ഇന്ത്യന്‍ ടി20 നായകനായി രോഹിത് ഇനി തുടരരുത്! ഉടന്‍ മാറ്റണം, കാരണങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം നായകനായി രോഹിത് ശര്‍മ വന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നേയുള്ളൂ. യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനു ശേഷം 2021 നവംബറിലായിരുന്നു വിരാട് കോലിക്കു പകരം രോഹിത് സ്ഥിരം ക്യാപ്റ്റനായി ചുമതലയേറ്റെടുത്തത്. ഐപിഎല്ലില്‍ നായകനായുള്ള അദ്ദേഹത്തിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡ് ഇന്ത്യന്‍ ആരാധകര്‍ക്കു വാനോളം പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു.
ദ്വിരാഷ്ട്ര പരമ്പരകളില്‍ തുടര്‍ച്ചയായി വിജയം വിജയം കൊയ്ത് രോഹിത്തിനു കീഴില്‍ ടീം വിജയക്കുതിപ്പ് നടത്തിയപ്പോള്‍ ആരാധകര്‍ ആവേശത്തിലാവുകയും ചെയ്തു. പക്ഷെ കളി കാര്യമായപ്പോള്‍ രോഹിത്തും സംഘവും വന്‍ ദുരന്തമായി. ഏഷ്യാ കപ്പിലായിരുന്നു ആദ്യത്തെ പ്രഹരം.
പിന്നാലെ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലും ഇന്ത്യ പുറത്തായതോടെ രോഹിത്തിനെ വാഴ്ത്തിയവരെല്ലാം നിലപാട് മാറ്റി. ഇപ്പോള്‍ 35 കാരനായ ഹിറ്റ്മാനെ ടി20 നായകസ്ഥാനത്ത നിന്നു മാറ്റണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ടി20യില്‍ രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കുക തന്നെയാണ് ഇന്ത്യയെ സംബനന്ധിച്ച് ഏറ്റവും നല്ല തീരുമാനം. കാരണങ്ങള്‍ നോക്കാം.

ഫോമും ഫിറ്റ്‌നസും
ടി20 ഫോര്‍മാറ്റിലെ ഫോമും ഫിറ്റ്‌നസുമെല്ലം രോഹിത് ശര്‍മയ്ക്കു തിരിച്ചടിയാവുന്ന കാര്യങ്ങളാണ്. സ്ഥിരമായി ബ്രേക്കുകളെടുത്തിട്ടും അതൊന്നും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അദ്ദേഹത്തെ സഹായിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.
മാത്രമല്ല സ്ഥിരം നായകനായ ശേഷം ബാറ്റിങില്‍ രോഹിത്തിന്റെ പ്രഹരശേഷിക്കും മങ്ങലേറ്റിരിക്കുകയാണ്. ഇങ്ങനെയൊരാളെ ദേശീയ ടീമിന്റെ നയകസ്ഥാനത്തു നിലനിര്‍ത്തുന്നതില്‍ യാതൊരു ലോജിക്കുമില്ല.
Also Read: IND vs SL: ഒരു കാര്യം ചെയ്യരുത്! സഞ്ജുവിനോടു ഈ ഉപദേശം മാത്രം, സങ്കക്കാര പറയുന്നു
ഈ വര്‍ഷം 29 ടി20കളിലാണ് രോഹിത് ഇന്ത്യക്കു വേണ്ടി കളിച്ചത്. ഇവയില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 24.3 മാത്രമാണ്. കഴിഞ്ഞ ടി20 ലോകകപ്പിലും ഹിറ്റ്മാന്‍ ദയനീയ പരാജയമായി മാറി. ആറു മല്‍സരങ്ങളില്‍ നിന്നും 19.33 ശരാശരിയില്‍ 116 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

സമീപകാലത്തെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്
സമീപകാലത്തു വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് വളരെ മോശമാണെന്നു കാണാം. ഏകദിനത്തില്‍ 18 മല്‍സരങ്ങളിലണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇതില്‍ 13 എണ്ണത്തില്‍ ഇന്ത്യ വിജയം കൊയ്തു. ടി20യില്‍ ആകെ 59 മല്‍സരങ്ങളില്‍ രോഹിത് നായകനായിട്ടുണ്ട്. ഇതില്‍ 39ല്‍ ടീം ജയിച്ചപ്പോള്‍ 12ല്‍ പരാജയപ്പെടുകയായിരുന്നു.
പക്ഷെ സമീപകാലത്തു ഇന്ത്യയുടെ മല്‍സരങ്ങളെടുത്താല്‍ പല തിരിച്ചടികളും ടീമിനു നേരിട്ടിട്ടുണ്ട്. ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ പാകിസ്താനോടും ശ്രീലങ്കയോടും ടീം തോല്‍വിയേറ്റുവാങ്ങി. ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനും നാണംകെട്ടു.
Also Read: ടി20യില്‍ കോലിയെയും രാഹുലിനെയും കളിപ്പിക്കണോ? വഴി ഉപദേശിച്ച് ഗംഭീര്‍
കൂടാതെ സൗത്താഫ്രിക്കയ്‌ക്കെതിരേയും ഇന്ത്യ തോല്‍വി രുചിച്ചിരുന്നു. ബംഗ്ലാദേശിനെതിരേ കഷ്ടിച്ചാണ് ടീം രക്ഷപ്പെട്ടത്. അതിനു ശേഷം അടുത്തിടെ ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയും ഇന്ത്യ 1-2നു കൈവിട്ടു.

ഹാര്‍ദിക്കിന്റെ മികച്ച ക്യാപ്റ്റന്‍സി
ടി20യില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്റെ റോളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ജൂണില്‍ അയര്‍ലാന്‍ഡ് പര്യടനത്തിലാണ് അദ്ദേഹം ആദ്യമായി നായകനായത്. അന്നു രണ്ടു ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ഏഴു വിക്കറ്റിനും നാലു റണ്‍സിനുമായിരുന്നു ടി20കളില്‍ ഇന്ത്യന്‍ വിജയം.
അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ 88 റണ്‍സിന്റെ വിജയവും ന്യൂസിലാന്‍ഡിനെതിരേ 65 റണ്‍സിന്റെ വിജയവും ഹാര്‍ദിക്കിനു കീഴില്‍ ഇന്ത്യ കൈക്കലാക്കി. നയിച്ച പരമ്പരകളിലെല്ലാം ഇന്ത്യയെ വിജയികളാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ ഐപിഎല്ലില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്മാരക്കിയും ഹാര്‍ദിക് തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications