വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഹാര്‍ദിക് 'ബോസ്' കളിക്കുന്നോ? ഇങ്ങനെ പോയാല്‍ ഇന്ത്യ തകരും! അറിയാം

ഹാര്‍ദിക്കിന് കീഴില്‍ ഇന്ത്യ പരമ്പര തോറ്റിട്ടില്ല

hardik

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ നായകസ്ഥാനം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഉറപ്പാക്കിയിരിക്കുകയാണ്. ടി20 ടീമിന്റെ കടിഞ്ഞാണ്‍ അദ്ദേഹത്തിലേക്കു വന്നു കഴിഞ്ഞു. ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം ഏകദിന ടീമിന്റെയും ക്യാപ്റ്റന്‍സി ഹാര്‍ദിക്കിനു ലഭിക്കുമെന്നാണ് വിവരം.

നിലവില്‍ മികച്ച രീതിയിലാണ് ടി20 ഫോര്‍മാറ്റില്‍ അദ്ദേഹം ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഹാര്‍ദിക്കിനു കീഴില്‍ കളിച്ച പരമ്പരകളിലെല്ലാം ഇന്ത്യ വിജയിച്ചു കഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ പരമ്പര പിടിക്കാന്‍ ഹാര്‍ദിക്കും സംഘവും ബുധാനാഴ്ച ഇറങ്ങാനിരിക്കുകയുമാണ്.

Also Read: സഞ്ജു കരിയറില്‍ ഇതിനകം എന്തൊക്കെ നേടി? അഭിമാനിക്കാന്‍ ഈ നേട്ടങ്ങള്‍Also Read: സഞ്ജു കരിയറില്‍ ഇതിനകം എന്തൊക്കെ നേടി? അഭിമാനിക്കാന്‍ ഈ നേട്ടങ്ങള്‍

ബൗളിങിലായാലും ബാറ്റിങിലായാലും ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ ചങ്കൂറ്റമുള്ള ക്യാപറ്റ്‌നാണ് ഹാര്‍ദിക്. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കവെയായിരുന്നു ഈ മികവ് ആദ്യമായി ലോകം കണ്ടത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലും അദ്ദേഹം ഇത് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ സാഹചര്യങ്ങളോ, ടീമിന്റെ ആവശ്യങ്ങളോ മുഖവിലയ്‌ക്കെടുക്കാതെ ഹാര്‍ദിക് ടീമിന്റെ ബോസാവാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നുണ്ടോ? ചില പ്രവര്‍ത്തികള്‍ ഇങ്ങനെയൊരു സൂചനയാണ് നല്‍കുന്നത്. ഇതേക്കുറിച്ച് പരിശോധിക്കാം.

ന്യൂബോള്‍ ആക്രമണം

ന്യൂബോള്‍ ആക്രമണം

ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായതിനു ശേഷം ഭൂരിഭാഗം മല്‍സരങ്ങളിലും ന്യൂബോള്‍ കൈകാര്യം ചെയ്തത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. മിക്ക മല്‍സരങ്ങളിലും അദ്ദേഹം നന്നായി പന്തെറിയുകയും ചെയ്തു. ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചുകളിലാണ് ഹാര്‍ദിക് ഇതു ചെയ്യുന്നതെങ്കില്‍ നമുക്ക് അംഗീകരിക്കാം.

പക്ഷെ സ്പിന്‍ ബൗളിങിനു വളരെയധികം യോജിച്ച, ബോള്‍ ടേണ്‍ ചെയ്യുന്ന സ്ലോ പിച്ചുകളിലും ഹാര്‍ദിക് ഇതേ തന്ത്രം ആവര്‍ത്തിക്കുന്നതില്‍ അര്‍ഥമുണ്ടോയെന്നതാണ് ചോദ്യം.

Also Read: IND vs NZ: ടി20യില്‍ സൂര്യയോളമെത്തില്ല ആരും! കോലിക്ക് മൂന്നാംസ്ഥാനം മാത്രം, അറിയാം

സ്പിന്നര്‍മാര്‍ക്കു നല്‍കൂ

സ്പിന്നര്‍മാര്‍ക്കു നല്‍കൂ

സ്പിന്നര്‍മാരെ തുണയ്ക്കുന്ന വേഗം കുറഞ്ഞ പിച്ചുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങ് യാതൊരു ഇംപാക്ടും സൃഷ്ടിക്കില്ല. അതുകൊണ്ടു തന്നെ ഇതു മനസ്സിലാക്കി ബൗളിങില്‍ നിന്നും സ്വയം പിന്‍മാറി സ്പിന്നര്‍മാര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാനായിരുന്നു അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്.

പക്ഷെ ഇതിനു മുതിരാതെ ടീമില്‍ തന്റെ 'ഭരണം' ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനെന്ന ഭാവത്തില്‍ ഹാര്‍ദിക് ബൗളിങ് തുടരുന്നതാണ് ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച രണ്ടാം ടി20യില്‍ കാണാനായത്.

ഇപ്പോള്‍ പലരും ഇതേക്കുറിച്ച് അധികം ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ ഇതേ രീതിയില്‍ തുടര്‍ന്നും സാഹചര്യങ്ങള്‍ പരിഗണിക്കാതെ ടീമിലെ ബോസായി അധികാരം സ്ഥാപിക്കാന്‍ ഹാര്‍ദിക് ശ്രമിക്കുകയാണെങ്കില്‍ അതു ഇന്ത്യന്‍ ക്രിക്കറ്റിനു അപകടകരമായി മാറുമെന്നതില്‍ സംശയമില്ല.

Also Read: രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില്‍ ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്‍

ക്വാട്ട പൂര്‍ത്തിയാക്കി

ക്വാട്ട പൂര്‍ത്തിയാക്കി

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ലഖ്‌നൗവില്‍ നടന്ന രണ്ടാം ടി20യിലെ പിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്നതായിരുന്നു. പേസര്‍മാര്‍ക്ക് ഈ പിച്ചില്‍ നിന്നും ഒന്നും തന്നെ ലഭിച്ചില്ല. എന്നിട്ടും ഹാര്‍ദിക് പാണ്ഡ്യ തന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നു. 25 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു ഒരു വിക്കറ്റ് മാത്രമ ലഭിച്ചുള്ളൂ.

സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും ക്വാട്ട തികയ്്ക്കാതെയാണ് ഹാര്‍ദിക് തന്റെ നാലോവറും തികച്ചത്. ചഹലിനെക്കൊണ്ട് രണ്ടോവറും വാഷിയെക്കൊണ്ട് മൂന്നോവറും മാത്രമേ അദ്ദേഹം ബൗള്‍ ചെയ്യിച്ചുള്ളൂ. മറുഭാഗത്ത് ന്യൂസിലാന്‍ഡിനു വേണ്ടി 17 ഓവറുകളുമെറിഞ്ഞത് സ്പിന്നര്‍മാരായിരുന്നു.

ഒരോവര്‍ വീതം മാത്രമേ പേസര്‍മാരെക്കൊണ്ട് ക്യാപ്റ്റന്‍ മിച്ചെല്‍ സാന്റ്‌നര്‍ ബൗള്‍ ചെയ്യിച്ചുള്ളൂ. ഇവിടെയാണ് ഹാര്‍ദിക് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ അധികാരം ടീമിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി നമുക്കു ബോധ്യമാവുക.

Story first published: Tuesday, January 31, 2023, 17:23 [IST]
Other articles published on Jan 31, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X