വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ഹിറ്റോ, ഫ്‌ളോപ്പോ? സന്നാഹ ടി20കളില്‍ മിന്നിച്ചവരും നിരാശപ്പെടുത്തിയവരും

രണ്ടു ടി20കളിലും വിജയം ഇന്ത്യക്കായിരുന്നു

ഇംഗ്ലണ്ടിനെതിരായ മൂന്നു ടി20കളുടെ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് വിജയത്തോടെ പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. രണ്ടു സന്നാഹ ടി20 മല്‍സരങ്ങളിലാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടിലും ദിനേശ് കാര്‍ത്തികായിരുന്നു ഇന്ത്യയെ നയിച്ചത്. ഡെര്‍ബിഷെയര്‍, നോര്‍താംപ്റ്റണ്‍ഷെയര്‍ എന്നിവരായിരുന്നു എതിരാളികള്‍. രണ്ടു മല്‍സരങ്ങളിലും വിജയം കൊയ്യാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാംരോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

നേരത്തേ അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ടീമിനെ നയിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വൈസ് ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ സന്നാഹ മല്‍സരങ്ങളില്‍ കളിച്ചിരുന്നില്ല. പകരം യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണത്തിനു ഇന്ത്യ മുതിരുകയായിരുന്നു. സന്നാഹങ്ങളില്‍ മിന്നിച്ചവരും ഫ്‌ളോപ്പായവരും ആരൊക്കെയെന്നറിയാം.

1

ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് സന്നാഹ ടി20കളില്‍ എടുത്തു പറയേണ്ടത്. രണ്ടു മല്‍സരങ്ങളിലും മികച്ച ബൗളിങിലൂടെ എതിരാളികളെ പിടിച്ചുകെട്ടുന്നതില്‍ അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ ബൗളിങ് നിര വിജയിക്കുകയും ചെയ്തു. ആദ്യ ടി20യില്‍ ഡെര്‍ബിഷെയറിനെ എട്ടു വിക്കറ്റിനു 150 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചു.
രണ്ടാം ടി20യില്‍ 150 റണ്‍സിന്റെ വിജയലക്ഷ്യമായിുന്നു നോര്‍താംപ്റ്റണ്‍ഷെയറിനു ഇന്ത്യ നല്‍കിയത്. പക്ഷെ 139 റണ്‍സിനു എതിരാളികളെ പുറത്താക്കി ഇന്ത്യ 10 റണ്‍സിന്റെ വിജയം കൈക്കലാക്കുകയായിരുന്നു.

2

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് രണ്ടു സന്നാഹങ്ങളിലും മികച്ച പ്രകടനം നടത്തി. 7.2 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ വീതം രണ്ടു മല്‍സരങ്ങിലും അദ്ദേഹം നേടുകയും ചെയ്തു.
അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ നന്നായി തല്ലുവാങ്ങിയ ഹര്‍ഷല്‍ പട്ടേലും രണ്ടാം സന്നാഹത്തില്‍ തിളങ്ങി. 34 ബോളുകളില്‍ ഫിഫ്റ്റിയടിച്ച അദ്ദേഹം രണ്ടു വവിക്കറ്റുകളും വീഴ്ത്തിയിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ഹര്‍ലായിരുന്നു.

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

3

ആവേശ് ഖാനും യുസ്വേന്ദ്ര ചഹലും സന്നാഹ മല്‍സരങ്ങളിലും മികച്ച ഫോം തുടര്‍ന്നു. നോര്‍താംപ്റ്റണ്‍ഷെയറുമായുള്ള രണ്ടാം സന്നാഹ മല്‍സരത്തില്‍ ഇരുവരും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. വെങ്കടേഷ് അയ്യര്‍ രണ്ടു മല്‍സരങ്ങളിലും ഓരോ വിക്കറ്റ് വീതമാണ് നേടിയത്. പക്ഷെ സ്ലോ ബാറിങ് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയിലൂടെ അരങ്ങേറിയ സ്പീഡ്സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക് ഡെര്‍ബിഷെയറിനെതിരായ ആദ്യ സന്നാഹത്തില്‍ 31 റണ്‍സിനു രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

4

അതേസമയം, ബാറ്റിങ് നിരയുടെ പ്രകടനം അത്ര ആശാവഹമല്ല. സഞ്ജു സാംസണിനു രണ്ടു മല്‍സരങ്ങളിലും ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും അതു മുതലെടുക്കുന്നതില്‍ പരാജയപ്പെട്ടു. അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ സഞ്ജു ഓപ്പണറായി ഇറങ്ങി 77 റണ്‍സ് അടിച്ചെടുത്തിരുന്നു. പക്ഷെ രണ്ടു സന്നാഹങ്ങളിലും അദ്ദേഹം നിരാശപ്പെടുത്തി.

5

ഡെര്‍ബിഷെയറിനെതിരായ ആദ്യ മല്‍സരത്തില്‍ 30 ബോളില്‍ 38 റണ്‍സ് സഞ്ജു നേടിയെങ്കിലും നോര്‍താംപ്റ്റണ്‍ഷെയറുമായുള്ള രണ്ടാമത്തെ കളിയില്‍ ഗോള്‍ഡന്‍ ഡെക്കായി മാറി.
ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ ആദ്യ കളിയില്‍ മാത്രമേ സഞ്ജു ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. എന്നാല്‍ രണ്ട് സന്നാഹങ്ങളിലും ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിനു ഇംഗ്ലണ്ടിനെതിരേ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

6

റുതുരാജ് ഗെയ്ക്വാദ് ഡെര്‍ബിഷെയറുമായുള്ള മല്‍സരത്തില്‍ മൂന്നു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ഇഷാന്‍ കിഷനാവട്ടെ രണ്ടു സന്നാഹങ്ങളിലായി 16, 20 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. അയര്‍ലാന്‍ഡുമായുള്ള ടി20യില്‍ അരങ്ങേറാന്‍ അവസരം ലഭിക്കാതിരുന്ന രാഹുല്‍ ത്രിപാഠി രണ്ടാം സന്നാഹത്തില്‍ ഇറങ്ങിയിരുന്നു. പക്ഷെ ഏഴു റണ്‍സ് മാത്രമേ നേടാനായുള്ളൂ.

7

സൂര്യകുമാര്‍ യാദവും ബാറ്റിങില്‍ ക്ലിക്കായില്ല. ആദ്യ മല്‍സരത്തില്‍ 22 ബോളില്‍ പുറത്താവാതെ 36 റണ്‍സെടുത്തെങ്കിലും രണ്ടാമത്തെ കളിയില്‍ ഡെക്കായി. അതേസമയം, ദീപക് ഹൂഡ മിന്നുന്ന ഫോം തുടര്‍ന്നു. ആദ്യ സന്നാഹത്തില്‍ 37 ബോളില്‍ 59 റണ്‍സ് അദ്ദേഹം നേടി. രണ്ടാമത്തെ മല്‍സരത്തില്‍ ഹൂഡയ്ക്കു വിശ്രമം നല്‍കുകയായിരുന്നു.

Story first published: Monday, July 4, 2022, 19:51 [IST]
Other articles published on Jul 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X