World Cup 2023: ന്യൂസിലാന്‍ഡല്ല പാകിസ്താന്‍, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന്‍ പാക് താരം

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കായി കച്ചമുറുക്കുന്ന ഇന്ത്യന്‍ ടീമിനു വമ്പന്‍ മുന്നറിയിപ്പുമായി മുന്‍ പാകിസ്താന്‍ താരം ആക്വിബ് ജാവേദ്. ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പാകിസ്താനെ പരാജയപ്പെടുത്തുക ഇന്ത്യക്കു കടുപ്പമായിരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. സമീപകാലത്തു ഏകദിനത്തില്‍ 300പ്ലസ് സ്‌കോര്‍ ചെയ്യുന്നത് ഇന്ത്യ ശീലമാക്കിയിരുനു. പക്ഷെ പാകിസ്താനെതിരേ ഇതു പ്രതീക്ഷിക്കേണ്ടെന്നും ജാവേദ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷം മൂന്നു തവണ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. ഇതില്‍ രണ്ടു മല്‍സരങ്ങളില്‍ വിജയം ഇന്ത്യക്കായിരുന്നു. ഏഷ്യാ കപ്പില്‍ രണ്ടു തവണയും ഐസിസിയുടെ ടി20 ലോകകപ്പില്‍ ഒരു തവണയുമാണ് ഇരുടീമുകളും മാറ്റുരച്ചത്. ഏഷ്യാ കപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ പകരം ചോദിച്ചു. ടി20 ലോകകപ്പില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ വിരാട് കോലിയുടെ രാജകീയ പ്രകടനം അവിശ്വസനീയ വിജയത്തിലേക്കു നയിക്കുകയായിരുന്നു.
ഈ വര്‍ഷം ഏകദിന ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം അരങ്ങേറുന്നുന്നുണ്ട്. ഏഷ്യ കപ്പിലാണിത്. കഴിഞ്ഞ തവണത്തേതു പോലെ ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ തന്നെയാണ്. സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വരാന്‍ സാധ്യതയുണ്ട്.

ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തും
പാകിസ്താന്‍ എല്ലായ്‌പ്പോഴും ഇന്ത്യന്‍ ടീമിനു വെല്ലുവിളിയുയര്‍ത്തിയിട്ടുണ്ട്. ഏകദിന ലോകകപ്പിനായി പാകിസ്താന്‍ ഇത്തവണ ഇന്ത്യയിലേക്കു വരാനിരിക്കുകയാണ്. ഇന്ത്യന്‍ പിച്ചുകളില്‍ കളിക്കാന്‍ പാകിസ്താന് ബുദ്ധിമുട്ട് നേരിടാറില്ല.
അടുത്തിടെ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ ന്യൂസിലാന്‍ഡിന്റെ ബൗളിങ് പോലെയല്ല പാകിസ്താന്റേത്. ന്യൂസിലാന്‍ഡിനെതിരേ നാലു സെഞ്ച്വറികള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു നേടാനായത് അതുകൊണ്ടാണെന്നും ആക്വിബ് ജാവേദ് ജിയോ ടിവിയില്‍ പറഞ്ഞു.
Also Read: IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്‍മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും

പാക് ബൗളിങ്
ഏകദിന ക്രിക്കറ്റില്‍ പാകിസ്താന്‍ മികച്ച ടീമാണ്. അവര്‍ക്കു ഈ ഫോര്‍മാറ്റില്‍ മുന്‍തൂക്കം നല്‍കുന്ന കാര്യം ബൗളിങാണ്. ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരെല്ലാം പൂര്‍ണമായും ഫിറ്റാണ്. അതു ഏകദിന ലോകകപ്പില്‍ അവര്‍ക്കു മുതല്‍തൂക്കാവുകയും ചെയ്യും.
ലോകകപ്പില്‍ പാകിസ്താന്‍ ടീമില്‍ ഷദാബ് ഖാനും മുഹമ്മദ് നവാസുമുണ്ടാവും. ഇന്ത്യയില്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറുടെ ആവശ്യമില്ല. പാകിസ്താന്‍ 300 പ്ലസ് സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ മറ്റു ടീമുകള്‍ക്കു അതു ചേസ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്നും ആക്വിബ് ജാവേദ് വ്യക്തമാക്കി.

ഇന്ത്യ മിന്നുന്ന ഫോമില്‍
ഏകദിന ഫോര്‍മാറ്റില്‍ മിന്നുന്ന ഫോമിലാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. കാര്യമായ വീക്ക്‌നെസുകളൊന്നും ഇന്ത്യക്കു ചൂണ്ടിക്കാണിക്കാനില്ല. നേരത്തേ ബൗളിങിന്റെ കാര്യത്തില്‍ ഇന്ത്യക്കു ചില ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഹമ്മദ് സിറാജിനു കീഴില്‍ ബൗളിങും തകര്‍പ്പന്‍ ഫോമിലാണ്. സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ തിരിച്ചുവരവും ബൗളിങിനു മൂര്‍ച്ച കൂട്ടിയിട്ടുണ്ട്.
ഈ വര്‍ഷം കളിച്ച രണ്ട് ഏകദിന പരമ്പരകളും തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ 3-0നായിരുന്നു ഇന്ത്യ തുരത്തിയത്. അതിനു ശേഷം ന്യൂസിലാന്‍ഡിനെയും ഇതേ മാര്‍ജിനില്‍ തന്നെ കെട്ടുകെട്ടിച്ചു. കിവികള്‍ക്കെതിരേ നേടിയ സമ്പൂര്‍ണ വിജയത്തോടെ ഐസിസിയുടെ ഏകദിന റാങ്കിങില്‍ നമ്പര്‍ വണ്‍ പദവിയിലേക്കും ഇന്ത്യ ഉയര്‍ന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications