വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ് ടി20: മുന്‍തൂക്കം ഇന്ത്യക്ക്, പക്ഷെ... അത് സംഭവിച്ചാല്‍ വിന്‍ഡീസ് നേടും

ടി20, ഏകദിന പരമ്പരകളാണ് വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കുക

Kieron Pollard Says West Indies Are Underdogs Against India | Oneindia Malayalam

ഹൈദരാബാദ്: ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ മികച്ച പ്രകടനത്തിന് കച്ച മുറുക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യയില്‍ മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് വിന്‍ഡീസ് കളിക്കുന്നത്. രണ്ടിലും ടീമിനെ നയിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡാണ്. വെള്ളിയാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ടി20 മല്‍സരത്തോടെയാണ് വിന്‍ഡീസിന്റെ ഇന്ത്യന്‍ മിഷന് തുടക്കം.

കോപ്പ അമേരിക്ക 2020: ഫിക്‌സ്ചര്‍ പുറത്ത്, ക്ലാസിക്കോടെ തുടക്കം... അര്‍ജന്റീന- ചിലി കന്നിയങ്കംകോപ്പ അമേരിക്ക 2020: ഫിക്‌സ്ചര്‍ പുറത്ത്, ക്ലാസിക്കോടെ തുടക്കം... അര്‍ജന്റീന- ചിലി കന്നിയങ്കം

തൊട്ടുമുമ്പ് കളിച്ച പരമ്പരയില്‍ അഫ്ഗാനിസ്താനെ തകര്‍ത്തു വിട്ടെങ്കിലും ഇന്ത്യക്കെതിരേ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നു പൊള്ളാര്‍ഡിനു നന്നായറിയാം. ഇന്ത്യക്കു തന്നെയാണ് പരമ്പരയില്‍ മേല്‍ക്കൈയന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു.

മുന്‍തൂക്കം ഇന്ത്യക്ക്

മുന്‍തൂക്കം ഇന്ത്യക്ക്

പരമ്പരയില്‍ ഇന്ത്യ തന്നെയാണ് കൂടുതല്‍ മികച്ച ടീമെന്നും മുന്‍തൂക്കവും അവര്‍ക്കു തന്നെയാണെന്നു സമ്മതിക്കുന്നു. എന്നാല്‍ ഇതു ഞങ്ങളെ ഭയപ്പെടുത്തുകയോ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്യുന്നില്ല. കളിക്കളത്തിലെത്തി പ്ലാനുകള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ എന്തും സംഭവിക്കാം.
പ്രതിഭയുള്ള കളിക്കാര്‍ വിന്‍ഡീസ് നിരയിലുണ്ട്. അവര്‍ ഉചിതമായ സമയത്തു ഇതു പുറത്തെടുക്കുകയാണെങ്കില്‍ ഇന്ത്യക്കെതിരേ വിജയം കൊയ്യാന്‍ വിന്‍ഡീസിനു സാധിക്കുമെന്നും പൊള്ളാര്‍ഡ് വിശദമാക്കി.

സ്ഥിരത പുലര്‍ത്താന്‍ കഠിനാധ്വാനം വേണം

സ്ഥിരത പുലര്‍ത്താന്‍ കഠിനാധ്വാനം വേണം

അഫ്ഗാനിസ്താനെതിരേ അവസാനമായി നടന്ന ഏകദിന പരമ്പരയില്‍ വിന്‍ഡീസ് വിജയം നേടിയിരുന്നു. എന്നാല്‍ സ്ഥിരത പുലര്‍ത്തണമെങ്കില്‍ ഇനിയും കഠിനാധ്വാനം നടത്തിയേ തീരൂവെന്നും പൊള്ളാര്‍ഡ് പറഞ്ഞു.
വളരെ കുറഞ്ഞ സമയം കൊണ്ടാണ് ടീം അഫ്ഗാനെതിരായ പരമ്പരയ്ക്കു തയ്യാറെടുത്തത്. എന്നിട്ടും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ താരങ്ങള്‍ക്കു സാധിച്ചു. വിജയമെന്നത് സത്യത്തില്‍ ബോറിങാണ്. കാരണം ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും നടത്തിയാല്‍ മാത്രമേ സ്ഥിരത നിലനിര്‍ത്താന്‍ കഴിയൂ. അതിനു വേണ്ടിയാണ് ടീം ഇപ്പോള്‍ കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുന്നതെന്നും പൊള്ളാര്‍ഡ് വിശദമാക്കി.

വെല്ലുവിളികള്‍ ഇഷ്ടം

വെല്ലുവിളികള്‍ ഇഷ്ടം

വെല്ലുവിളികള്‍ക്കു മുന്നില്‍ മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളല്ല, മറിച്ച് വെല്ലുവിളികള്‍ നേരിടാനാണ് തനിക്കു ഇഷ്ടമെന്നു പൊള്ളാര്‍ഡ് പറയുന്നു. ദീര്‍ഘകാലമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ കളിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടെ മൂന്നോ, നാലോ വര്‍ഷം നഷ്ടമായി. ബോര്‍ഡുമായുള്ള ബന്ധത്തിലുണ്ടായ വിള്ളല്‍ ഇതിനൊരു കാരണമായിട്ടുണ്ടെന്നത് രഹസ്യമല്ല.
വിന്‍ഡീസിനായി വീണ്ടും കളിക്കുന്നതായി സ്വപ്‌നം കണ്ടിരിക്കാം. പക്ഷെ വിന്‍ഡീസിനെ നയിക്കുന്നത് ഒരിക്കലും സ്വപ്‌നത്തില്‍ വരണമെന്നില്ല. തികച്ചും അപ്രതീക്ഷിതമായാണ് ക്യാപ്റ്റന്‍സി തന്നെ തേടിയെത്തിയതെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, December 4, 2019, 11:04 [IST]
Other articles published on Dec 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X