Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്‍മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും

sanju

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയുമായുള്ള നിര്‍ണായകമായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുകയാണ് ടീം ഇന്ത്യ. ഫെബ്രുവരി ഒമ്പതിനാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പരയില്‍ ജയിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം പരമ്പര ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത റിഷഭ് പന്തിന്റെ സേവനം ഈ പരമ്പരയില്‍ ലഭിക്കില്ലെന്നത് ക്ഷീണമാണ്. കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായതിനാലാണ് റിഷഭിനു പരമ്പര നഷ്ടമായത്. ഇതോടെ ടെസ്റ്റില്‍ ആരു വിക്കറ്റ് കാക്കുമെന്നതാണ് ചോദ്യം. നിലവില്‍ കെഎസ് ഭരതും ഇഷാന്‍ കിഷനും തമ്മിലാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരം.

പക്ഷെ ഈ രണ്ടു പേരേക്കാള്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന മറ്റൊരു താരമുണ്ട്- അതു സഞ്ജു സാംസണാണ്. പക്ഷെ അദ്ദേഹത്തെ സെലക്ഷന്‍ കമ്മിറ്റി തഴയുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം മാനദണ്ഡമാക്കിയിരുന്നെങ്കില്‍ സഞ്ജു തീര്‍ച്ചയായും ടീമില്‍ ഇടം പിടിക്കുമായിരുന്നു.

രഞ്ജിയില്‍ സഞ്ജു

രഞ്ജിയില്‍ സഞ്ജു

കെഎസ് ഭരത്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നീ മൂന്നു വിക്കറ്റ് കീപ്പര്‍മാരുടെ ഈ സീസണിലെ രഞ്ജി ട്രോഫിയിലെ പ്രകടനം വിലയിരുത്തിയാല്‍ സഞ്ജുവാണ് തലപ്പത്ത്. എന്നിട്ടും സെലക്ഷന്‍ കമ്മിറ്റി ഇതിനു നേരെ കണ്ണടച്ചാണ് ഇഷാനെയും ഭരതിനെയും ടെസ്റ്റ് സംഘത്തിലുള്‍പ്പെടുത്തിയത്.

രഞ്ജിയില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു മൂന്നു മല്‍സരങ്ങളാണ് ഈ സീസണില്‍ കളിച്ചത്. ഇവയില്‍ നിന്നും 56.8 എന്ന മികച്ച ശരാശിയില്‍ 284 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. മൂന്നു ഫിഫ്റ്റികളോടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 82 റണ്‍സായിരുന്നു.

Also Read: IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്‌സിലും ഇഷാന്‍ ഫ്‌ളോപ്പ്!

ഇഷാന്റെയും ഭരതിന്റെയും പ്രകടനം

ഇഷാന്റെയും ഭരതിന്റെയും പ്രകടനം

സഞ്ജു സാംസണുമായി താരതമ്യം ചെയ്യുമ്പോള്‍ കെഎസ് ഭരതും ഇഷാന്‍ കിഷനും രഞ്ജി ട്രോഫിയില്‍ അത്രത്തോളം തിളങ്ങിയിട്ടില്ല. ആന്ധ്രയ്ക്കായി മൂന്നു മല്‍സരങ്ങളിലെ അഞ്ച് ഇന്നങ്‌സുകളിലാണ് ഭരത് ബാറ്റ് വീശിയത്.

ഇവയില്‍ നിന്നും അദ്ദേഹത്തിനു നേടാനായത് 41 ശരാശരിയില്‍ 205 റണ്‍സാണ്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ജാര്‍ഖണ്ഡിനായാണ് രഞ്ജിയില്‍ ഇഷാന്‍ കളിച്ചത്. രണ്ടു മല്‍സരങ്ങളിലെ നാല് ഇന്നിങ്‌സുകളിലായി 180 റണ്‍സാണ് താം സ്‌കോര് ചെയ്തത്. ഒരിന്നിങ്‌സില്‍ സെഞ്ച്വറിയടിച്ചെങ്കിലും ശേഷിച്ച മൂന്ന് ഇന്നിങ്‌സുകളിലും നിറംമങ്ങിയിരുന്നു. കേരളത്തിനെതിരേയായിരുന്നു ഇഷാന്റെ (130) സെഞ്ച്വറി. പക്ഷെ ഈ മല്‍സരത്തില്‍ സഞ്ജു നയിച്ച കേരള ടീമിനായിരുന്നു വിജയം.

Also Read: IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ ടെസ്റ്റ് ടീം

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ ടെസ്റ്റ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനാട്കട്ട്.

Story first published: Tuesday, January 31, 2023, 19:04 [IST]
Other articles published on Jan 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+