ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ ക്യാപ്റ്റനെന്നാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ വിശേഷിപ്പിക്കാറുള്ളത്. കാരണം ഒത്തുകളി വിവാദത്തിന്റെ നിഴലില്‍പ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ആടിയുലഞ്ഞുനില്‍ക്കവെയാണ് ദാദ നായകസ്ഥാനമേറ്റെടുക്കുന്നത്. പിന്നീട് ഈ മോശമ സമയത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തി വീണ്ടും പ്രതാപകാലത്തേക്കു തിരികെയെത്തിച്ചത് ഗാംഗുലിയാണ്.

ധോണി തുടക്കമിട്ട ട്രെന്‍ഡുകള്‍, ഇപ്പോള്‍ ചിലര്‍ കോപ്പിയടിക്കുന്നു!- ഇതാ അഞ്ചെണ്ണംധോണി തുടക്കമിട്ട ട്രെന്‍ഡുകള്‍, ഇപ്പോള്‍ ചിലര്‍ കോപ്പിയടിക്കുന്നു!- ഇതാ അഞ്ചെണ്ണം

വളരെ അഗ്രസീവായ, നിര്‍ഭയനായ ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹം തനിക്കു യോജിച്ച കളിക്കാരെ ടീമിലേക്കു കൊണ്ടുവരികയും അവര്‍ക്കു മതിയായ പിന്തുണ നല്‍കി ഒരു പുതിയ സംഘത്തെ വാര്‍ത്തെടുക്കുകയുമായിരുന്നു. അന്നു ദാദ ഇങ്ങനെ ഉയര്‍ത്തിക്കൊണ്ടുവന്ന ഭൂരിഭാഗം പേരും പിന്നീട് ഇതിഹാസങ്ങളായി മാറുകയും ചെയ്തു.

ഗാംഗുലി വളര്‍ത്തിയെടുത്ത ഈ താരങ്ങളെ കൊണ്ട് പക്ഷെ കൂടുതല്‍ നേട്ടമുണ്ടാക്കിയത് പിന്നീട് വന്ന നായകന്‍ എംഎസ് ധോണിയാണ്. ഒരു ലോകകപ്പ് പോലുമില്ലാതെ ദാദ നായകസ്ഥാനത്തു നിന്നും പടിയിറങ്ങിയപ്പോള്‍ അതേ കളിക്കാരെക്കൊണ്ട് ധോണി രണ്ടു ലോകകപ്പുകളാണ് ഇന്ത്യക്കു സമ്മാനിച്ചത്. ദാദ കണ്ടെത്തുകയും ധോണി നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്ത ഈ കളിക്കാര്‍ ആരൊക്കെയാണെന്നറിയാം.

യുവരാജ് സിങ്

യുവരാജ് സിങ്

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലുമെല്ലാം ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഒരോവറിലെ ആറു ബോളുകളും സിക്‌സറിലേക്കു പറത്തി യുവി ലോക റെക്കോര്‍ഡിട്ടിരുന്നു. കൂടാതെ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലും അദ്ദേഹം നിര്‍ണായക ഇന്നിങ്‌സ് കളിച്ചിരുന്നു.

2011ലെ ലോകകപ്പ് യഥാര്‍ഥത്തില്‍ യുവിയുടേതായിരുന്നു. ബാറ്റിങിനൊപ്പം ബൗളിങിലും കസറിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നാല്‍ സൗരവ് ഗാംഗുലിക്കു കീഴിലായിരുന്നു യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. നാലു വര്‍ഷം അദ്ദേഹം ദാദയ്ക്കു കീഴില്‍ കളിക്കുകയും ചെയ്തു. തുടക്കകാലത്തു ഗാംഗുലി നല്‍കിയ പിന്തുണയാണ് യുവിയെ സൂപ്പര്‍ താരമായി മാറ്റിയെടുത്തത്.

ഈ റെക്കോര്‍ഡുകള്‍ ആരും മോഹിക്കേണ്ട! ഒരിക്കലും തകരില്ല- ഇന്ത്യയുടെ 2 പേര്‍

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും സൗരവ് ഗാംഗുലി വളര്‍ത്തിക്കൊണ്ടു വന്ന താരമാണ്. കരിയറിന്റെ തുടക്കകാലത്തു സഹീറിനെ ന്യൂബോള്‍ ഏല്‍പ്പിക്കുന്നത് ദാദയായിരുന്നു. റണ്ണൊഴുക്ക് തടയുന്നതിനേക്കാള്‍ അഗ്രസീവായി ബൗള്‍ ചെയ്ത് വിക്കറ്റെടുക്കാനുള്ള സ്വാതന്ത്ര്യം സഹീറിനു നല്‍കിയതും അദ്ദേഹമാണ്.

2003ല്‍ ഗാംഗുലി നയിച്ച ഇന്ത്യ ലോകകപ്പിന്റെ ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ 2011ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യമായി ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം സഹീറിനു ലഭിക്കുകയും ചെയ്തു. ഈ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമായിരുന്നു.

വെജിറ്റേറിയനായ വീരുവിനെ ചിക്കന്‍ കഴിപ്പിച്ച സച്ചിന്‍, പറഞ്ഞത് ഒരൊറ്റ കാര്യം!

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ ഇന്ത്യക്കു സമ്മാനിച്ചതും സൗരവ് ഗാംഗുലി തന്നെ. മധ്യനിര ബാറ്ററായിരുന്ന വീരുവിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തതും അദ്ദേഹമാണ്. പക്ഷെ ഗാംഗുലിക്കു കീഴില്‍ ലോകകപ്പ് നേടാന്‍ അദ്ദേഹത്തിനായില്ല. 2007, 2011 ലോകപ്പുകളില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ സെവാഗും ടീമിലുണ്ടായിരുന്നു.

ഗാംഗുലിയുടെ മികച്ച പിന്തുണ കൊണ്ടു മാത്രം തലവര തന്നെ മാറിയ താരങ്ങളിലൊരാളാണ്. മികച്ചൊരു ഓപ്പണിങ് ബാറ്റര്‍ അദ്ദേഹത്തിലുണ്ടെന്നു തിരിച്ചറിഞ്ഞതും ദാദയായിരുന്നു. ഗാംഗുലി നല്‍കിയ ആത്മവിശ്വാസം കൊണ്ടു മാത്രമാണ് താന്‍ ഓപ്പണറുടെ റോള്‍ ഏറ്റെടുത്തതെന്നു സെവാഗ് തന്നെ പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും സൗരവ് ഗാംഗുലിക്കു കീഴില്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറിയ താരമാണ്. 2003ലെ ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷമാണ് ഇര്‍ഫാന്‍ ദേശീയ ടീമിലേക്കു വന്നത്. പക്ഷെ കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ ദാദയ്ക്കു കീഴില്‍ താരത്തിനു കളിക്കാനായുള്ളൂ. എങ്കിലും ഇര്‍ഫാനെന്ന ബൗളറെ വാര്‍ത്തെടുക്കുന്നതില്‍ ഗാംഗുലി വഹിച്ച പങ്ക് വലുതായിരുന്നു.

പിന്നീട് 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണി നയിച്ച ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. പാകിസ്താനെതിരായ ഫൈനലില്‍ ഇര്‍ഫാന്‍ മിന്നുന്ന പ്രകടനമായിരുന്നു നടത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ചായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നു വിക്കറ്റുകളാണ് ഫൈനലില്‍ ഇര്‍ഫാന്‍ വീഴ്ത്തിയത്.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇതിഹാസ ഓഫ് സ്പിന്നറായ ഹര്‍ഭജന്‍ സിങിനെ വളര്‍ത്തിയെടുത്തതും സൗരവ് ഗാംഗുലി തന്നെയായിരുന്നു. എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായ രണ്ടു ലോകകപ്പുകളിലും അദ്ദേഹം ടീമിലുണ്ടായിരുന്നു. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ധോണി നയിച്ച ടീം മികച്ച വിജയങ്ങള്‍ കൊയ്തപ്പോള്‍ ബൗളിങിലെ തുറുപ്പുചീട്ടായിരുന്നു ഭാജി.

2001ല്‍ ഗാംഗുലിക്കു കീഴില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 30 വിക്കറ്റുകളെടുത്തതോടെയാണ് ഹര്‍ഭജന്‍ താരപദവിയിലേക്കുയര്‍ന്നത്. പിന്നീട് ധോണിക്കു കീഴില്‍ അദ്ദേഹം ടെസ്റ്റില്‍ കൂടുതല്‍ അപകടകാരിയാ ബൗളറായി മാറുകയും ചെയ്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, June 25, 2022, 19:20 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X