'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!
ലോകകപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുകെയന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. ഒരു താരം ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ ഏറ്റവും വലിയ മോഹങ്ങളിലൊന്ന് ഒരിക്കലെങ്കിലും ലോകകപ്പില്‍ കളിക്കുകയെന്നതായിരിക്കും. പക്ഷെ നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോകകപ്പില്‍ ടീമിന്റെ ഭാഗമാവണമെങ്കില്‍ കളി മിടുക്ക് മാത്രമല്ല ഭാഗ്യവും കൂടി വേണം.
എന്നാല്‍ ഇതില്‍ ഭാഗ്യം കൊണ്ട് തീര്‍ത്തും അപ്രതീക്ഷിതമായി ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ സാധിച്ച ചില കളിക്കാരുണ്ട്. ലോകകപ്പ് സംഘത്തിലെ ഏതെങ്കിലുമൊരാള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ പകരക്കാരായി ടീമിലെത്തുന്നവരാണ് ഇവര്‍. ഈ തരത്തില്‍ 'ലോട്ടറിയടിച്ച്' ഏകദിന ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ സാധിച്ച ചില പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ശ്രീശാന്ത് (2011 ലോകകപ്പ്)
മുന്‍ ഫാസ്റ്റ് ബൗളരും മലയാളി താരവുമായ ശ്രീശാന്തും ലോകകപ്പ് ടീമില്‍ പകരക്കാരനായി വന്നിട്ടുണ്ട്. 2011ലെ ടൂര്‍ണമെന്റിലായിരുന്നു ഇത്. നേരത്തേ സംഘത്തിലുണ്ടായിരുന്ന ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍ കുമാറിനു കൈമുട്ടിന് പരിക്കേറ്റ് ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടി വന്നു. ഒരേയൊരു മല്‍സരത്തിലാണ് താരം കളിച്ചത്. ഈ മല്‍സരത്തിനിടയായിരുന്നു പ്രവീണിനു പരിക്കേല്‍ക്കുന്നത്.

ഇതോടെ ലോകകപ്പിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പേസര്‍ക്കു പിന്‍മാറേണ്ടി വന്നു. തുടര്‍ന്നാണ് പകരക്കാരനായി ശ്രീ ടീമിനൊപ്പം ചേര്‍ന്നത്. ഫൈനലില്‍ കളിക്കാനും എംഎസ് ധോണി നയിച്ച ഇന്ത്യക്കൊപ്പം കിരീടം നേടാനും ശ്രീക്ക് ഭാഗ്യം ലഭിക്കുകയം ചെയ്തു. നേരത്തേ 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോഴും അദ്ദേഹം സംഘത്തിലുണ്ടായിരുന്നു.
T20 World cup 2022: ബാറ്റിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍ 3 പേര്‍, കൂട്ടത്തില്‍ സഞ്ജുവും

മോഹിത് ശര്‍മ (2015 ലോകകപ്പ്)
2015ലെ ഏകദിന ലോകകപ്പ് ടീമിലേക്കു പകരക്കാരനായി വന്നതും മറ്റൊരു ഫാസ്റ്റ് ബൗളറായിരുന്നു. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീവിടങ്ങളിലായി നടന്ന ലോകകപ്പില്‍ പരിചയ സമ്പന്നനായ ഇഷാന്ത് ശര്‍മയ്ക്കു പകരം മോഹിത് ശര്‍മയ്ക്കു അവസരം ലഭിക്കുകയായിരുന്നു. പരിക്കു കാരണമാണ് ഇഷാന്തിനു ലോകകപ്പ് നഷ്ടമായത്.

ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് മോഹിത് ദേശീയ ടീമിലെത്തിയ സമയമായിരുന്നു അത്. ടി20യിലൂടെ അരങ്ങേറിയ അദ്ദേഹം പിന്നാലെ ഏകദിനത്തിലുമെത്തി. ലോകകപ്പില്‍ ഇഷാന്തിനെ കളിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കെയാണ് അദ്ദേഹത്തിനു പരിക്കേറ്റത്. ഇതോടെ മോഹിത് ആദ്യമായി ലോകകപ്പ് ടീമിലുമെത്തി. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ പേസാക്രമണത്തിനു താരം ചുക്കാന്‍ പിടിക്കുകയും ചെയ്തു.
ബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് രാഹുല്‍- ആസ്തിയറിയുമോ? കാര്‍ കലക്ഷന്‍ ഞെട്ടിക്കും

റിഷഭ് പന്ത് (2019 ലോകകപ്പ്)
2019ല്‍ അവസാനമായി ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു പകരക്കാരനായി വന്ന താരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. പരിക്കു കാരണം പരിചയസമ്പന്നനായ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനു ലോകകപ്പ് നഷ്ടമാവുകയായിരുന്നു. മറ്റൊരു ഇടംകൈയന്‍ ബാറ്ററായ റിഷഭിനെ ഇന്ത്യന്‍ സംഘത്തിലുള്‍പ്പെടുത്തുകയായിരുന്നു.
ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ റിഷഭിനു കളിക്കാന്‍ അവസരവും ലഭിച്ചിരുന്നു. എന്നാല്‍ ഈ മല്‍സരത്തില്‍ പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു.

മായങ്ക് അഗര്‍വാള്‍ (2019 ലോകകപ്പ്)
2019ലെ ലോകകപ്പില്‍ തന്നെ ഇന്ത്യ മറ്റൊരു പകരക്കാരനെക്കൂടി പ്രഖ്യാപിച്ചിരുന്നു. ഓപ്പണര്‍ മായങ്ക് അഗര്‍വാളായിരുന്നു അന്നു തീര്‍ത്തും അപ്രതീക്ഷിതമായി ലോകകപ്പ് ടീമിലേക്കു വന്നയാള്‍. ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ സംഘത്തിലെ സര്‍പ്രൈസ് താരമായിരുന്നു ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് ശങ്കറിനെ ടീമിലെടുത്തതില്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരേ അന്നു വലിയ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.
പക്ഷെ പരിക്കേറ്റ് ശങ്കറിനു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നു. തുടര്‍ന്നാണ് മായങ്കിനെ ഇന്ത്യ പകരക്കാരനായി പ്രഖ്യാപിക്കുന്നത്. പക്ഷെ ലോകകപ്പില്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ താരത്തിനു അവസരം കിട്ടിയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications