Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനു ശേഷം ആര് എന്ന ചോദ്യത്തിന് ഇന്ത്യക്കു ലഭിച്ച ഉത്തരമാണ് ഗുജറാത്തുകാരനായ ജസ്പ്രീത് ബുംറ. അസാധാരമായ ബൗളിങ് ആക്ഷനിലൂടെ ആദ്യം ശ്രദ്ധിക്കപ്പെട്ട താരം വളരെ പെട്ടെന്നാണ് ഇന്ത്യന്‍ ബൗളിങിലെ സെന്‍സേഷനായി തീര്‍ന്നത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന വിശേഷണം കൂടി താരം പിന്നീട് തന്റെ പേരിലേക്കു കൂട്ടിച്ചേര്‍ത്തു. തുടരെ യോര്‍ക്കറുകളെറിയാനുള്ള കഴിവായിരുന്നു ബുംറയെ വെറിട്ടു നിര്‍ത്തിയത്.

1

ഗുജറാത്ത് കുപ്പായമിട്ടു കൊണ്ട് തുടങ്ങിയ ബുംറ അതു വഴി മുംബൈ ഇന്ത്യന്‍സിന്റെ നീല ജഴ്‌സിയിലേക്കുമെത്തുകയായിരുന്നു. വൈകാതെ തന്നെ ഇന്ത്യയുടെ നീല ജഴ്‌സിയും സ്വന്തമാക്കിയ ബുംറ പിന്നീട് അത് ആര്‍ക്കും വിട്ടുകൊടുത്തതുമില്ല. ഫോര്‍മാറ്റ് ഏതായാലും ഇന്ത്യക്കു ബുംറ ഇപ്പോള്‍ നിര്‍ബന്ധമാണ്. നിങ്ങളൊരു ബുംറ ഫാനാണെങ്കില്‍ തീര്‍ച്ചയായും അറിയേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടമായി

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടമായി

കുട്ടിക്കാലത്തു തന്നെ ബുംറയ്ക്കു തന്റെ അച്ഛനെ നഷ്ടമായിരുന്നു. ഏഴാം വയസ്സിലാണ് താരത്തിന്റെ അച്ഛന്‍ ലോകത്തെ വിട്ടുപോയത്. പിന്നീടെല്ലാം ബുംറയ്ക്കു അമ്മയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കൂടിയായ അമ്മയുടെ തണലിലാണ് പിന്നീട് താരം വളര്‍ന്നത്. കാനഡയില്‍ സ്ഥിരതാമസമാക്കണമെന്ന അതിയായ ആഗ്രഹം ബുംറയ്ക്കു ആദ്യകാലത്തുണ്ടായിരുന്നു. പക്ഷെ ക്രിക്കറ്റിനെ ഗൗരവമായി കാണാന്‍ തുടങ്ങിയതോടെ ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.

ഗംഭീര അരങ്ങേറ്റം

ഗംഭീര അരങ്ങേറ്റം

ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്ത ടീമിനു വേണ്ടിയുള്ള ജസ്പ്രീത് ബുംറയുടെ അരങ്ങേറ്റം ഗംഭീരമായിരുന്നു. 2013-14 സീസണില്‍ വിദര്‍ഭയ്‌ക്കെതിരേയായിരുന്നു താരത്തിന്റെ കന്നി മല്‍സരം. ഈ മല്‍സരത്തില്‍ ഏഴു വിക്കറ്റുകളുമായി ബുംറ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ഈ സീസണില്‍ ടീമിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമായിരുന്നു.

IND vs ENG: രോഹിത്തില്ലെങ്കില്‍ ഇന്ത്യയെ കോലി നയിക്കണം! ഇതാ കാരണങ്ങള്‍

ജോണ്‍ റൈറ്റിന്റെ കണ്ടെത്തല്‍

ജോണ്‍ റൈറ്റിന്റെ കണ്ടെത്തല്‍

ഓസ്‌ട്രേലിയക്കാരനും ഇന്ത്യയുടെ മുന്‍ കോച്ചുമായ ജോണ്‍ റൈറ്റിന്റെ കണ്ടെത്തല്‍ കൂടിയാണ് ജസ്പ്രീത് ബുംറ. ആഭ്യന്തര ക്രിക്കറ്റില്‍ ബുംറ ഗുജറാത്തിനായി കളിക്കവെയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്‌കൗട്ടിങ് ചുമതലയുണ്ടായിരുന്ന റൈറ്റ് ബൗളിങ് കാണുന്നത്. ഇതില്‍ ആകൃഷ്ടനായ അദ്ദേഹം മുംബൈ ടീം മാനേജ്‌മെന്റ്ിനോടു താരത്തെ ടീമിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതാണ് ബുംറയുടെ കരിയറിലെ ടേണിങ് പോയിന്‍്.

ഐപിഎല്‍ അരങ്ങേറ്റം

ഐപിഎല്‍ അരങ്ങേറ്റം

ഐപിഎല്ലില്‍ ജസ്പ്രീത് ബുംറയുടെ അരങ്ങേറ്റം സ്വപ്‌നതുല്യമായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള മല്‍സരത്തിലാണ് മുംബൈ ഇന്ത്യന്‍സിനു വേണ്ടി താരം അരങ്ങേറിയത്. വിരാട് കോലി തുടക്കത്തില്‍ ബുംറയ്ക്കെതിരേ ചില ബൗണ്ടറികളടിച്ചിരുന്നു. എന്നാല്‍ ഇതേ ഓവറില്‍ തന്നെ കോലിയുടെ വിക്കറ്റെടുത്ത് ബുംറ തന്റെ വരവറിയിച്ചു. മല്‍സരത്തില്‍ 32 റണ്‍സിനു മൂന്നു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു.

ഭാര്യയും കോഫിയും വിട്ടൊരു കളിയില്ല!- രോഹിത്തിന്റെ അന്ധവിശ്വാസങ്ങളറിയാമോ?

സുഹൃത്തും വഴികാട്ടിയും

സുഹൃത്തും വഴികാട്ടിയും

ജസ്പ്രീത് ബുംറയുടെ സുഹൃത്തും വഴികാട്ടിയുമെല്ലാം ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്കയാണ്. മലിങ്ക മുംബൈ ടീമിന്റെ ഭാഗമായിരിക്കെയാണ് ബുംറ വരുന്നത്. വൈകാതെ മലിങ്കയും ബുംറയും അടുത്ത സുഹൃത്തുക്കളുമായി മാറി. പിന്നീടങ്ങളോട്ട് മലിങ്കയുടെ ശിക്ഷണത്തില്‍ ബുംറ തന്റെ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടിയെടുക്കുകയായിരുന്നു. യോര്‍ക്കറുകളെറിയുന്ന കാര്യത്തിലും സമ്മര്‍ദ്ദ ഘട്ടങ്ങളെ നേരിടുന്ന കാര്യത്തിലും മലിങ്കയുടെ ഉപദേശങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നു പിന്നീട് ബുംറ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ ബൗള്‍ ചെയ്യണമെന്ന കാര്യത്തിലും ബുംറയെ കേമനാക്കി മാറ്റിയത് മലിങ്കയുടെ ഉപദേശങ്ങളായിരുന്നു.

ആദ്യ പരമ്പരയില്‍ ഹീറോ

ആദ്യ പരമ്പരയില്‍ ഹീറോ

ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളെ തുടര്‍ന്നായിരുന്നു 2016ല്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീഴുന്നത്. ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയില്‍ പരിക്കു കാരണം മുഹമ്മദ് ഷമിക്കു
കളിക്കാന്‍ സാധിക്കാതെ വന്നതോടെ ബംറയ്ക്കു നറുക്കുവീഴുകയായിരുന്നു. ഓസീസ് പര്യടനത്തിലെ ഈ അവസരം താരം ശരിക്കും മുതലെടുക്കുകയും ചെയ്തു. മൂന്നു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകളുമായി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറായി ബുംറ മാറി. ഈ പര്യടനത്തിലെ കണ്ടെത്തല്‍ എന്നായിരുന്നു അന്നത്തെ ഇന്ത്യന്‍ നായകായ എംഎസ് ധോണി ബുംറയെ വിശേഷിപ്പിച്ചത്.

കൂടുതല്‍ ടി20 വിക്കറ്റുകള്‍

കൂടുതല്‍ ടി20 വിക്കറ്റുകള്‍

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറെന്ന റെക്കോര്‍ഡ് ജസ്പ്രീത് ബുംറയ്്ക്കു അവകാശപ്പെട്ടതാണ്. അരങ്ങേറിയ അതേ വര്‍ഷം തന്നൈയായിരുന്നു താരം റെക്കോര്‍ഡിട്ടത്. ഓസ്‌ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഡിര്‍ക്ക് നാനസിന്റെ റെക്കാര്‍ഡ് ബുംറ തിരുത്തുകയായിരുന്നു. വെറും ഏഴു മാസത്തിനുള്ളില്‍ അദ്ദേഹം പിഴുതത് 28 വിക്കറ്റുകളായിരുന്നു.

Story first published: Monday, June 27, 2022, 16:55 [IST]
Other articles published on Jun 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+