സന്നാഹം: ബുംറയും റിഷഭുമടക്കം നാലു പേര്‍ കളിക്കുന്നത് ഇന്ത്യക്കെതിരേ! കാരണമറിയാം

ലെസ്റ്റര്‍: സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കെതിരേയുള്ള ലെസ്റ്റര്‍ഷെയറിന്റെ പ്ലെയിങ് ഇലവന്‍ കണ്ട് അന്തം വിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഫാന്‍സ്. ഇതിന്റെ കാരണം ഇന്ത്യയുടെ നാലു സൂപ്പര്‍ താരങ്ങള്‍ കളിക്കുന്നത് ലെസ്റ്റര്‍ഷെയറിനു വേണ്ടിയാണ് എന്നതാണ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് എതിര്‍ ടീമില്‍ ഇന്ത്യക്കെതിരേ അണിനിരന്നിരിക്കുന്നത്.

ഈ ടീമുകള്‍ക്കു 400 അടിക്കല്‍ 'ഹോബി', ഇന്ത്യയുടെ സ്ഥാനം അറിയാമോ?ഈ ടീമുകള്‍ക്കു 400 അടിക്കല്‍ 'ഹോബി', ഇന്ത്യയുടെ സ്ഥാനം അറിയാമോ?

ഇതാദ്യമായിട്ടല്ല ഇതുപോലെ സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ എതിര്‍ ടീമിന്റെ ഭാഗമായത്. ഈ വര്‍ഷത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിലും ഇന്ത്യയുടെ ചിലര്‍ എതിര്‍ ടീമിനായി കളിച്ചിരുന്നു.

ഇംഗ്ലണ്ടിലെ സന്നാഹ മല്‍സരത്തില്‍ ഇന്ത്യയുടെ നാലു പേര്‍ ലെസ്റ്റര്‍ഷെയറിനു വേണ്ടി കളിക്കാന്‍ വ്യക്തമായ കാരണം തന്നെയുണ്ട്. ബിസിസിഐയുടെ ഭാഗത്തു നിന്നും പച്ചക്കൊടി ലഭിച്ചതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ എതിര്‍ ടീമിലേക്കു കൂടുമാറിയത്.

ഇന്ത്യന്‍ സംഘത്തിലുള്ള മുഴുവന്‍ താരങ്ങള്‍ക്കും വരാനിരിക്കുന്ന ടെസ്റ്റിനു മുമ്പ് പരിശീലനം ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ചിലര്‍ക്കു ലെസ്റ്റര്‍ഷെയറില്‍ കളിക്കാമെന്ന് ബിസിസിഐ അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ മുഴുവന്‍ പേര്‍ക്കും കളിക്കാനും സാധിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ താരങ്ങളെ തങ്ങളുടെ ടീമിലേക്കു സ്വാഗതം ചെയ്തുകൊണ്ട് ലെസ്റ്റര്‍ഷെയര്‍ വാര്‍ത്താക്കുറിപ്പും ഇറക്കിയിരുന്നു. സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ സംഘത്തിലുള്ളവരെ ടീമിലേക്കു ലെസ്റ്റര്‍ഷെയര്‍ സ്വാഗതം ചെയ്യുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളായ ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ലെസ്റ്റര്‍ഷെയര്‍ സ്‌ക്വാഡിന്റെ ഭാഗമാവും. സംഘത്തെ നയിക്കുന്നത് ഓപ്പണിങ് ബാറ്റര്‍ ഇവാന്‍സാണ്. എല്ലാവര്‍ക്കും മല്‍സരത്തിന്റെ ഭാഗമാവുന്നതിനായി സന്ദര്‍ശക ടീമിലെ നാലു പേര്‍ക്കു ലെസ്റ്റര്‍ഷെയര്‍ ടീമിന്റെ ഭാഗമാവാന്‍ എല്‍സിസിസി, ബിസിസിഐ, ഇസിബി എന്നിവര്‍ അനുമതി നല്‍കിയിരിക്കുകയാണന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം, സന്നാഹ മല്‍സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍, വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവര്‍ ഇന്ത്യക്കായി കളിക്കുന്നില്ല. കഴിഞ്ഞ സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കു മുമ്പ്് രാഹുലിനു പരിക്കേറ്റിരുന്നു. ഈ പരിക്കില്‍ നിന്നും ഇനിയും മോചിതനായിട്ടില്ലാത്ത അദ്ദേഹം വിദഗ്ധ ചികില്‍സയ്ക്കായി ജര്‍മനിയിലേക്കു തിരിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് പര്യടത്തില്‍ രാഹുല്‍ കളിക്കുന്നില്ല. എന്നാല്‍ അശ്വിന്‍ കൊവിഡ് പിടിപെട്ട് ഇന്ത്യയില്‍ തന്നെയാണ്. രോഗമുക്തി നേടിയ ശേഷമായിരിക്കും അദ്ദേഹം ഇംഗ്ലണ്ടിലേക്കു തിരിക്കുക.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ലെസ്റ്റര്‍ഷെയര്‍- സാമുവല്‍ ഇവാന്‍സ് (ക്യാപ്റ്റന്‍), രെഹാന്‍ അഹമ്മദ്, സാമുവല്‍ ബേറ്റ്‌സ് (വിക്കറ്റ് കീപ്പര്‍), നതാന്‍ ബൗളി, വില്‍ ഡേവിസ്, ജോയ് എവിസണ്‍, ലൂയിസ് കിംബെര്‍, അബിദിന്‍ സകാന്‍ഡെ, റോമന്‍ വാക്കര്‍, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, June 23, 2022, 16:06 [IST]
Other articles published on Jun 23, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X