വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യനാണവന്‍, കുറ്റം പറയുന്നവര്‍ക്ക് നാണമില്ലേ! ഷഹീനെ വിമര്‍ശിച്ചവര്‍ക്കെതിരേ അക്രം

കലാശപ്പോരാട്ടത്തില്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് പരിക്കേറ്റില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം പാകിസ്താന് അനുകൂലമായേനെ

1

കറാച്ചി: ടി20 ലോകകപ്പിന് കൊടിയിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് വിശ്വകിരീടം ചൂടുകയും പാകിസ്താന്‍ കലാശപ്പോരാട്ടത്തില്‍ പൊരുതി വീഴുകയും ചെയ്തു. സെമി പോലും കടക്കില്ലെന്ന് തോന്നിച്ചിടത്തുനിന്ന് അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഫൈനലിലേക്കെത്തിക്കുകയും ഗംഭീര പോരാട്ടം കാഴ്ചവെക്കുകയും ചെയ്ത നിരയാണ് പാകിസ്താന്‍. കലാശപ്പോരാട്ടത്തില്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് പരിക്കേറ്റില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം പാകിസ്താന് അനുകൂലമായേനെ.

മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് സ്റ്റാര്‍ പേസര്‍ ഷഹിന്‍ ഷാ അഫ്രീദിക്ക് പരിക്കേറ്റത് പാകിസ്താന് വലിയ തിരിച്ചടിയായെന്ന് തന്നെ പറയാം. പാകിസ്താന്റെ തോല്‍വിക്ക് ശേഷം പലരും പാകിസ്താന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ചപ്പോള്‍ ചിലരെങ്കിലും ഷഹീനെ വിമര്‍ശിച്ച് രംഗത്തെത്തി. ഓവര്‍ പൂര്‍ത്തിയാക്കാത്ത ഷഹീനെ മോശം ഭാഷയിലാണ് ഒരു ആരാധകന്‍ വിമര്‍ശിച്ചത്. ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ വസിം അക്രം.

Also Read: 'അച്ഛന്റെ പാതയില്‍ മക്കളും', ഇന്ത്യയെ രക്ഷിക്കാന്‍ വൈകാതെ ഇവരെത്തും! നാല് പേര്‍Also Read: 'അച്ഛന്റെ പാതയില്‍ മക്കളും', ഇന്ത്യയെ രക്ഷിക്കാന്‍ വൈകാതെ ഇവരെത്തും! നാല് പേര്‍

അല്‍പ്പം മര്യാദ നല്‍കൂ

അല്‍പ്പം മര്യാദ നല്‍കൂ

ഷഹീന്‍ മനപ്പൂര്‍വം ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയെന്നാണ് ഒരു ആരാധകന്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചത്. ഇത്തരത്തില്‍ വിമര്‍ശിച്ചവര്‍ക്കെതിരേയാണ് വസിം അക്രം രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്. 'ഈ ചോദ്യം താങ്കള്‍ തന്നെ ചോദിച്ചതാണോ. അല്‍പ്പം മര്യാദയൊക്കെ വേണ്ടേ. സ്വന്തം താരത്തെക്കുറിച്ചാണ് ഇത്രയും മോശമായി പറയുന്നത്. യാതൊരു നാണവുമില്ലേ. ഷഹീന്‍ അഫ്രീദിയെക്കുറിച്ച് അയാള്‍ പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യം നിയന്ത്രിക്കാനാവുന്നില്ല-അക്രം പറഞ്ഞു.

Also Read: ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

മത്സരഫലത്തെ മാറ്റിയ പരിക്ക്

മത്സരഫലത്തെ മാറ്റിയ പരിക്ക്

അവസാന അഞ്ചോവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 41 റണ്‍സായിരുന്നു. ഇംഗ്ലണ്ടിന്റെ ഹാരി ബ്രോക്കിന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ കാലിന് പരിക്കേറ്റ ഷഹീന്‍ അഫ്രീദിക്ക് തന്റെ നാല് ഓവര്‍ പൂര്‍ത്തിയാക്കാനായില്ല. 16ാം ഓവര്‍ എറിയാനെത്തിയ ഷഹീന്‍ ആദ്യ പന്ത് എറിഞ്ഞ ശേഷം വേദനകൊണ്ട് വീഴുകയും പിന്നീട് ഇഫ്തിഖര്‍ അഹമ്മദ് ഓവര്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. ഈ അഞ്ച് പന്തില്‍ 13 റണ്‍സാണ് ബെന്‍ സ്റ്റോക്‌സ് നേടിയത്. ഇത് മത്സരഫലത്തെ മാറ്റിമറിച്ചു.

ഷഹീന്റെ ഗംഭീര പ്രകടനം

ഷഹീന്റെ ഗംഭീര പ്രകടനം

പരിക്കിനെത്തുടര്‍ന്ന് ഏഷ്യാ കപ്പ് ഷഹീന് നഷ്ടമായിരുന്നു. കാലിന് ശസ്ത്രക്രിയ നടത്തിയ ശേഷം ടി20 ലോകകപ്പിലേക്കെത്തിയ ഷഹീന് ആദ്യ മത്സരങ്ങളില്‍ തിളങ്ങാനായിരുന്നില്ല. എന്നാല്‍ പാകിസ്താനെതിരേയും ബംഗ്ലാദേശിനെതിരേയുമെല്ലാം തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഷഹീന്‍ കാഴ്ചവെച്ചത്. ഫൈനലിലും ആദ്യ ഓവറില്‍ത്തന്നെ അലക്‌സ് ഹെയ്ല്‍സിനെ പുറത്താക്കി ഷഹീന്‍ മിടുക്കുകാട്ടിയിരുന്നു. അവസാന ഓവറുകളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഷഹീന് സാധിക്കുമായിരുന്നെങ്കിലും പരിക്ക് വില്ലനാവുകയായിരുന്നു.

പാകിസ്താന്‍ നിസാര ടീമല്ല

പാകിസ്താന്‍ നിസാര ടീമല്ല

പാകിസ്താന്‍ ടീം കരുത്തുറ്റ താരങ്ങളുടെ ശക്തമായ നിരയാണ്. ഇത്തവണ ബാറ്റിങ് നിര കൂടി അവസരത്തിനൊത്ത് ഉയര്‍ന്നിരുന്നെങ്കില്‍ പാകിസ്താന്‍ കപ്പിലേക്കെത്തുമായിരുന്നു. മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം എന്നിവരുടെ പ്രകടനമാണ് ഏറ്റവും നിരാശപ്പെടുത്തിയത്. രണ്ട് പേര്‍ക്കും ബാറ്റിങ്ങില്‍ മികവിലേക്ക് എത്താന്‍ സാധിക്കാതെ പോയതാണ് പാകിസ്താന് തിരിച്ചടിയായത്. 2024ലെ ടി20 ലോകകപ്പിലും വന്‍ ശക്തികളായി പാകിസ്താന്‍ ഉണ്ടായേക്കും.

Also Read: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയില്ല, പക്ഷെ 2024 ടി20 ലോകകപ്പ് കളിച്ചേക്കും, അഞ്ച് പേര്‍

ബൗളിങ് കരുത്ത് അപാരം

ബൗളിങ് കരുത്ത് അപാരം

പാകിസ്താന്‍ ടീമിന്റെ എക്കാലത്തെയും ശക്തി ബൗളിങ് നിരയാണ്. ഇത്തവണയും അത് അങ്ങനെ തന്നെ. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ തുടങ്ങിയവരെല്ലാം ഇതിനോടകം മിടുക്കുകാട്ടിയ പേസര്‍മാര്‍. ഓരോ കാലഘട്ടത്തിലും കൃത്യമായ ബൗളിങ് കരുത്തിനെ വളര്‍ത്തിക്കൊണ്ട് വരാന്‍ പാകിസ്താന് സാധിച്ചിട്ടുണ്ട്. 145ന് മുകളില്‍ വേഗം കുറിക്കാന്‍ കഴിവുള്ളവരാണ് പാക് പേസ് നിരയിലെ എല്ലാവരുമെന്നതാണ് എടുത്തു പറയേണ്ടത്. മറ്റ് ടീമുകളെക്കാള്‍ പേസ് മികവില്‍ ഒരുപടി മുന്നിലാണ് പാകിസ്താനെന്നത് നിസംശയം പറയാം.

Story first published: Tuesday, November 15, 2022, 13:16 [IST]
Other articles published on Nov 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X