യുവിയെക്കൊണ്ട് ക്രിക്കറ്റ് പറ്റില്ല! അച്ഛനോടു അന്നു സിദ്ധു പറഞ്ഞു- കാരണമറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു കംപ്ലീറ്റ് പാക്കേജ് എന്നു വിശേഷിപ്പിക്കാവുന്ന താരങ്ങളിലൊരാളാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായ അദ്ദേഹം 2011ലെ ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു.

വെജിറ്റേറിയനായ വീരുവിനെ ചിക്കന്‍ കഴിപ്പിച്ച സച്ചിന്‍, പറഞ്ഞത് ഒരൊറ്റ കാര്യം!വെജിറ്റേറിയനായ വീരുവിനെ ചിക്കന്‍ കഴിപ്പിച്ച സച്ചിന്‍, പറഞ്ഞത് ഒരൊറ്റ കാര്യം!

ഇന്ത്യക്കു വേണ്ടി 304 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് യുവരാജ്. ഇവയില്‍ നിന്നും 36.55 ശരാശരിയില്‍ 8701 റണ്‍സെടുക്കുകയും ചെയ്തു. 14 സെഞ്ച്വറികളും 52 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഇവ കൂടാതെ 58 ടി20 കളില്‍ നിന്നും എട്ടു ഫിഫ്റ്റികളോടെ 1177 റണ്‍സും 40 ടെസ്റ്റുകളില്‍ നിന്നും 1900 റണ്‍സും യുവി സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടെസ്റ്റില്‍ അദ്ദേഹം നേടിയത് മൂന്നു സെഞ്ച്വറികളും 11 ഫിഫ്റ്റികളുമാണ്.

കരിയറില്‍ കത്തിനില്‍ക്കെയായിരുന്നു യുവിയെ ശ്വാസ കോശാര്‍ബുദം പിടിപെടുന്നത്. പക്ഷെ കളിക്കളത്തിലെ പോരാട്ടവീര്യം ജീവിതത്തിലും പുറത്തെടുത്ത അദ്ദേഹം അതിനെയും തോല്‍പ്പിച്ച് തിരിച്ചുവരികയും വീണ്ടും ക്രിക്കറ്റ് കളിക്കുകയും ചെയ്തു. എന്നാല്‍ യുവരാജിന് ഒരു ക്രിക്കറ്ററാവാന്‍ സാധിക്കില്ലെന്നു ഇന്ത്യയുടെ മുന്‍ താരം നവ്‌ജോത് സിങ് സിദ്ധു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ അച്ഛനായ യോഗ്‌രാജ് സിങിനോടായിരുന്നു സിദ്ധു ഇക്കാര്യം പറഞ്ഞത്.

എന്തായിരുന്നു ഇതിന്റെ കാരണമെന്നു പിന്നീടൊരിക്കല്‍ യുവി തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അനുപം ഖേറിനൊപ്പം ഒരു ഷോയില്‍ സംസാരിക്കവെയായിരുന്നു ഇതേക്കുറിച്ച് യുവി കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

വീരൂ ഇങ്ങനെ തല്ലരുത്! ഒരോവറില്‍ 26 റണ്‍സ്- ബൗളറെ ഓര്‍മയുണ്ടോ?

വൈപിഎസ് (യാദവിന്ദ്ര പബ്ലിക്ക് സ്‌കൂള്‍) പട്ട്യാലയില്‍ എനിക്ക് അഡ്മിഷന്‍ കിട്ടിയിരുന്നു. അവരുടെ ക്രിക്കറ്റ് ടീമിലും ഞാനുള്‍പ്പെട്ടിരുന്നു. ഈ സമയത്ത് സിദ്ധു ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അദ്ദേഹവുമായി അച്ഛനു നല്ല അടുപ്പമുണ്ടായിരുന്നു.

അങ്ങനെയാണ് ഒരിക്കല്‍ അച്ഛന്‍ എന്നെക്കുറിച്ച് സിദ്ധുവിനോടു പറയുന്നത്. ഞാന്‍ ക്രിക്കറ്റ് കളിക്കാറുണ്ടെന്നും സമയം ലഭിക്കുമ്പോള്‍ അതൊന്നു ശ്രദ്ധിക്കമമെന്നും പറയുന്നതെന്നു യുവരാജ് സിങ് വ്യക്തമാക്കി.

സിദ്ധു എന്റെ ബാറ്റിങ് പിന്നീട് കാണാനെത്തുകയും ചെയ്തു. അന്നു മൂന്നോ, നാലോ തവണ ഞാന്‍ പുറത്തായിരുന്നു. എനിക്ക് 11-12 വയസ്സ് മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് സിദ്ധു അച്ഛനോട് എന്നെക്കുറിച്ച് പറഞ്ഞത്. ഇവന്‍ വളരെ ചെറുതാണ്. ക്രിക്കറ്റ് കളിക്കാന്‍ ഇവനെക്കൊണ്ട് പറ്റുമെന്നു എനിക്കു തോന്നുന്നില്ലെന്നു അഭിപ്രായപ്പെട്ടത്.

ധോണി തുടക്കമിട്ട ട്രെന്‍ഡുകള്‍, ഇപ്പോള്‍ ചിലര്‍ കോപ്പിയടിക്കുന്നു!- ഇതാ അഞ്ചെണ്ണം

കാരണം 12 വയസ്സുള്ള ഒരു കുട്ടിക്ക് ആ സമയത്ത് എന്ത് അറിയാനാണ്. ഇവനു ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലെന്നു സിദ്ധുവിനു തോന്നിക്കാണും. ഇവനെ നിങ്ങള്‍ കൂട്ടിക്കൊണ്ടു പോയ്‌ക്കോളൂ. ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമെന്നു തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം അച്ഛനോടു പറയുകയായിരുന്നു. അതിനു ശേഷം എന്നെയൊരു ക്രിക്കറ്ററാക്കണമെന്ന ഉറച്ച തീരുമാനം അച്ഛന്‍ എടുത്തതെന്നും യുവി തുറന്നു പറഞ്ഞു.

ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം തനിക്കു കളിക്കാന്‍ സാധിച്ചതിന്റെ ക്രെഡിറ്റ് അച്ഛനു കൂടി അവകാശപ്പെട്ടതാണെന്നു യുവരാജ് സിങ് വ്യക്തമാക്കി. കുട്ടിക്കാലത്തു അച്ഛന്‍ വളരെ കര്‍ശനക്കാരനായിരുന്നു. അതുകൊണ്ടു തന്നെ എനിക്കു അദ്ദേഹത്തെ ഇഷ്ടവുമില്ലായിരുന്നു. അച്ഛന്‍ ആഗ്രഹിച്ചതു പോലെയാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. എന്റെ താല്‍പര്യങ്ങളോ, ഇഷ്ടങ്ങളോയൊന്നും അദ്ദേഹം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഒരു പക്ഷെ ക്രിക്കറ്ററാവണമെന്ന വിധി എനിക്കുണ്ടായിരിക്കാം. അതുകൊണ്ടായിരിക്കാം ഈ സംഭവങ്ങളൊക്കെ തന്റെ ജീവിതത്തിലുണ്ടായിരുന്നതെന്നും യുവി വ്യക്തമാക്കി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, June 25, 2022, 16:44 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X