വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാത്തിരിപ്പ് ജൂനിയര്‍ കോലിക്കു വേണ്ടി... ഉടന്‍ വരുമോ? കോലിയുടെ ഉറ്റസുഹൃത്ത് എബിഡി പറയുന്നു

2011 മുതല്‍ ആര്‍സിബി ടീമിന്റെ ഭാഗമാണ് ഡിവില്ലിയേഴ്‌സ്

ജൊഹാനസ്‌ബെര്‍ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സും തമ്മിലുള്ള സുഹൃദ് ബന്ധം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഐപിഎല്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി ദീര്‍ഘകാലം ഒരുമിച്ച് കളിച്ചതോടെയാണ് ഇരുവരും ഉറ്റസുഹൃത്തുക്കളായി മാറിയത്. 2011ല്‍ ആര്‍സിബിയിലെത്തിയ ഡിവില്ലിയേഴ്‌സ് ഇപ്പോഴും അവര്‍ക്കൊപ്പം തന്നെയുണ്ട്.

1

കോലിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഡിവില്ലിയേഴ്‌സ്. ഇന്‍സ്റ്റഗ്രാം ലൈവിലാണ് കോലിയും താനും തമ്മിലുള്ള സുഹൃത് ബന്ധത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്. ജൂനിയര്‍ കോലിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നു ഡിവില്ലിയേഴ്‌സ് പറയുന്നു. നമ്മള്‍ കുടുംബത്തെയും കുട്ടികളെയും കുറിച്ചെല്ലാം സംസാരിക്കാറുണ്ട്. ഞങ്ങള്‍ കുട്ടി കോലി എന്നു വരുമെന്നാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. കോലിയുമായി നല്ല അടുപ്പമാണ് തനിക്കുള്ളത്. ക്രിക്കറ്റിനെക്കുറിച്ച് എല്ലായ്‌പ്പോഴും പരസ്പരം സംസാരിക്കാറുണ്ട്. എന്നാല്‍ 90 ശതമനാവും മറ്റു കാര്യങ്ങളാണ് തന്റെയും കോലിയുടെയും സംസാരത്തില്‍ വരാറുള്ളതെന്നു ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തി.

മറ്റു പലതിനെയും കുറിച്ച് കോലിയുമായി സംസാരിക്കുമ്പോള്‍ മനസ്സിന് അതു പുതിയ ഉണര്‍വേകും. വളരെ സമ്മര്‍ദ്ദമുണ്ടാക്കുന്ന ഐപിഎല്ലിനിടെ ഇത് മനസ് ശാന്തമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. കോലിയുമായി മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയുമായും പല കാര്യങ്ങളും താന്‍ സംസാരിക്കാറുണ്ടെന്നു ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം വ്യക്തമാക്കി.

2

കോലി വെറും ക്രിക്കറ്റര്‍ മാത്രമല്ലെന്നും പലതിനെക്കുറിച്ചും സംസാരിക്കുകയും അഗാധമായി ചിന്തിക്കുന്ന വ്യക്തിത്വത്തിന് ഉടമ കൂടിയാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ക്രിക്കറ്റിനേക്കാള്‍ പ്രധാനപ്പെട്ട മറ്റു പലതുമുണ്ടെന്ന് പല താരങ്ങളും വളരെ വൈകിയാണ് തിരിച്ചറിയുക. എന്നാല്‍ കോലി അവരുടെ കൂട്ടത്തില്‍ പെടുന്നയാളല്ല. വലിയ ചിന്താശേഷിയാണ് കോലിക്കുള്ളത്.

ധോണി അത്ര കൂളല്ല, പൊട്ടിത്തെറിക്കും! സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഗംഭീറും ഇര്‍ഫാനുംധോണി അത്ര കൂളല്ല, പൊട്ടിത്തെറിക്കും! സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഗംഭീറും ഇര്‍ഫാനും

ലുക്ക് നോക്കേണ്ട, അവന്‍ അത്ര വയസ്സനല്ല... ധോണി ടി20 ലോകകപ്പ് കളിക്കുമോ? ആദ്യമായി പ്രതികരിച്ച് അമ്മലുക്ക് നോക്കേണ്ട, അവന്‍ അത്ര വയസ്സനല്ല... ധോണി ടി20 ലോകകപ്പ് കളിക്കുമോ? ആദ്യമായി പ്രതികരിച്ച് അമ്മ

സച്ചിന്‍ ടീമില്‍ ഇല്ല, പിന്നെ അതാര്? അതേ ശൈലി, ഹെല്‍മറ്റ്, പാഡ്... സെവാഗിനെക്കുറിച്ച് ലത്തീഫ്സച്ചിന്‍ ടീമില്‍ ഇല്ല, പിന്നെ അതാര്? അതേ ശൈലി, ഹെല്‍മറ്റ്, പാഡ്... സെവാഗിനെക്കുറിച്ച് ലത്തീഫ്

പലത് കൊണ്ടും പരീക്ഷണം നടക്കുകയും, പുതിയ പലതും പരീക്ഷിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്. ജിമ്മില്‍ മാത്രം ഒതുങ്ങില്ല, കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും കോലി ഇത് തുടരുന്നു. ജീവിതത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമെല്ലാം കോലി ഏറെ ചിന്തിക്കാറുണ്ട്. ഇനിയെന്തായിരിക്കും വരാനിരിക്കുന്നത്, വ്യത്യസ്ത മതങ്ങള്‍ തുടങ്ങി പലതിനെക്കുറിച്ചും കോലിയും താനും തമ്മില്‍ സംസാരിക്കാറുണ്ടെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ആര്‍സിബി ടീമിന്റെ ഭാഗമാണ് കോലി. 177 മല്‍സരങ്ങളില്‍ നിന്നും 5412 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനും കോലി തന്നെയാണ്. ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കു വേണ്ടി 126 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. 3724 റണ്‍സും അദ്ദേഹം നേടി.

Story first published: Tuesday, May 12, 2020, 15:26 [IST]
Other articles published on May 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X