For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 40 റണ്‍സ് പോലുമില്ലാതെ നാണംകെട്ട് ഇഷാന്‍, റിഷഭിനേക്കാള്‍ മോശം- വിമര്‍ശനം

19 റണ്‍സ് മാത്രമേ രണ്ടാം ടി20യില്‍ താരം നേടിയുള്ളൂ

ishankishan

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ച ഇഷാന്‍ കിഷന്‍ വീണ്ടും ബാറ്റിങില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 19 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ പതിവുപോലെ ഈ കളിയിലും താളം നഷ്ടപ്പെട്ട് റണ്‍സ് നേടാന്‍ പാടുപെടുന്ന ഇഷാനെയാണ് കണ്ടത്. പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ക്കെതിരേ എങ്ങനെ കളിക്കണമെന്നു പോലും താരത്തിനു ധാരണയില്ലായിരുന്നു.

32 ബോളുകളാണ് ഇഷാന്‍ നേരിട്ടത്. ഇവയില്‍ നിന്നു നേടാനായത് വെറും രണ്ടു ബൗണ്ടറികളുമാണ്. ബാറ്റിങില്‍ ടൈമിങ് കണ്ടെത്താന്‍ ഇന്നിങ്‌സിലുടനീളം താരം വിഷമിച്ചു. ഒടുവില്‍ വിരസമായ ഇന്നിങ്‌സ് റണ്ണൗട്ടിന്റെ രൂപത്തില്‍ അവസാനിക്കുകയും ചെയ്തു. നേരത്തേ ടി20യില്‍ റിഷഭിനെയായിരുന്നു മോശം പ്രകടനങ്ങളുടെ പേരില്‍ ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചത്. ഇപ്പോള്‍ അതിനേക്കാള്‍ ദയനീയ പ്രകടനമാണ് ഇഷാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ന്യൂസിലാന്‍ഡുമായുള്ള രണ്ടാമങ്കത്തിലും ബാറ്റിങില്‍ ക്ലിക്കാവാന്‍ സാധിക്കാതെ വന്നതോടെ ഇഷാനെതിരേ സോഷ്യല്‍ മീഡിയയില്‍ പലരും ആഞ്ഞടിച്ചിരിക്കുകയാണ്. ഇതിനേക്കാള്‍ എത്രയോ മികച്ച രീതിയില്‍ സഞ്ജു സാംസണ്‍ പെര്‍ഫോം ചെയ്യുമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിശദമായി വായിക്കാം.

13 ഇന്നിങ്‌സുകളില്‍ ഫിഫ്റ്റിയില്ല

13 ഇന്നിങ്‌സുകളില്‍ ഫിഫ്റ്റിയില്ല

ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച 13 ടി20 ഇന്നിങ്‌സുകളിലും ഇഷാന്‍ കിഷന് ഫിഫ്റ്റി നേടാനായിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇത്രയും ഇന്നങ്‌സുകളില്‍ ഒന്നില്‍പ്പോലും 40 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിനായില്ല. 30ന് മുകകളില്‍ നേടിയത് രണ്ടു തവണ മാത്രം. രണ്ടു തവണ 20ന് മുകളിലും സ്‌കോര്‍ ചെയ്തു.

ശ്രീലങ്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നേടിയ 37 റണ്‍സാണ് അവസാനത്തെ 13 ഇന്നിങ്‌സുകളില്‍ ഇഷാന്റെ ഉയര്‍ന്ന സ്‌കോര്‍.

27 (26 ബോള്‍), 15 (7), 26 (11), 3 (5), 8 (10), 11 (13), 36 (31), 10 (11), 37 (29), 2 (5), 1 (2), 4 (5), 19 (32) എന്നിങ്ങനെയാണ് കഴിഞ്ഞ 13 ടി20 ഇന്നിങ്‌സുകളില്‍ താരത്തിന്റെ സ്‌കോറുകള്‍.

വളരെ മോശം ടെക്‌നിക്ക്

വളരെ മോശം ടെക്‌നിക്ക്

സ്പിന്നര്‍മാര്‍ക്കെതിരേ ഒരു പക്ഷെ ഏറ്റവും മോശം ബാറ്റിങ് ടെക്‌നിക്കുള്ള താരമാണ് ഇഷാന്‍ കിഷന്‍. ഇതാദ്യമായിട്ടല്ല സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം പതറുന്നത് നമ്മള്‍ കാണുന്നത്. ടെസ്റ്റില്‍ റിഷഭ് പന്തിന്റെ അഭാവം നികത്താന്‍ ഇഷാന് കഴിയുമെന്നാണ് ഇപ്പോഴും ക്രിക്കറ്റ് പണ്ഡിതര്‍ വലയിരുത്തുന്നതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

വൗ, ടി20യിലെ എത്ര മികച്ച ടെസ്റ്റ് ബാറ്ററാണ് ഇഷാന്‍ കിഷന്‍. സ്‌ട്രൈക്ക് റേറ്റ് കുവാണെന്നു പറഞ്ഞാണ് വിരാട് കോലിയെ അവര്‍ ടീമില്‍ നിന്നൊഴിവാക്കിയതെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

Also Read: ടി20യില്‍ സൂര്യയില്ലെങ്കില്‍ ഇന്ത്യ 'വട്ടപ്പൂജ്യം! അമിത ആശ്രയം, ഈ പോക്ക് ശരിയല്ല

ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ്

ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ്

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇഷാന്‍ കിഷന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കിയാല്‍ അത് ഇങ്ങനെയാണ്-
പവര്‍പ്ലേയില്‍ 110
മിഡില്‍ ഓവറില്‍ 112
ഡെത്ത് ഓവറില്‍ 127.
ടി20യില്‍ ഇഷാന്റെ ബാറ്റിങ് റെക്കോര്‍ഡ് വളരെ മോശമാണെന്നും ഒരു യൂസര്‍ കുറിച്ചു.

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ഇഷാന്‍ കിഷന്‍ വിഷമിക്കുകയാണ്. ഇതു കാരണം ടീമിലെ മറ്റു ബാറ്റര്‍മാരെയും അദ്ദേഹം കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ രീതിയില്‍ ഇഷാന്‍ കളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Also Read: 2000ലെ ജൂനിയര്‍ ലോക ചാംപ്യന്‍മാര്‍, ടീം ഇന്ത്യയില്‍ ക്ലിക്കായത് ആരൊക്കെ? നോക്കാം

സഞ്ജുവിന് ലഭിക്കുമോ?

സഞ്ജുവിന് ലഭിക്കുമോ?

തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരുന്നിട്ടും ഇഷാന്‍ കിഷന് ഇന്ത്യ വീണ്ടും വീണ്ടം അവസരങ്ങള്‍ നല്‍ക്കിക്കൊണ്ടിക്കുകയാണ്. ഇത്രയും അവസരങ്ങള്‍ സഞ്ജു സാംസണിനു ഇന്ത്യ നല്‍കുമോ? ഒന്നോ, രണ്ടോ ഇന്നിങ്‌സുകളില്‍ നിരാശപ്പെടുത്തിയാല്‍ ഉടന്‍ അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കുകയാണ് ചെയ്തു പോരുന്നതെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Monday, January 30, 2023, 8:57 [IST]
Other articles published on Jan 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+