വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം ധോണി ചെയ്തതെന്ത്? സിഎസ്‌കെ ബൗളിങ് കോച്ച് ബാലാജി പറയുന്നു

ഏപ്രില്‍ 15നായിരുന്നു ധോണി വിരമിക്കുന്നതായി പ്രഖ്യാപിച്ചത്

ഏപ്രില്‍ 15നായിരുന്നു ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് മുഴുവന്‍ ഷോക്കേകി ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാത്രി 7.29 ഓടെ താന്‍ വിരമിച്ചതായി നിങ്ങള്‍ കണക്കാക്കണമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം പേജില്‍ അദ്ദേഹം കുറിച്ചത്. ഐപിഎല്‍ തയ്യാറെടുപ്പിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ചെന്നൈയിലെ ചെപ്പോക്കില്‍ പരിശീലന ക്യാംപിനെത്തിയ ദിവസമായിരുന്നു ധോണിയുടെ പ്രഖ്യാപനം.

വിരമിക്കുന്നതായി അറിയിച്ചതിനു പിന്നാലെ ധോണി എന്തായിരുന്നു ചെയ്തതെന്നു വെളിപ്പെടുത്തിയിരക്കുകയാണ് മുന്‍ ടീമംഗവും ഇപ്പോള്‍ സിഎസ്‌കെയുടെ ബൗളിങ് കോച്ചുമായ ലക്ഷ്മിപതി ബാലാജി. ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഒരു സൂചന പോലും തനിക്കു ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. 2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ താരമായും പരിശിലീകനായുമെല്ലാം ബാലാജി സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്.

ധോണിയുമായി സംസാരിക്കാറുണ്ട്

ധോണിയുമായി സംസാരിക്കാറുണ്ട്

സാധാരണയായി സിഎസ്‌കെയുടെ പരിശീലനം കഴിഞ്ഞാല്‍ ധോണിയുമായി താന്‍ സംസാരിക്കാറുണ്ട്. വിക്കറ്റിനെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും കളിക്കുന്ന സാഹചര്യത്തെക്കുറിച്ചുമെല്ലാം അദ്ദേഹവുമായി സംസാരിക്കാറുണ്ട്. ധോണി വിരമിച്ച അന്നത്തെ ദിവസവും പരിശീല സെഷന്‍ കഴിഞ്ഞ് താന്‍ അകത്തേക്കു പോയി. എന്നാല്‍ 7.29ന് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു ബാലാജി പറഞ്ഞു.

ധോണി പതിവുപോലെ സംസാരിച്ചു

ധോണി പതിവുപോലെ സംസാരിച്ചു

വിരമിക്കുന്നതായുള്ള മെസേജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം സാധാരണത്തേതു പോലെ തന്നെയായിരുന്നു ധോണി തന്നോടു പെരുമാറിയത്. പതിവു പോലെ അടുത്തേക്കു വന്ന അദ്ദേഹം ഗ്രൗണ്ടിനെക്കുറിച്ചും പിച്ചിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. പിച്ചിനു വേണ്ടി ഗ്രൗണ്ട് കുറച്ച് അധികം നനയ്ക്കാന്‍ ഗ്രൗണ്ട്‌സ്മാനോട് താന്‍ ആവശെപ്പെട്ടിട്ടുണ്ടായിരുന്നു ധോണി പറഞ്ഞത്. താന്‍ ഓക്കെയും പറഞ്ഞു.
എന്നാല്‍ ധോണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്നായിരുന്നു അതെന്ന് തിരിച്ചറിയാന്‍ തനിക്കായില്ല. പതിവു പോലെ തന്നെ ധോണി തന്റെ കാര്യങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്തു. ധോണി അങ്ങനെയാണെന്നും ബാലാജി വെളിപ്പെടുത്തി.

പൊരുത്തപ്പെടാനായില്ല

പൊരുത്തപ്പെടാനായില്ല

ധോണിയോട് സംസാരിച്ച് കുറച്ചു കഴിഞ്ഞ ശേഷമായിരുന്നു അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച കാര്യം അറിഞ്ഞത്. അത് കേട്ടപ്പോള്‍ വലിയ ഞെട്ടല്‍ തന്നെയായിരുന്നു. കാരണം ഈ സമയത്ത് അത് പ്രതീക്ഷിച്ചിരുന്നില്ല. അതുമായി പൊരുത്തപ്പെടാന്‍ തനിക്കു കുറച്ചു സമയം വേണ്ടി വരികയും ചെയ്തു.
ധോണി എല്ലായ്‌പ്പോഴും മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാണ്. സാഹചര്യം എന്തു തന്നെയായാലും താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം നിര്‍ത്തില്ല, സ്വന്തമായ ശൈലിയില്‍ മുന്നോട്ടു പോവുകയും ചെയ്യുമെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ ഇംപാക്ട്

ധോണിയുടെ ഇംപാക്ട്

ബാലാജി തന്റെ പ്ലെയിങ് കരിയറിന്റെ അവസാന ഘട്ടത്തിലാണ് ധോണിക്കു കീഴില്‍ സിഎസ്‌കെയില്‍ കളിച്ചത്. ഗെയിമിലും താരങ്ങളിലും ധോണി എത്ര മാത്രം ഇംപാക്ടുണ്ടാക്കുന്നതായി താന്‍ തിരിച്ചറിഞ്ഞത് അപ്പോഴാണെന്നും ബാലാജി പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയെപ്പോലെ ഇംപാക്ടുണ്ടാക്കിയ മറ്റൊരു ക്യാപ്റ്റനില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
2000 കാലഘട്ടത്തില്‍ തന്നെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ധോണിയെപ്പോലെ സ്വാധീനം ചെലുത്തിയ മറ്റൊരാളില്ല. തുടക്കകാലത്ത് മാരക ബാറ്റിങായിരുന്നു ധോണി കാഴ്ചവച്ചത്. ധോണിയുടെ ഷോട്ട് ക്യാച്ചെടുക്കുകയും തടയുകയും പോലും ഫീല്‍ഡര്‍മാര്‍ക്കു ബുദ്ധിമുട്ടായിരുന്നു. കാരണം അത്രയും പവറായിരുന്നു അദ്ദേഹത്തിന്റെ ഷോട്ടുകള്‍ക്കെന്നും ബാലാജി ചൂണ്ടിക്കാട്ടി.

ധോണിയെ തിരഞ്ഞെടുക്കും

ധോണിയെ തിരഞ്ഞെടുക്കും

അവസാനത്തെ ഓവറില്‍ ജയിക്കാന്‍ ടീമിന് വേണ്ടത് 20 റണ്‍സാണെങ്കില്‍ ഇപ്പോഴും താന്‍ തിരഞ്ഞെടുക്കുക ധോണി തന്നെയായിരിക്കുമെന്നും മല്‍സരത്തില്‍ അത്രയും വലിയ ഇംപാക്ടാണ് അദ്ദേഹമുണ്ടാക്കുന്നതെന്നും ബാലാജി അഭിപ്രായപ്പെട്ടു.
ധോണിയുടെ ബാറ്റിങ് ശൈലിയും നേതൃത്വം രണ്ടു തരത്തിലുള്ളതാണ്. അദ്ദേഹത്തിന്റെ നേതൃത്വം മറ്റു ക്യാപ്റ്റന്‍മാര്‍ക്കിടയിലും നേതൃത്വത്തെക്കുറിച്ചുള്ള ധാരണ തന്നെയാണ് മാറ്റിയത്. കളിക്കളത്തില്‍ വികാരങ്ങളെ നിയന്ത്രിക്കുന്നതും ടീമിനെ വിജയകരമായി മുന്നോട്ട് നയിക്കുന്നതും ടീമില്‍ നല്ല അന്തരീക്ഷം നിലനിര്‍ത്തുന്നതും ധോണിക്കു മാത്രം സാധിക്കുന്ന കാര്യമാണെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 23, 2020, 9:57 [IST]
Other articles published on Aug 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X