വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യ ബെസ്റ്റെങ്കില്‍ എന്തുകൊണ്ട് ആ രണ്ടു കളിയില്‍ ഫ്‌ളോപ്പായി? വിമര്‍ശിച്ച് മുന്‍ താരം

വസീം ജാഫറാണ് ഇക്കാര്യം പറഞ്ഞത്

surya

ഈ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരം സൂര്യകുമാര്‍ യാദവെന്നായിരിക്കും. 360 ഡിഗ്രി ബാറ്റിങിലൂടെ എതിര്‍ ടീം ബൗള്‍മാരെ അമ്മാനമമാടിയ അദ്ദേഹം നാട്ടിലും വിദേശത്തും റണ്‍സ് വാരിക്കൂട്ടി. രണ്ടു സെഞ്ച്വറികളടക്കം ടി20ിയില്‍ മാത്രം 1000ത്തിന് മുകളില്‍ റണ്‍സ്, ഐസിസി ടി20 റാാങ്കിങില്‍ ഒന്നം നമ്പര്‍ പദവി എന്നിവയെല്ലാം സൂര്യയെ തേടിയെത്തി.

Also Read: IND vs SL: രാഹുല്‍, ഇഷാന്‍, ഗില്‍; ആരാവും രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി? ഗംഭീര്‍ പറയുന്നുAlso Read: IND vs SL: രാഹുല്‍, ഇഷാന്‍, ഗില്‍; ആരാവും രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി? ഗംഭീര്‍ പറയുന്നു

യുഎഇയില്‍ നടന്ന ഏഷ്യ കപ്പിലെയും ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പിലെയും സ്‌ഫോടനാത്മക ബാറ്റിങിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുക്കാന്‍ സൂര്യക്കു കഴിഞ്ഞു. പക്ഷെ അതുകൊണ്ടും സൂര്യയെ വാനോളം പുകഴ്ത്താന്‍ മുന്‍ താരം വസീം ജാഫര്‍ തയ്യാറല്ല. ഒരു കുറവ് താരത്തിനുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം.

രണ്ടു കളിയില്‍ എന്ത് സംഭവിച്ചു?

രണ്ടു കളിയില്‍ എന്ത് സംഭവിച്ചു?

ടി20 ലോകകപ്പിലെ രണ്ടു നിര്‍ണായക മല്‍സരങ്ങളില്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് പ്രകടനത്തെയാണ് വസീം ജാഫര്‍ വിമര്‍ശിച്ചിരിക്കുന്നത്. വിമര്‍ശനാത്മകമായി പറയുകയാണെങ്കില്‍ സൂര്യയുടെ രണ്ടു പ്രശ്‌നങ്ങള്‍ എനിക്കു ചൂണ്ടിക്കാണിക്കാനുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു ഇതു സംഭവിച്ചത്.

ഇന്ത്യക്കു ഏറ്റവുമധികം സൂര്യയെ ആവശ്യമുണ്ടായിരുന്ന രണ്ടു മല്‍സരങ്ങളില്‍ താരം ഈ പ്രതീക്ഷ കാത്തില്ല. ഒന്നു പാകിസ്താനുമായുള്ള സൂപ്പര്‍ 12 മാച്ചിലാണെങ്കില്‍ മറ്റൊന്ന് ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലാണ്. ഈ രണ്ടു മല്‍സരങ്ങളിലും ടീം ആഗ്രഹിച്ചതു പോലെയൊരു ഇന്നിങ്സ് കളിക്കാന്‍ സൂര്യക്കായില്ല.ഇതു മാറ്റി നിര്‍ത്തിയാല്‍ ഈ വര്‍ഷമുടനീളം മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേതെന്നും വസീം ജാഫര്‍ വിലയിരുത്തി.

സൂര്യ എക്‌സ് ഫാക്ടര്‍

സൂര്യ എക്‌സ് ഫാക്ടര്‍

ടി20യില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ സൂര്യകുമാര്‍ യാദവ് തന്നെയാണെന്നു ഞാന്‍ കരുതുന്നു. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ് തുടങ്ങിയ പൊസിഷനുകളില്‍ ഇന്ത്യക്കു വേണ്ടി ആര് ബാറ്റ് ചെയ്യുന്നുവെന്നതു വിഷയമല്ല.

സൂര്യകുമാര്‍ പെര്‍ഫോം ചെയ്യുമ്പോള്‍ മാത്രമേ ടീം സ്‌കോര്‍ 180-200 റണ്‍സില്‍ എത്തുകയുള്ളൂ. അതുകൊണ്ടു തന്നെ അദ്ദേഹം പരാജയപ്പെട്ടാല്‍ നമ്മുടെ ബാറ്റിങ് നിരയും ഫ്‌ളോപ്പായെന്നു നമുക്കു തോന്നുന്നു. ഇന്ത്യന്‍ ബാറ്റിങില്‍ അത്രത്തോളം പ്രധാനമാണ് സൂര്യകുമാറിന്റെ സാന്നിധ്യമെന്നും വസീം ജാഫര്‍ ചൂണ്ടിക്കാട്ടി.

Also Read: IND vs SL: ഒരു കാര്യം ചെയ്യരുത്! സഞ്ജുവിനോടു ഈ ഉപദേശം മാത്രം, സങ്കക്കാര പറയുന്നു

രണ്ടിലും ഫ്‌ളോപ്പ്

രണ്ടിലും ഫ്‌ളോപ്പ്

ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള ആദ്യത്തെ മാച്ചില്‍ 15 റണ്‍സ് മാത്രമേ റണ്‍ചേസില്‍ സൂര്യകുമാര്‍ യാദവിനു നേടാനായുള്ളൂ. പരാജയത്തിന്റെ വക്കില്‍ നിന്നും ഈ കളിയില്‍ ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത് വിരാട് കോലിയുടെ ഗംഭീര ഇന്നിങ്‌സായിരുന്നു.

പിന്നീട് ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലും സൂര്യ ബാറ്റിങില്‍ ക്ലിക്കായില്ല. വെറും 14 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. റണ്‍ചേസില്‍ പത്തു വിക്കറ്റിന്റെ വിജയവുമായി ഇംഗ്ലണ്ട് അനായാസം ഫൈനലിലേക്കു മുന്നേറിയിരുന്നു.

ഈ രണ്ട് ഇന്നിങ്‌സുകള്‍ മാറ്റി നിര്‍ത്തിയാല്‍ സൂര്യ ആറു മല്‍സരങ്ങളില്‍ നിന്നും 59.75 ശരാശരിയില്‍ 239 റണ്‍സ് ടൂര്‍ണമെന്റില്‍ നേടിയിരുന്നു. 190നടുത്ത് സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.

Also Read: ഇന്ത്യന്‍ ടി20 നായകനായി രോഹിത് ഇനി തുടരരുത്! ഉടന്‍ മാറ്റണം, കാരണങ്ങള്‍

വൈസ് ക്യാപ്റ്റന്‍സി

വൈസ് ക്യാപ്റ്റന്‍സി

ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം ടി20യില്‍ നടത്തിയ മിന്നുന്ന പ്രകടനങ്ങള്‍ സൂര്യകുമാര്‍ യാദവിനെ വൈസ് ക്യാപ്റ്റന്‍സി സ്ഥാനത്തേക്കും ഉയര്‍ത്തിയിരക്കുകയാണ്.

ശ്രീലങ്കയ്‌ക്കെതിരേ അടുത്തായാഴ്ച നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതാദ്യമായാണ് സൂര്യക്കു ഈ റോള്‍ ലഭിച്ചിരിക്കുന്നത്.

നേരത്തേ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വൈസ് ക്യാപ്റ്റനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ ആഭ്യന്തര ക്രി്ക്കറ്റില്‍ മുംബൈയുടെ നാായകനുമായിട്ടുണ്ട്.

Story first published: Saturday, December 31, 2022, 17:27 [IST]
Other articles published on Dec 31, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X