വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്ററായി തുടക്കം, സെഞ്ച്വറിയുമടിച്ചു! ഇപ്പോള്‍ സ്പീഡ് സ്റ്റാര്‍- ഉമ്രാനെക്കുറിച്ച് ഇവ അറിയുമോ?

സൗത്താഫ്രിക്കയ്‌ക്കെതിരേ അരങ്ങേറ്റം കാത്തിരിക്കുകയാണ് താരം

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുന്ന താരമാണ് യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക്. ദേശീയ ടീമിനായി അരങ്ങേറുന്നതിനു മുമ്പ് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞ അപൂര്‍വ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച മാണിക്യമെന്നാണ് ഉമ്രാനെ പലരും വിശേഷിപ്പിക്കുന്നത്.

IPL: വമ്പന്‍ താരങ്ങള്‍, ഇവരും ആര്‍സിബിക്കായി കളിച്ചു- നിങ്ങളറിയുമോ?IPL: വമ്പന്‍ താരങ്ങള്‍, ഇവരും ആര്‍സിബിക്കായി കളിച്ചു- നിങ്ങളറിയുമോ?

2021ലെ ഐപിഎല്ലിലൂടെ അരങ്ങേറിയ താരം കഴിഞ്ഞ സീസണിലാണ് സൂപ്പര്‍ തരമായി മാറിയത്. 150 കിമിക്കു മുകളില്‍ വ വേഗത്തില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്ത് ഉമ്രാന്‍ ലോകത്തെ അദ്ഭുതപ്പെടുത്തി. 157 കിമി വേഗതയുള്ള പന്തെറിഞ്ഞ് ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ ബൗളറായി മാറി. ഉമ്രാന്റെ കുടുംബത്തെക്കുറിച്ചും കരിയറിന്റെ തുടക്ക കാലത്തെക്കുറിച്ചും ആസ്തിയെപ്പറ്റിയുമെല്ലാം വിശദമായി അറിയാം.

1

2020-21ലെ സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലൂടെയാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്കിന്റെ അരങ്ങേറ്റം. ഇതേ വര്‍ഷം തന്നെ ലിസ്റ്റ് എയിലും താരം കന്നി മല്‍സരം കളിച്ചു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലൂടെയായിരുന്നു ഇത്.
201ല്‍െ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഐപിഎല്ലിലും ഉമ്രാന്‍ അരങ്ങേറ്റം നടത്തി. ടി നടരാജന് കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് പകരക്കാരായിട്ടാണ് താരം ടീമിലേക്കു വന്നത്. 150നടുത്ത് വേഗതയില്‍ ബൗള്‍ ചെയ്തതോടെ ഉമ്രാന്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

2

1999 നവംബര്‍ 22ന് ജമ്മു കാശ്മീരിലെ ശ്രീനഗറിലാണ് ഉമ്രാന്‍ മാലിക്ക് ജനിച്ചത്. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനോടായിരുന്നു പ്രിയം. 10ാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയ ക്രിക്കറ്ററാവുന്നതിനായി ഉമ്രാന്‍ പഠനം മതിയാക്കുകയും ചെയ്തു. നാട്ടിലെ ലോക്കല്‍ ടൂര്‍ണമെന്റുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം. കുടുംബത്തിന്റെ ഭാഗത്തു നിന്നും ലഭിച്ച അകമഴിഞ്ഞ പിന്തുണയും ഉമ്രാനെ ക്രിക്കറ്റുമായി മുന്നോട്ടു പോവാന്‍ സഹായിച്ചിട്ടുണ്ട്.
താരത്തിന്റെ പിതാവ് അബ്ദുള്‍ റഷീദ് ജമ്മുവിലെ സീദി ചൗക്കില്‍ ഉന്തുവണ്ടിയില്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നയാളായിരുന്നു. അതുകൊണ്ടു തന്നെ തുടക്കകാലത്ത് ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഉമ്രാന്റെ ജീവിതം.

'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

3

ബാറ്ററായിട്ടാണ് ഉമ്രാന്‍ മാലിക്ക് ക്രിക്കറ്റ് കരിയര്‍ തുടങ്ങിയതെന്നു ആര്‍ക്കുമറിയാത്ത കാര്യമായിരിക്കും. തുടക്കകാലത്തു ബാറ്ററാവുകയായിരുന്നു താരത്തിന്റെ ആഗ്രഹം. പിന്നീടാണ് ബൗളിങിലേക്കു വരുന്നതും ഈ റോളില്‍ കൂടുതല്‍ ശ്രദ്ധിക്കാനും തുടങ്ങിയത്.
ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ബാറ്ററായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഉമ്രാന്‍ കാഴ്ചവച്ചിട്ടുണ്ട്. മാത്രമല്ല ഒരു സെഞ്ച്വറിയും സ്വന്തം പേരില്‍ കുറിക്കാന്‍ താരത്തിനു സാധിച്ചു. പിന്നീടാണ് ഉമ്രാനു ബൗളിങ് ഹോബിയായി മാറിയത്. അണ്ടര്‍ 19 ട്രയല്‍സില്‍ പങ്കെടുത്ത താരത്തിനു രണ്‍ധീര്‍ സിങ് മന്‍ഹാസിന്റെ പരിശീലനം ലഭിക്കുകയും ചെയ്തു. പിന്നീട് അണ്ടര്‍ 23 ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുകയും കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. ദേശീയ ശ്രദ്ധയിലേക്കു ഉമ്രാനെ കൊണ്ടുവരുന്നത് ജമ്മു കാശ്മീര്‍ ടീമിന്റെ മുന്‍ ബൗളിങ് കോച്ചായിരുന്ന ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ്.

4

ഇതിനു ശേഷമാണ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലേക്കു ഉമ്രാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ത്താന്‍ താരത്തെ ഇവ സഹായിക്കുകയും ചെയ്തു. ഉമ്രാന്റെ ബൗളിങിനെക്കുറിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അറിയുന്നത് ടീമിലെ മറ്റൊരു ജമ്മു കാശ്മീര്‍ താരമായ അബ്ദുള്‍ സമദിലൂടെയാണ്. ഹൈദരാബാദ് കോച്ച് വിവിഎസ് ലക്ഷ്മണിനോടു ഉമ്രാനെക്കുറിച്ച് സമദ് പറയുകയായിരുന്നു. തുടര്‍ന്നാണ് നെറ്റ് ബൗളറായി അദ്ദേഹം ഹൈദരാബാദ് ടീമിലേക്കു വന്നത്.

ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

5

2021ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കളിച്ചായിരുന്നു ഉമ്രാന്‍ മാലിക്കിന്റെ അരങ്ങേറ്റം. ഈ കളിയില്‍ നാലോവറില്‍ 27 റണ്‍സ് വിട്ടുകെടുത്തെങ്കിലും 150 കിമിക്കടുത്ത് വേഗതയില്‍ ബൗള്‍ ചെയ്തത് ഉമ്രാനെ നോട്ടപ്പുള്ളിയാക്കി. ഇതേ തുടര്‍ന്ന് സീസണിനു ശേഷം താരത്തെ ഹൈദരാബാദ് നിലിനിര്‍ത്തുകയു ചെയ്തു. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ 14 മല്‍സരങ്ങളില്‍ നിന്നും 22 വിക്കറ്റുകള്‍ കൊയ്താണ് ഉമ്രാന്‍ ഹീറോയായി മാറിയത്.

6

ഉമ്രാന്‍ മാലിക്കിന്റെ ആസ്തിയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമല്ല. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ സീസണില്‍ താരത്തിനു നല്‍കിയ ശമ്പളം നാലു കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം വെറും 10 ലക്ഷം രൂപയ്ക്കായിരുന്നു ഉമ്രാന്‍ ഹൈദരാബാദ് ടീമിലേക്കു വന്നത്. ഏകദേശം നാല്- അഞ്ച് കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്നാണ് കണക്കാക്കപ്പെടുന്നത്.
ദേശീയ ടീമിനായി അരങ്ങേറുന്നതോടെ ഉമ്രാന്റെ വരുമാനത്തിലും വന്‍ കുതിപ്പുണ്ടാവുമെന്നതില്‍ സംശയമില്ല.

Story first published: Friday, June 17, 2022, 17:30 [IST]
Other articles published on Jun 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X