വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ സൂര്യയില്ലെങ്കില്‍ ഇന്ത്യ 'വട്ടപ്പൂജ്യം! അമിത ആശ്രയം, ഈ പോക്ക് ശരിയല്ല

സൂര്യ ക്ലിക്കായില്ലെങ്കില്‍ ഇന്ത്യ പാടുപെടുകയാണ്

surya

ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിലേക്കു മാത്രം ടി20യില്‍ ഒതുങ്ങുകയാണോ ടീം ഇന്ത്യ? ആരെങ്കിലും ഇങ്ങനെ സംശയിച്ചാല്‍ അദ്ഭുതപ്പെടാനില്ല. കാരണം സൂര്യയെ അമിതമായി ആശ്രയിച്ചു കൡക്കുന്ന സംഘമായി ടി20യില്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നു കണക്കുകള്‍ കാണിക്കുന്നു. ഇതു ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ ദൗര്‍ബല്യം തന്നെയാണ്. സൂര്യ തിളങ്ങിയില്ലെങ്കില്‍ കളിയും തോല്‍ക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്.

2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ കളിച്ചായിരുന്നു ടി20യില്‍ സൂര്യയുടെ അരങ്ങേറ്റം. പക്ഷെ കരിയറിലെ ടേണിങ് പോയിന്റായത് കഴിഞ്ഞ വര്‍ഷമാണ്. നാട്ടിലും വിദേശത്തും ടി20യില്‍ റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ഐസിസി റാങ്കിങില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. ഇതുവരെ 46 ടി20കളില്‍ കളിച്ച സൂര്യ 178.76 സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 1625 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Also Read:ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്‍Also Read:ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്‍

സൂര്യ ബാറ്റിങില്‍ കസറിയാല്‍ ഇന്ത്യക്കു വിജയം ഏറെക്കുറെ ഉറപ്പെന്ന രീതിയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. അദ്ദേഹം നേരത്തേ പുറത്തായാല്‍ അതു നികത്താന്‍ ടീമിലെ മറ്റാരും തന്നെ ഉയര്‍ന്നു വരുന്നില്ലെന്നതും ക്ഷീണം തന്നെയാണ്. ടി20യില്‍ ഇന്ത്യന്‍ ടീം അമിതമായി സൂര്യയെ ആശ്രയിക്കുകയാണ് എന്നു തെളിയിക്കുന്ന മൂന്നു കാര്യങ്ങള്‍ എന്തൊക്കെയെന്നു പരിശോധിക്കാം.

ഇന്ത്യ ജയിച്ച മല്‍സരങ്ങളിലെ റെക്കോര്‍ഡ്

ഇന്ത്യ ജയിച്ച മല്‍സരങ്ങളിലെ റെക്കോര്‍ഡ്

ഇന്ത്യ വിജയിച്ചിട്ടുള്ള ടി20കളില്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡ് നോക്കിയാല്‍ അതു വളരെ മികച്ചതാണെന്നു കാണാന്‍ സാധിക്കും. ഇന്ത്യ വിജയിച്ച 34 മല്‍സരങ്ങളുടെ ഭാഗമാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഈ മല്‍സരങ്ങളിലാവട്ടെ സൂര്യ രണ്ടു സെഞ്ച്വറികളടക്കം 51.82 ശരാശരിയില്‍ 1192 റണ്‍സെടുക്കുകയും ചെയ്തു.

അതേസമയം, ഇന്ത്യന്‍ ടീം പരാജയപ്പെട്ട മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കാര്യമായി തിളങ്ങാനും സാധിച്ചിട്ടില്ല. 11 മല്‍സരങ്ങളില്‍ ഇന്ത്യ തോറ്റപ്പോള്‍ സ്‌കൈ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇവയില്‍ നിന്നും 38.18 ശരാശരിയില്‍ 420 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ.

കഴിഞ്ഞ ഏഷ്യ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരേ 13ഉും പാകിസ്താനെതിരേ 34ഉം റണ്‍സിനു സൂര്യ പുറത്തായിരുന്നു. ഇവ രണ്ടിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

Also Read: ഏകദിനത്തില്‍ റണ്‍സ് വാരിക്കൂട്ടി, എന്നിട്ടും ഒന്നാംറാങ്കില്ല!- ഇതാ 5 ഇതിഹാസങ്ങള്‍

700ന് മുകളില്‍ ഒരാള്‍ മാത്രം

700ന് മുകളില്‍ ഒരാള്‍ മാത്രം

2022ല്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമെടുത്താല്‍ സൂര്യകുമാര്‍ യാദവിനെ മാറ്റിനിര്‍ത്തിയാല്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി മാത്രമേ 700ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം 31 ടി20കളില്‍ നിന്നും സൂര്യ വാരിക്കൂട്ടിയത് 1164 റണ്‍സായിരുന്നു. ടി20യില്‍ ഇന്ത്യയുടെ മാത്രമല്ല ലോക ടി20യിലെതന്നെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം.

കോലിയാണ് ഇന്ത്യക്കായി കൂടുതല്‍ റണ്ണെടുത്ത രണ്ടാമത്തെ താരം. 20 മല്‍സരങ്ങളില്‍ നിന്നും 55.78 ശരാശരിയില്‍ 781 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ഇന്ത്യയുടെ മറ്റാരും തന്നെ 700 റണ്‍സ് പോലും 2022ല്‍ നേടിയിട്ടില്ല. ടി20യില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ല് സൂര്യയാണെന്നു ഇതു തെളിയിക്കുന്നു.

Also Read:അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം

ടി20 ലോകകപ്പിലെ തോല്‍വി

ടി20 ലോകകപ്പിലെ തോല്‍വി

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും സൂര്യകുമാര്‍ യാദവിനെ ഇന്ത്യ അമിതമായി ആശ്രയിച്ചത് നമുക്കു കാണാന്‍ സാധിച്ചു. അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യന്‍ ടീമിനു നേരിട്ടത്.

ഈ മല്‍സരത്തില്‍ സൂര്യ ഫ്‌ളോപ്പായിരുന്നു. 10 ബോളില്‍ 14 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിരുന്നുള്ളൂ. വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയയും ഫിഫ്റ്റികള്‍ നേടിയെങ്കിലും ഇന്ത്യക്കു ആറു വിക്കറ്റിനു 168 റണ്‍സ് മാത്രമേ നേടാനായുള്ളൂ. റണ്‍ചേസില്‍ ഒരു വിക്കറ്റ് പോലും കൈവിടാതെ ഇന്ത്യ അനായാസം വിജയത്തിലെത്തുകയും ചെയ്തു.

സൂര്യ ബാറ്റിങില്‍ കസറിയിരുന്നെങ്കില്‍ ഈ മല്‍സരത്തിന്റെ ഫലം മറ്റൊന്നാവുമായിരുന്നു. ഇന്ത്യ ഫൈനലിലേക്കും മുന്നേറുമായിരുന്നു.

Story first published: Sunday, January 29, 2023, 15:56 [IST]
Other articles published on Jan 29, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X