ഭാര്യയും കോഫിയും വിട്ടൊരു കളിയില്ല!- രോഹിത്തിന്റെ അന്ധവിശ്വാസങ്ങളറിയാമോ?
ക്രിക്കറ്റും അന്ധവിശ്വാസങ്ങളും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നതായി കാണാന്‍ സാധിക്കും. ഏതൊരു സാധാരണക്കാരനെയും പോലെ അന്ധവിശ്വാസങ്ങള്‍ ഭൂരിഭാഗം ക്രിക്കറ്റര്‍മാര്‍ക്കുമുണ്ട്. ഒരു മല്‍സരത്തിനു മുമ്പ് ചില പ്രത്യേക കാര്യങ്ങള്‍ ചെയ്താല്‍ അതു തങ്ങള്‍ക്കു ഭാഗ്യം കൊണ്ടു വരുമെന്ന അന്ധവിശ്വാസം പലര്‍ക്കമുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഒരു കളിയില്‍ ക്ലിക്കാവുന്നതും ഫ്‌ളോപ്പാവുന്നതും തമ്മില്‍ ബന്ധമുണ്ടെന്നും ഈ പ്രവര്‍ത്തികള്‍ക്കു ബന്ധമുണ്ടെന്നും ഇവര്‍ വിശ്വസിക്കുന്നു.
പല ഇതിഹാസ താരങ്ങള്‍ക്കും ചില വിചിത്രമായ അന്ധവിശ്വാസങ്ങളുണ്ടെന്നു കാണാന്‍ സാധിക്കും. അക്കൂട്ടത്തില്‍ നിലവിലെ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയമുണ്ട്. ഒരു മല്‍സരത്തിനു മുമ്പ് ഹിറ്റ്മാന്‍ ചെയ്തു പോരുന്ന വിചിത്രമായ ചില അന്ധവിശ്വാസങ്ങള്‍ എന്തൊക്കെയാണന്നറിയാം.

ഇന്ത്യ ആയാലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സയാലും ഒരു മല്‍സരത്തില്‍ ഇറങ്ങുന്നതിനു മുമ്പും രോഹിത് ശര്‍മ ചെയ്തു പോരുന്ന ഒരു ശീലമുണ്ട്. ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന മുമ്പ് ഒരു കോഫി കുടിക്കുകയെന്നതാണ് ഇത്. ഈ പതിവ് അദ്ദേഹം തെറ്റിക്കാറില്ല. ബാറ്റിങില്‍ തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് രോഹിത് വിശ്വസിക്കുകയും ചെയ്യുന്നു.

ഒരു മല്‍സരത്തില്‍ കളിക്കാനിറങ്ങും മുമ്പ് രോഹിത് ശര്‍മ ചെയ്തു പോരുന്ന മറ്റൊരു ശീലം ഭാര്യ റിതിക സജ്‌ദേയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയെന്നതാണ്. ഭാര്യയുമായി അത്രയുമേറെ ആത്മബന്ധമാണ് ഹിറ്റ്മാനുള്ളത്. അതുകൊണ്ട് തന്നെ ഒ്‌രു കളിയില്‍ ഇറങ്ങുന്നതിനു മുമ്പ് ഭാര്യയെ ഫോണില്‍ വിളിച്ച് അല്‍പ്പനേരം സംസാരിച്ചാല്‍ അതു തനിക്കു ഭാഗ്യം കൊണ്ടു വരുമെന്നാണ് രോഹിത്തിന്റെ വിശ്വാസം. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ മല്‍സരങ്ങളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് റിതിക.
യുവിയെക്കൊണ്ട് ക്രിക്കറ്റ് പറ്റില്ല! അച്ഛനോടു അന്നു സിദ്ധു പറഞ്ഞു- കാരണമറിയാം

രോഹിത് ശര്‍മയുടെ അടുത്ത അന്ധവിശ്വാസവും ഭാര്യ റിതികയുമായി ബന്ധപ്പെട്ടതാണ്. തന്റെ ഭാഗ്യനക്ഷത്രമാണ് റിതികയെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. കാരണം 2015ലാണ് ഇരുവരും വിവാഹിതരായത്. അതിനു ശേഷം രോഹിത്തിന്റെ കരിയര്‍ ഗ്രാഫും കുത്തനെ മുകൡലേക്കാണ്.
മല്‍സരങ്ങള്‍ കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയാല്‍ രോഹിത് ബാറ്റ് ചെയ്യുമ്പോഴെല്ലാം കൈവിരലുകള്‍ ക്രോസ് ചെയ്ത് പ്രാര്‍ഥനയോടെ റിതികയെ കാണാന്‍ സാധിക്കും. സെഞ്ച്വറി തികയ്ക്കുന്നതു വരെ ഇതേ രീതിയില്‍ തന്നെ തുടരുകയും ചെയ്യാറുണ്ട്.
ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

ഒരു മല്‍സരത്തിനു ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ എല്ലായ്‌പ്പോഴും വലതു കാല്‍ വച്ചു കയറുവാന്‍ രോഹിത് ശര്‍മ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതും അദ്ദേഹത്തിന്റെ മറ്റൊരു അന്ധവിശ്വാസമാണ്. ഇതു മാത്രമല്ല ഗ്രൗണ്ടിന്റെ ചില ഭാഗങ്ങള്‍ തനിക്ക് ആശ്വാസം നല്‍കുന്നതായി രോഹിത് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദമുണ്ടാവുന്ന സാഹചര്യങ്ങളില്‍ ഗ്രൗണ്ടിലെ ഈ ഭാഗത്തു പോയി അദ്ദേഹം ശാന്തനാവാറുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications