വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ റണ്‍സ് വാരിക്കൂട്ടി, എന്നിട്ടും ഒന്നാംറാങ്കില്ല!- ഇതാ 5 ഇതിഹാസങ്ങള്‍

കുമാര്‍ സങ്കക്കാരയും കൂട്ടത്തിലുണ്ട്

ROHIT

ടി20 ഫോര്‍മാറ്റിന്റെ 'കടന്നുകയറ്റത്തിനു' മുമ്പ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഫോര്‍മാറ്റായി പരിഗണിക്കപ്പെട്ടിരുന്നത് ഏകദിനമായിരുന്നു. അഞ്ചു ദിവസം നീണ്ട ടെസ്റ്റിനു പലപ്പോഴും കാണികള്‍ കുറഞ്ഞപ്പോള്‍ ഏകദിന മല്‍സരങ്ങള്‍ക്കു സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു. പിന്നീട് ഏകദിനത്തെയും പിന്തള്ളി ടി20 ക്രിക്കറ്റ് പ്രേമികളുടെ ഏറ്റവും പ്രിയങ്കരമായ ഫോര്‍മാറ്റായി മാറുന്നതും നമുക്ക് കാണാന്‍ സാധിച്ചു.

Also Read: കരിയര്‍ നന്നായി തുടങ്ങി, പിന്നെ ഇവരെ ഇന്ത്യക്കൊപ്പം കണ്ടില്ല! ഇതാ അഞ്ചു പേര്‍Also Read: കരിയര്‍ നന്നായി തുടങ്ങി, പിന്നെ ഇവരെ ഇന്ത്യക്കൊപ്പം കണ്ടില്ല! ഇതാ അഞ്ചു പേര്‍

ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഒരുപാട് ഇതിഹാസ ബാറ്റര്‍മാരെയും ബൗളര്‍മാരെയും നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇക്കൂട്ടത്തില്‍ സ്ഥിരതയോടെ ഒരുപാട് റണ്‍സ് തുടര്‍ച്ചയായി നേടിയിട്ടും ഏകദിനത്തില്‍ ഒരിക്കല്‍പ്പോലും നമ്പര്‍ വണ്‍ റാങ്കിലേക്കു എത്താന്‍ സാധിക്കാതെ പോയ ചില ഇതിഹാസ ബാറ്റര്‍മാരുണ്ട്. അവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

കെയ്ന്‍ വില്ല്യംസണ്‍

കെയ്ന്‍ വില്ല്യംസണ്‍

ന്യൂസിലാന്‍ഡ് നായകനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളുമായ കെയ്ന്‍ വില്ല്യംസണ്‍ ഏകദിനത്തില്‍ ഒരിക്കലും നമ്പര്‍ വണ്‍ പദവിയിലെത്തിയിട്ടില്ല. കിവീസിനായി 158 മല്‍സരങ്ങളില്‍ നിന്നും 6390 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 13 സെഞ്ച്വറികളും 40 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

148 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പക്ഷെ ഒരിക്കല്‍പ്പോലും വില്ലി ഏകദിനത്തില്‍ ഒന്നാം റാങ്കിനു അവകാശിയായിട്ടില്ല. മൂന്നാം റാങ്കിലെത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.

ഇന്‍സമാമുള്‍ ഹഖ്

ഇന്‍സമാമുള്‍ ഹഖ്

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ ഇന്‍സമാമുള്‍ ഹഖിനും ഏകദിനത്തില്‍ ഒരിക്കലും ഒന്നാം റാങ്കിലെത്താന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഏകദിനത്തില്‍ 10,000ത്തിനു മുകളില്‍ ഇന്‍സി വാരിക്കൂട്ടിയിട്ടുണ്ട്. പക്ഷെ ഒന്നാം റാങ്ക് മാത്രം കൈവരിക്കാനായില്ല.

അഞ്ചു ഏകദിന ലോകകപ്പുകളില്‍ കളിച്ച ഇന്‍സി പാക് ടീമിനു പല അവിസ്മരണീയ വിജയങ്ങളും സമ്മാനിച്ചിട്ടുണ്ട്. 2007ലെ ലോകകപ്പില്‍ പാക് ടീം പുറത്തായതിനു ശേഷം അദ്ദേഹം വിരമിക്കുകയായിരുന്നു. ഏകദിനത്തില്‍ മൂന്നാം റാങ്കില്‍ വരെയെത്താന്‍ ഇന്‍സിക്കായിട്ടുണ്ട്.

Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടാണ് ഏകദിനത്തില്‍ നമ്പര്‍ വണ്‍ റാങ്കിലെത്താന്‍ സാധിക്കാതെ പോയ മറ്റൊരു വമ്പന്‍ താരം. രണ്ടാം റാങ്കില്‍ വരെയെത്തിയെങ്കിലും ഒന്നാമനാവാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. നിലവില്‍ ഏകദിന ടീമില്‍പ്പോലും റൂട്ട് സ്ഥിരാംഗമല്ല. ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമേ ഇംഗ്ലണ്ട് ഇപ്പോള്‍ അദ്ദേഹത്തെ പരിഗണിക്കാറുള്ളൂ.

ഏകദിനത്തില്‍ ഇതിനകം 158 മല്‍രങ്ങില്‍ കളിച്ചുകഴിഞ്ഞ റൂട്ട് 50.05 ശരാശരിയില്‍ 16 സെഞ്ച്വറികളും 36 ഫിഫ്റ്റികളുമടക്കം 6207 റണ്‍സെടുത്തിട്ടുണ്ട്. പുറത്താവാതെ നേടിയ 133 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് റൂട്ട് അവസാനമായി ഏകദിനത്തില്‍ കളിച്ചത്.

കുമാര്‍ സങ്കക്കാര

കുമാര്‍ സങ്കക്കാര

ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്ററും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സങ്കക്കാരയ്ക്കും ഏകദിനത്തില്‍ നമ്പര്‍ വണ്‍ റാങ്കിലെത്താന്‍ ഭാഗ്യം ലഭിച്ചില്ല. ഏകദിനത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ രണ്ടാമത്തെ ബാറ്ററാണ് സങ്കക്കാര (14,234 റണ്‍സ്).

കൂടാതെ സച്ചിനു ശേഷം (463) ഏറ്റവുമധികം ഏകദിനങ്ങളില്‍ കളിച്ചിട്ടുളള താരവും അദ്ദേഹം (404) തന്നെയാണ്. ഏകദിനത്തില്‍ രണ്ടാം റാങ്കില്‍ വരെയെത്താന്‍ സങ്കക്കാരയ്ക്കു സാധിച്ചു. 2015ലെ ലോകകപ്പിനു ശേഷം അദ്ദേഹം വിരമിക്കുകയായിരുന്നു.

Also Read: IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്‌കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നിലവിലെ ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയും ഇതുവരെ ഏകദിനത്തിലെ നമ്പര്‍ വണ്‍ ബാറ്ററായിട്ടില്ല. ഏകദിനത്തില്‍ 231 മല്‍സരങ്ങളില്‍ ഹിറ്റ്മാന്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 30 സെഞ്ച്വറികളും 48 ഫിഫ്ഫ്റ്റികളുമടക്കം 9782 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ച ഏക ബാറ്റര്‍ രോഹിത്താണ്. കൂടാതെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും (264) അദ്ദേഹത്തിന്റെ പേരില്‍ തന്നെ. ഏകദിനത്തില്‍ രോഹിത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്ക് രണ്ടാണ്.

Story first published: Saturday, January 28, 2023, 17:42 [IST]
Other articles published on Jan 28, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X