Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ കരിയറിലെ പൊന്‍തൂവലുകളിലൊന്നായിരുന്നു 2018ലെ നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര പരമ്പര വിജയം. അന്നത്തെ ത്രില്ലിങ് ഫൈനലിലെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഇപ്പോഴും രോമാഞ്ചമാണ്. കാരണം ബംഗ്ലദേശുമായുള്ള കലാശക്കളിയില്‍ തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു ഇന്ത്യന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ടീമിന്റെ ഹീറോയായതാവട്ടെ സൂപ്പര്‍ ഫിനിഷറായി മാറിയ ദിനേശ് കാര്‍ത്തികായിരുന്നു.

1

അവസാന ബോളില്‍ വിജയിക്കാന്‍ അഞ്ചു റണ്‍സായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. സൗമ്യ സര്‍ക്കാരിനെതിരേ സിക്‌സര്‍ പറത്തിയ ഡികെ ടീമിനു നാടകീയ വിജയവും കിരീടവും സമ്മാനിക്കുകയായിരുന്നു. പക്ഷെ അന്നു യഥാര്‍ഥത്തില്‍ ഡിക്കെയ്ക്കു ഫിനിഷിങ് ചുമതല നല്‍കിയത് രോഹിത്തായിരുന്നു. പക്ഷെ തന്റെ ഈ തീരുമാനത്തില്‍ ഡിക്കെ കുപിതനായിരുന്നുവെന്നും ഹിറ്റ്മാന്‍ വെളിപ്പെുത്തിയിരുന്നു.

2

ഫൈനലില്‍ അഞ്ചാം നമ്പറില്‍ ദിനേശ് കാര്‍ത്തികിന് ബാറ്റ് ചെയ്യാനുള്ള വലിയ അവസരമുണ്ടായിരുന്നു. പക്ഷെ ഞാന്‍ അതില്‍ മാറ്റം വരുത്തുകയായിരുന്നു. പകരം വിജയ് ശങ്കറിനെ കാര്‍ത്തിക്കിനും മുമ്പ് ക്രീസിലേക്കു അയക്കുകയായിരുന്നു. മല്‍സരം ഫിനിഷ് ചെയ്യാന്‍ പരിചയസമ്പന്നനായ ഒരാള്‍ താഴെ വേണമെന്നു എനിക്കു തോന്നി.

ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

3

കാരണം ബംഗ്ലാദശിനായി ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്യാന്‍ മുസ്തഫിസുര്‍ റഹ്മാന്‍, റുബെല്‍ ഹുസൈന്‍ എന്നിവരുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടു പേരും ഡെത്ത് ഓവറില്‍ മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. അതുകൊണ്ടു തന്നെ കാര്‍ത്തിക് അവസാനമിറങ്ങുന്നത് നല്ലതായിരിക്കുമെന്നു തനിക്കു തോന്നിയതായും ഒരു ഷോയില്‍ സംസാരിക്കവെ രോഹിത് ശര്‍മ പറഞ്ഞു.

4

ഞാന്‍ പുറത്തായി ഡഗൗട്ടിലേക്കു വന്നപ്പോള്‍ ദിനേശ് കാര്‍ത്തിക് വലിയ ദേഷ്യത്തോടെ എന്നെ നോക്കുകയായിരുന്നു. ദിനേശ്, സാരമില്ല. നിങ്ങള്‍ ഇന്നിങ്‌സിന്റെ അവസാനത്തേക്കു ഇറങ്ങി മല്‍സരം ഫിനിഷ് ചെയ്യുന്നതായിരിക്കും നല്ലതെന്നു ഞാന്‍ പറഞ്ഞു.
പക്ഷെ വലിയ ദേഷ്യത്തോടെ അദ്ദേഹം ശരിയെന്നു മറുപടി നല്‍കി. എന്നെ ബാറ്റിങില്‍ മുന്‍ നിരയില്‍ ഇറക്കണമായിരുന്നുവെന്നു കാര്‍ത്തിക് പറഞ്ഞു. വലിയ ദേഷ്യത്തോടെയായിരുന്ന കോപം കൊണ്ട് അദ്ദേഹം ചുവന്നിരുന്നുവെന്നും രോഹിത് വെളിപ്പെടുത്തി.

ഭാര്യയും കോഫിയും വിട്ടൊരു കളിയില്ല!- രോഹിത്തിന്റെ അന്ധവിശ്വാസങ്ങളറിയാമോ?

5

ദിനേശ് കാര്‍ത്തിക്കിന് ബാറ്റ് ചെയ്യാനുള്ളതാണ്. അതുകൊണ്ട് തന്നെ ഈ ദേഷ്യം തണുക്കണമെന്നും എനിക്കു തോന്നി. അവര്‍ക്കു രണ്ടു പരിചയ സമ്പന്നരായ ബൗളര്‍മാരുണ്ട്, നിങ്ങള്‍ അവരെയൊന്നു കൈകാര്യം ചെയ്യൂവെന്നു ഞാന്‍ പറഞ്ഞു. പക്ഷെ ഇവയോടൊന്നും ദിനേശ് ശരിയായി പ്രതികരിക്കുക പോലും ചെയ്തില്ല.
എങ്കില്‍ ശരിയെന്നു പറഞ്ഞ് ഞാന്‍ രംഗം കൂടുതല്‍ വഷളാവാന്‍ നില്‍ക്കാതെ ഡ്രസിങ് റൂമിലേക്കു പോയി. ദിനേശ് കോപത്തോടെ ബാറ്റ് ചെയ്യാന്‍ ഇറങ്ങി മികച്ച പ്രകടനം നടത്താന്‍ കഴിയാതെ പോവരുതെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഞാന്‍ പാഡഴിച്ച് വേഗം അകത്തു പോയതെന്നും രോഹിത് വിശദമാക്കി.

6

വിജയിക്കാന്‍ അവസാന ബോളില്‍ അഞ്ചു ററണ്‍സ് വേണമെന്നിരിക്കെ ഡ്രസിങ് റൂമിലെ എല്ലാവരും വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. ഞാനും അവസാന ബോള്‍ കാണാന്‍ നില്‍ക്കാതെ അകത്തേക്കു പോയി. കുറച്ചു സമയത്തിനുള്ളില്‍ വലിയ ആരവം കേട്ടു. ഞങ്ങളുടെ ഡ്രസിങ് റൂം ഇളകിമറിയുകയായിരുന്നു. എല്ലാവരുടെയും ആര്‍പ്പുവിളികള്‍ കേള്‍ക്കാമായിരുന്നു. ഞാന്‍ കരുതിയത് കാര്‍ത്തിക് ബൗണ്ടറിയടിച്ചെന്നും കളി ടൈയായായ ശേഷം സൂപ്പര്‍ ഓവറിലേക്കു കടന്നിരിക്കുകയാണെന്നുമായിരുന്നു. എന്താണ് സംഭവിച്ചതെന്നു അറിയില്ലായിരുന്നു. ഞാന്‍ പുറത്തുവന്നു നോക്കിയപ്പോഴാണ് ഞങ്ങളുടെ താരങ്ങള്‍ മുഴുവന്‍ ഗ്രൗണ്ടിലെത്തിയതായി കണ്ടത് അതോടെയാണ് നമ്മള്‍ ജയിച്ചുവെന്നു മനസ്സിലായതെന്നും രോഹിത് വ്യക്തമാക്കി.

7

വിജയാഹ്ലാദത്തിനിടെ ഗ്രൗണ്ടില്‍ വച്ച് ദിനേശ് കാര്‍ത്തിക് എന്നോടു ഒന്നും തന്നെ പറഞ്ഞില്ല. ഞങ്ങളെല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. അതിനു ശേഷം ടീം ഹോട്ടലില്‍ വച്ച് ഞങ്ങള്‍ ഒരുമിച്ച് കൂടിയിരുന്നു. അവിടെ വച്ച് കാര്‍ത്തിക് എന്നോടു നന്ദി പറഞ്ഞു. താങ്ക്‌സ് രോഹിത്ത്, അതായിരുന്നു എനിക്കു മികച്ച പൊസിഷനെന്നു കരുതുന്നുവെന്നുപറഞ്ഞതായി രോഹിത് ചിരിയോടെ വെളിപ്പെടുത്തി

Story first published: Monday, June 27, 2022, 19:08 [IST]
Other articles published on Jun 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+