IND vs NZ: ടി20യില്‍ സൂര്യയോളമെത്തില്ല ആരും! കോലിക്ക് മൂന്നാംസ്ഥാനം മാത്രം, അറിയാം

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യ കഷ്ടിച്ച് റണ്‍ചേസില്‍ തടിതപ്പിയപ്പോള്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് സൂര്യകുമാര്‍ യാദവായിരുന്നു. ഇരുടീമുകളിലെയും ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ വിഷമിച്ച പിച്ചില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും സ്‌കൈ ആയിരുന്നു. പുറത്താവാതെ 26 റണ്‍സാണ് അദ്ദേഹം നേടിയത്. 31 ബോളുകള്‍ നേരിട്ട സൂര്യയുടെ ഇന്നിങ്‌സില്‍ ഒരു ഫോര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.
പ്രതിസന്ധി ഘട്ടത്തില്‍ പുറത്താവാതെ കീസില്‍ ഉറച്ചു നിന്ന് അവസാനം വിജയ റണ്‍സും കുറിച്ചത് സൂര്യയായിരുന്നു. അവസാനത്തെ രണ്ടു ബോളില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് ആവശ്യമായിരിക്കെ അഞ്ചാമത്തെ ബോള്‍ അദ്ദേഹം ബൗണ്ടറിയിലേക്കു പായിക്കുകയായിരുന്നു. ഈ ഇന്നിങ്‌സ് കൊണ്ടു തന്നെയാണ് ബൗളര്‍മാര്‍ അരങ്ങുവാണിട്ടും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സൂര്യയെ തേടിയെത്തിയത്.
ഈ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയതോടെ ടി20യിലെ ഒരു വലിയ റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ഇതു എന്താണെന്നു പരിശോധിക്കാം.

നബിയെ പിന്നിലാക്കി
അന്താരാഷ്ട്ര ടി20യില്‍ ഇതു 11ാം തവണയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനു സൂര്യകുമാര്‍ യാദവ് അര്‍ഹനായത്. ഇതൊരു റെക്കോര്‍ഡും കൂടിയാണ് തകര്‍ത്തത്. ഏറ്റവും കുറവ് ടി20കളില്‍ നിന്നും 11 തവണ പ്ലെയര്‍ ഓഫ് ദി മാച്ച് നേട്ടം കൈവരിച്ച താരമെന്ന റെക്കോര്‍ഡ് സ്‌കൈ സ്വന്തമാക്കിയിരിക്കുകയാണ്.
നേരത്തേ അഫ്ഗാനിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് നബിയുടെ പേരിലായിരുന്നു ഈ നേട്ടം. 68 ടി20കളിലാണ് അദ്ദേഹം 11 തവണ കളിയിലെ ഹീറോയായത്. എന്നാല്‍ സൂര്യക്കു ഈ നേട്ടത്തിലെത്താന്‍ 50 ടി20കള്‍ പോലും വേണ്ടി വന്നില്ല.
Also Read: ടി20യില്‍ സൂര്യയില്ലെങ്കില്‍ ഇന്ത്യ 'വട്ടപ്പൂജ്യം! അമിത ആശ്രയം, ഈ പോക്ക് ശരിയല്ല

കോലി മൂന്നാമന്‍
ടി20യില്‍ കുറച്ചു മല്‍സരങ്ങളില്‍ നിന്നും 11 തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ എലൈറ്റ് താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത് ഇന്ത്യയുടെ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണ്. 11 തവണ പ്ലെയര്‍ ഓഫ് ദി മാച്ചാവാന്‍ അദ്ദേഹത്തിന് 71 ടി20കള്‍ വേണ്ടിവന്നു.
മുന്‍ ലോക ഒന്നാം നമ്പറും പാകിസ്താന്റെ ഓപ്പണിങ് ബാറ്ററുമായ മുഹമ്മദ് റിസ്വാന്‍ (79), ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, മുന്‍ പാക് സൂപ്പര്‍ ഓള്‍റൗണ്ടറും നായകനുമായിരുന്ന ഷാഹിദ് അഫ്രീഡി (95) എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റുള്ളവര്‍.
Also Read: ഫീല്‍ഡിങ് മെച്ചപ്പെടുത്താതെ ഇവര്‍ക്കു രക്ഷയില്ല! ഇതാ ടീം ഇന്ത്യയിലെ മോശം ഫീല്‍ഡര്‍മാര്‍

സൂര്യയുടെ ടി20 കരിയര്‍
2021ല്‍ ഇംഗ്ലണ്ടുമായുള്ള ടി20യിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവിന്റെ കരിയര്‍ അദ്ഭുതപ്പെടുന്ന വേഗത്തിലാണ് ഉയരങ്ങളിലേക്കു കുതിച്ചത്. തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുകള്‍ അദ്ദേഹത്തെ വളരെ പെട്ടെന്ന് ഈ ഫോര്‍മാറ്റിലെ ഹീറോയാക്കി മാറ്റി.
കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടി20 റാങ്കിങില നമ്പര്‍ വണ്‍ ബാറ്ററായും സൂര്യ മാറിയിരുന്നു. 1000ത്തിന് മുകളില്‍ റണ്‍സാാണ് 2022ല്‍ സ്‌കൈ വാരിക്കൂട്ടിയത്. അടുത്തിടെ ഐസിസിയുടെ ടി20 പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും സൂര്യയെ തേടിയെത്തിയിരുന്നു.
ഇന്ത്യക്കു വേണ്ടി 47 ടി20കളില്‍ നിന്നും 47.17 ശരാശരിയില്‍ 175.64 സ്‌ട്രൈക്ക് റേറ്റോടെ സൂര്യ നേടിയത് 1651 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ആറു സിസ്‌കറുകള്‍ കൂടി നേടിയാല്‍ ടി20യില്‍ 100 സിക്‌സറുകളെന്ന നാഴികക്കല്ല് സൂര്യ പൂര്‍ത്തിയാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications