വീരു വീണ്ടും ക്രീസിലേക്ക്! ഒപ്പം പഠാന്‍ ബ്രദേഴ്‌സും- ത്രില്ലടിച്ച് ഫാന്‍സ്

ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച മുന്‍ ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന്റെ (എല്‍ എല്‍സി) രണ്ടാം സീസണ്‍ വരുന്നു. ഈ വര്‍ഷം സപ്തംബറില്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ ത്രില്ലിലാണ്.

എന്താണ് ബാസ്‌ബോള്‍? ഇംഗ്ലീഷ് തന്ത്രം- ആദ്യം കിവികള്‍ വീണു, ഇപ്പോള്‍ ഇന്ത്യയും! എന്താണ് ബാസ്‌ബോള്‍? ഇംഗ്ലീഷ് തന്ത്രം- ആദ്യം കിവികള്‍ വീണു, ഇപ്പോള്‍ ഇന്ത്യയും!

ഈ വര്‍ഷം തന്നെയായിരുന്നു പ്രഥമ സീസണും നടന്നത്. ജനുവരില്‍ മസ്‌കറ്റിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു മല്‍സരങ്ങള്‍. ഫൈനല്‍ ജനുവരി 29നായിരുന്നു. ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയണ്‍സ്, വേള്‍ഡ് ജയന്റ്‌സ് എന്നീ മൂന്നു ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരന്നത്. ഇവരില്‍ കിരീടമുയര്‍ത്തിയത് വേള്‍ഡ് ജയന്റ്‌സ് ടീമായിരുന്നു.

പ്രഥമ സീസണില്‍ മൂന്നു ടീമുകളായിരുന്നു ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ മാറ്റുരച്ചതെങ്കില്‍ നടക്കാനിരിക്കുന്ന സീസണില്‍ നാലു ടീമുകള്‍ പോരിനിറങ്ങും. സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 10 വരെ ഒമാനിലെ മസ്‌കറ്റില്‍ തന്നെയായിരിക്കും മല്‍സരങ്ങള്‍ നടക്കുക.

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരും സഹോദരന്‍മാരുമായ യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവരും ടൂര്‍ണമെന്റില്‍ തങ്ങള്‍ കളിക്കുമെന്ന് അറിയിച്ചു കഴഞ്ഞു.

IND vs ENG: ഭുവിക്കെതിരേ വമ്പന്‍ സിക്‌സര്‍ പറത്തി സഞ്ജു! ടി20യില്‍ കണക്കു തീര്‍ക്കാന്‍ ഇന്ത്യ

കഴിഞ്ഞ സീസണിലെ ലെജന്റ്‌സ് ലീഗില്‍ ഇന്ത്യ മഹാരാജാസ് ടീമിനെ നയിക്കേണ്ടിയിരുന്നത് വീരേന്ദര്‍ സെവാഗായിരുന്നു. പക്ഷെ കൊവിഡ് വില്ലനായതോടെ അദ്ദേഹത്തിനു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നു. പകരം ഇന്ത്യയുടെ ക്യാപ്റ്റന്‍ മുഹമ്മദ് കൈഫായിരുന്നു.

നടക്കാനിരിക്കുന്ന രണ്ടാം സീസണില്‍ സെവാഗ് ഇനി ഇന്ത്യയെ നയിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മുന്‍ താരങ്ങള്‍ ലെജന്റ്‌സ് ലീഗില്‍ കളിക്കാന്‍ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ക്രിക്കറ്റ് ഫീല്‍ഡിലുണ്ടാവാന്‍ താന്‍ അതിയായി ഇഷ്ടപ്പെടുന്നുവെന്നാണ് ലെജന്റ്‌സ് ലീഗിന്റെ രണ്ടാം സീസണില്‍ കളിക്കാന്‍ പോവുന്നതിനെക്കുറിച്ച് വീരേന്ദര്‍ സെവാഗ് പ്രതികരിച്ചത്. ലെജന്റ്‌സ് ലീഗിന്റെ ആദ്യ സീസണ്‍ എനിക്കു നഷ്ടമായിരുന്നു. രണ്ടാം സീസണില്‍ വീണ്ടും കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നത് മഹത്തായ കാര്യമായിരിക്കുമെന്നാണ് വീരു പിടിഐയോടു പറഞ്ഞത്. അതേസമയം, പഠാന്‍ ബ്രദേഴ്‌സ് ആദ്യ സീസണില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇര്‍ഫാനും യൂസുഫിനും സാധിക്കുകയും ചെയ്തിരുന്നു.

IND vs ENG: ഇവരുടെ കാര്യം തീരുമാനമായി, ഇനി അടുത്തൊന്നും ടെസ്റ്റില്‍ ഇടം ലഭിക്കില്ല!

ആദ്യ സീസണിലെ ഇന്ത്യ മഹാരാജാസ് ടീം

ആദ്യ സീസണിലെ ഇന്ത്യ മഹാരാജാസ് ടീം

മുഹമ്മദ് കൈഫ് (ക്യാപ്റ്റന്‍), ഹേമങ് ബദാനി, എസ് ബദ്രിനാഥ്, രജത് ഭാട്ടിയ, അമിത് ബണ്ഡാരി, സ്റ്റുവര്‍ട്ട് ബിന്നി, നിഖില്‍ ചോപ്ര, മന്‍പ്രീത് ഗോണി, വസീം ജാഫര്‍, നമന്‍ ഓജ (വിക്കറ്റ് കീപ്പര്‍), മുനാഫ് പട്ടേല്‍, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, വേണുഗോപാല്‍ റാവു, ആവിഷ്‌കാര്‍ സാല്‍വി, വീരേന്ദര്‍ സെവാഗ് (പിന്‍മാറി), ഹര്‍ഭജന്‍ സിങ്, ആര്‍പി സിങ്.

പ്രഥമ സീസണില്‍ ഇന്ത്യ മഹാരാജാസ് ടീമിന്റെ പ്രകടനം നിരാശാജനകമായിരുന്നു. റൗണ്ട് റോബിന്‍ ശൈലിയില്‍ നടന്ന ടൂര്‍ണമെന്റില്‍ നാലു മല്‍സരങ്ങള്‍ വീതമായിരുന്നു ഓരോ ടീമിനുമുണ്ടായിരുന്നത്. ഇവയില്‍ ഒന്നില്‍ മാത്രം ജയിക്കാനായ ഇന്ത്യ അവസാനസ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ആദ്യ കളിയില്‍ ഏഷ്യ ലയണ്‍സിനെ തോല്‍പ്പിച്ചുകൊണ്ടു തുടങ്ങിയെങ്കിലും അടുത്ത മൂന്നു മല്‍സരത്തിലും പരാജയപ്പെട്ട ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. ഏഷ്യ ലയണ്‍സും ലോക ജയന്റ്‌സും തമ്മിലായിരുന്നു കലാശപ്പോര്. 27 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ലോക ജയന്റ്‌സ് കിരീടം ചൂടുകയായിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, July 6, 2022, 14:17 [IST]
Other articles published on Jul 6, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X