Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇവരുടെ കാര്യം തീരുമാനമായി, ഇനി അടുത്തൊന്നും ടെസ്റ്റില്‍ ഇടം ലഭിക്കില്ല!

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ വന്‍ പരാജയത്തോടെ പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്ത്യ തുലച്ചു കളഞ്ഞത്. ഏഴു വിക്കറ്റിന്റെ വന്‍ പരാജയമായിരുന്നു ഇന്ത്യക്കു ഈ മല്‍സരത്തില്‍ നേരിട്ടത്. ടെസ്റ്റ് ചരിത്രത്തിലെ തന്നെ റണ്‍ചേസില്‍ ഇന്ത്യക്കു നേരിട്ട റെക്കോര്‍ഡ് തോല്‍വിയായിരുന്നു ഇത്. 378 റണ്‍സിന്റെ വലിയ വിജയലക്ഷ്യം അഞ്ചാം ദിനം രാവിലെ തന്നെ ഇംഗ്ലണ്ട് അനായാസം മറികടക്കുകയായിരുന്നു. ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ അപരാജിത സെഞ്ച്വറികളായിരുന്നു ഇംഗ്ലണ്ടിനു അവിശ്വസനീയ വിജയം സമ്മാനിച്ചത്.

1

ഇന്ത്യയുടെ ചില താരങ്ങള്‍ ഈ ടെസ്റ്റില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ ഇനി കുറച്ചുകാലത്തേക്കു ഇവര്‍ക്കു റെഡ് ബോള്‍ ക്രിക്കറ്റില്‍ ടീമില്‍ ഇടം ലഭിക്കാനും സാധ്യത കുറവാണ്. ആരൊക്കെയാണ് ഈ ടെസ്റ്റിനു ശേഷം ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ പോവുന്ന കളിക്കാരെന്നറിയാം.

ശര്‍ദ്ദുല്‍ ടാക്കൂര്‍

ശര്‍ദ്ദുല്‍ ടാക്കൂര്‍

കഴിഞ്ഞ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള താരമാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍. ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങില്‍ മോശമല്ലാത്ത സംഭാവനകള്‍ നല്‍കാനും ബൗളിങില്‍ ബ്രേക്ക്ത്രൂകള്‍ നല്‍കാനുമുള്ള മിടുക്കായിരുന്നു ശര്‍ദ്ദുലിനെ ടീമിലെ അവിഭാജ്യ ഘടകമാക്കി മാറ്റിയത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ താരം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.
പക്ഷെ ഇംഗ്ലണ്ടിനെതിരേ ബാറ്റിങിലും ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ ശര്‍ദ്ദുലിനായില്ല.

സഞ്ജു ഹിറ്റോ, ഫ്‌ളോപ്പോ? സന്നാഹ ടി20കളില്‍ മിന്നിച്ചവരും നിരാശപ്പെടുത്തിയവരും

3

ബൗളിങില്‍ ഒരുപാട് റണ്‍സും താരം വിട്ടുകൊടുത്തിരുന്നു. അതു കൊണ്ടു തന്നെ ഇനി ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ശര്‍ദ്ദുലിന് അവസരം ലഭിക്കാനും സാധ്യതയില്ല. ബൗളിങിലെ സ്ഥിരതയില്ലാത്ത പ്രകടനമാണ് താരത്തിന്റെ ഏറ്റവം വലിയ വീക്ക്‌നെസ്.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങിലെ പുതിയ സെന്‍സേഷനായി ഒരു സമയത്തു ഉയര്‍ന്നു വന്ന ബൗളറായിരുന്നു മുഹമ്മദ് സിറാജ്. പക്ഷെ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ താരത്തിന്റെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്ന കാണാം. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം വന്‍ ഫ്‌ളോപ്പായി മാറിയ സിറാജ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

IND vs ENG: ടി20യില്‍ നാലാമന്‍ ആര്? മല്‍സരം മൂന്നു പേര്‍ തമ്മില്‍- സഞ്ജുവിന് നോ ചാന്‍സ്

5

ആദ്യ ഇന്നിങ്‌സില്‍ റണ്‍സ് ഒരുപാട് വിട്ടുകൊടുത്തെങ്കിലും സിറാജ് നാലു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ താരം ദുരന്തമായി മാറി. വിക്കറ്റൊന്നും നേടാനായില്ലെന്നു മാത്രമല്ല ഒട്ടേറെ റണ്‍സും സിറാജ് വിട്ടുകൊടുത്തിരുന്നു. ലൈനിലും ലെങ്ത്തിലും പലപ്പോഴും നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നതാണ് താരത്തിന്റെ ഏറ്റുവും വലിയ പോരായ്മ. സിറാജ് തുടര്‍ന്നും ടെസ്റ്റ് ടീമിന്റെ ഭാഗമായി തന്നെ തുടരാന്‍ സാധ്യത കൂടുതലാണെങ്കിലും ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരുമായുള്ള അടുത്ത പരമ്പരകളില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യക്കു വേണ്ടി അടുത്തിടെ ടെസ്റ്റില്‍ അരങ്ങേറിയ താരമാണ് ശ്രേയസ് അയ്യര്‍. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി താരം വരവറിയിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ ബെംഗളൂരു ടെസ്റ്റില്‍ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയായിരുന്നു. പക്ഷെ വിദേശത്ത് കളിച്ച ആദ്യ ടെസ്റ്റില്‍ ശ്രേയസ് സമ്പൂര്‍ണ പരാജയമായി മാറി. രണ്ടിന്നിങ്‌സുകളിലും ഇംഗ്ലണ്ടിന്റെ ഷോര്‍ട്ട് ബോള്‍ കെണയില്‍ അദ്ദേഹം വീഴുകയായിരുന്നു.

7

അജിങ്ക്യ രഹാനെ കളിച്ചിരുന്ന അഞ്ചാം നമ്പറില്‍ മികച്ച സംഭാവന ശ്രേയസില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടു തവണയും ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച് താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഏഷ്യയിലെ സ്ലോ പിച്ചുകളില്‍ കൂടുതല്‍ നന്നായി ബാറ്റ് ചെയ്യാന്‍ ശ്രേയസിനു സാധിക്കുമെങ്കിലും ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസ് തിരിച്ചടിയാണ്. അതുകൊണ്ടു തന്നെ അടുത്ത പരമ്പരകളില്‍ ശുഭ്മാന്‍ ഗില്‍, പുതുമുഖം സര്‍ഫറാസ് ഖാന്‍ എന്നിവരിലൊരാളെ ഇന്ത്യ മധ്യനിരയില്‍ പരീക്ഷിക്കാനിടയുണ്ട്.

Story first published: Tuesday, July 5, 2022, 22:26 [IST]
Other articles published on Jul 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+