ്പെടുകയായിരുന്നു. എങ്കിലും 2008ലെ പ്രഥമ സീസണിനു ശേഷം ടീമിനെ ഫൈനല്‍ വരെയെത്തിച്ച ആദ്യ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജുവിന് തീര്‍ച്ചയായും അഭിമാനിക്കാം.

കഴിഞ്ഞ സീസണിലെ പ്രധാനപ്പെട്ട കളിക്കാരെയെല്ലാം റോയല്‍സ് പുതിയ സീസണിലേക്കു നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ ലേലത്തില്‍ ഒമ്പതു താരങ്ങളെ പുതുതായി വാങ്ങുകയും ചെയ്തു.

Story first published: Wednesday, February 1, 2023, 12:02 [IST]
Other articles published on Feb 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+