വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീരുവും സച്ചിനും ചേര്‍ന്ന് തല്ലിപ്പറത്തി, അന്ന് രാത്രി ഉറങ്ങാനായില്ല! സ്മിത്ത് പറയുന്നു

ഇന്ത്യയില്‍ കളിച്ച പരമ്പരകളുടെ ഓര്‍മകളെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്മിത്ത്

1

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളും നായകന്മാരിലൊരാളുമാണ് ഗ്രെയിം സ്മിത്ത്. ഇടം കൈ ബാറ്റ്‌സ്മാനായി ക്രീസിലേക്കെത്തി തല്ലിപ്പറത്തുന്ന സ്മിത്ത് കരിയറിലുടെനീളം ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയും മികച്ച റെക്കോഡ് നേടിയെടുക്കുകയും ചെയ്ത സ്മിത്ത് 22ാം വയസില്‍ നായകസ്ഥാനത്തേക്കെത്തിയ താരമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററായും അവതാരകനായുമെല്ലാം സ്മിത്ത് തിളങ്ങുന്നുണ്ട്.

നാല് തവണ ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച സ്മിത്ത് ഒരു തവണ മാത്രമാണ് പരമ്പര തോറ്റ് മടങ്ങേണ്ടിവന്നത്. ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള വിദേശ താരങ്ങളിലൊരാളാണ് സ്മിത്ത്. ഇപ്പോഴിതാ ഇന്ത്യയില്‍ കളിച്ച പരമ്പരകളുടെ ഓര്‍മകളെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്മിത്ത്. 2011ലെ ഇന്ത്യ വേദിയായ ഏകദിന ലോകകപ്പില്‍ സ്മിത്താണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്.

ലോകകപ്പിലെ ആ മത്സരം മറക്കാനാവില്ല

2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയാണ് ചാമ്പ്യന്മാരായത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു. ഈ മത്സരം മറക്കാനാവാത്തതാണെന്നാണ് സ്മിത്ത് പറയുന്നത്. 'നാഗ്പൂരിലെ നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ കളിച്ച ആ മത്സരം ഇപ്പോഴും അവിശ്വസനീയമായ ഓര്‍മയാണ്. ചില രാത്രികളില്‍ അത് വിശ്വസിക്കാന്‍ സാധിക്കാറില്ല.

2011ലെ ലോകകപ്പില്‍ നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ഇപ്പോഴും മറക്കാനാവില്ല. ഇന്ത്യയാണ് ആ ലോകകപ്പില്‍ കിരീടം നേടിയത്. ആ മത്സരത്തില്‍ വീരുവും സച്ചിനും ഞങ്ങളെ തല്ലിപ്പറത്തിയിരുന്നു. മത്സരശേഷം റൂമിലിരുന്ന് ചിന്തിച്ച കാര്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇന്ത്യന്‍ ആരാധകരുടെ ആവേശവും ആര്‍പ്പുവിളികളുമൊന്നും ഒരിക്കലും മറക്കാനാവാത്തതാണ്.-സ്മിത്ത് പറഞ്ഞു

1

142 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട്

2011ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ അവസാന ഓവര്‍ ത്രില്ലറില്‍ മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഇന്ത്യക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (111) സെഞ്ച്വറി നേടി. 101 പന്തില്‍ 8 ഫോറും 3 സിക്‌സുമാണ് സച്ചിന്‍ നേടിയത്. വീരേന്ദര്‍ സെവാഗ് 66 പന്തില്‍ 12 ബൗണ്ടറിയടക്കം 73 റണ്‍സ് നേടിയപ്പോള്‍ ഗൗതം ഗംഭീര്‍ 75 പന്തില്‍ 69 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യ 297 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്ക വിജയ ലക്ഷ്യം മറികടന്നു.

പീറ്റേഴ്‌സന്റെ വെടിക്കെട്ട്

ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കെത്തിച്ചത് റോബിന്‍ പീറ്റേഴ്‌സണിന്റെ പ്രകടനമായിരുന്നു. 7 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 18 റണ്‍സ് നേടിയ പീറ്റേഴ്‌സണിന്റെ വെടിക്കെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് പന്ത് ബാക്കിനിര്‍ത്തി വിജയം നേടിക്കൊടുത്തത്. ഹാഷിം അംല (61), ജാക്‌സ് കാലിസ് (69), എബി ഡിവില്ലിയേഴ്‌സ് (52) എന്നിവരുടെ ഫിഫ്റ്റിയും ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായി. 2011 ഏകദിന ലോകകപ്പിലെ ആവേശ മത്സരമായിരുന്നു ഇത്.

1

ഇന്ത്യന്‍ ക്രിക്കറ്റ് അതുല്യമായ അനുഭവം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും ശക്തമാണെന്നും മികച്ച അനുഭവമാണെന്നും സ്മിത്ത് പറഞ്ഞു. 'ലോക ക്രിക്കറ്റിലെത്തന്നെ വലിയ ടീമുകളിലൊന്നാണ് ഇന്ത്യ. ക്രിക്കറ്റിനെ വളരെയധികം സ്‌നേഹിക്കുന്നവര്‍ ഇന്ത്യയിലുണ്ട്. ഇവിടുത്തെ ആരാധകരുടെ ക്രിക്കറ്റിനോടുള്ള സ്‌നേഹം അതുല്യമാണ്. അതുകൊണ്ട് തന്നെ താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഇന്ത്യയിലെ ക്രിക്കറ്റ് അനുഭവസങ്ങള്‍ ആസ്വദിച്ചിരുന്നു'-സ്മിത്ത് കൂട്ടിച്ചേര്‍ത്തു. അതുല്യ നേട്ടങ്ങള്‍ നായകനായിരിക്കെ സ്വന്തമാക്കാന്‍ സ്മിത്തിനായെങ്കിലും ഒരു തവണ പോലും ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യമുണ്ടായില്ല. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.

Story first published: Sunday, December 4, 2022, 8:26 [IST]
Other articles published on Dec 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X